#nonstickcookware | വീട്ടിൽ നോൺ-സ്റ്റിക്ക് പാത്രങ്ങൾ നിങ്ങൾ ഉപയോ​ഗിക്കാറില്ലേ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കൂ

#nonstickcookware |  വീട്ടിൽ നോൺ-സ്റ്റിക്ക് പാത്രങ്ങൾ നിങ്ങൾ ഉപയോ​ഗിക്കാറില്ലേ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കൂ
May 16, 2024 08:36 AM | By Susmitha Surendran

(truevisionnews.com)  നോൺ-സ്റ്റിക്ക് പാത്രങ്ങളാണ് ഇന്ന് മിക്ക വീടുകളിലും ഉപയോ​ഗിക്കുന്നത്. നോൺസ്റ്റിക് പാനുകളിലെ കോട്ടിങ് ഇളകി പോയാൽ പോലും പലരും അത് വീണ്ടും ഉപയോ​ഗിക്കുന്നു.

പരമ്പരാഗത പാത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നോൺ-സ്റ്റിക്ക് പാത്രങ്ങൾക്ക് ആയുസ്സ് കുറവാണ്. ചൂടു കൂട്ടി പാകം ചെയ്യുമ്പോഴും സ്ക്രബറു കൊണ്ട് ഉരച്ചു കഴുകുമ്പോഴുമാണ് പാത്രത്തിന്റെ കോട്ടിങ് ഇളകിപോകുന്നത്.

നോൺ സ്റ്റിക്ക് പാത്രങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ​ഗുണം എന്ന് പറയുന്നത് എണ്ണയുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ്. കൂടാതെ, അത് വൃത്തിയാക്കാൻ വളരെ എളുപ്പമാണ്. മറ്റൊന്ന് സ്പോഞ്ചോ തുണി ഉപയോഗിച്ച് തുടച്ചുകളഞ്ഞാൽ അഴുക്ക് പെട്ടെന്ന് നീക്കം ചെയ്യാനും സാധിക്കും.

എന്നിരുന്നാലും നോൺ സ്റ്റിക്ക് പാത്രങ്ങൾക്ക് ചില ദോഷവശങ്ങളുമുണ്ട്. 'ടെഫ്ലോൺ' എന്ന് പോളിടെട്രാഫ്ലൂറോഎത്തിലീൻ (PTFE) എന്ന കോട്ടിം​ഗാണ് നോൺ സ്റ്റിക്ക് പാത്രങ്ങളിൽ ഉപയോ​ഗിച്ചിരിക്കുന്നത്.

ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്ന പെർഫ്ലൂറോക്റ്റാനോയിക് ആസിഡ്(PFOA) എന്ന രാസവസ്തുവും ഇതിൽ അടങ്ങിയിട്ടുണ്ട്. നോൺ സ്റ്റിക്ക് പാനുകളിലെ സെറാമിക് കോട്ടിംഗ് ഇളകി പോയശേഷവും അത് ഉപയോ​ഗിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുറത്ത് വിട്ട പഠനത്തിൽ പറയുന്നു.

പിഎഫ്ഒഎ എന്ന രാസവസ്തു വിട്ടുമാറാത്ത വൃക്കരോഗം, കരൾ രോഗം, വന്ധ്യത എന്നിവയ്ക്ക് കാരണമാകുന്നതായി നിരവധി പഠനങ്ങൾ‌ ചൂണ്ടിക്കാട്ടുന്നു.

നോൺ-സ്റ്റിക്ക് പാൻ അമിതമായി ചൂടാകുന്നത് (താപനില 170 ഡിഗ്രി സെൽഷ്യസിനു മുകളിൽ) പാകം ചെയ്യുന്ന ഭക്ഷണത്തിലേക്ക് വിഷ പുകയും രാസവസ്തുക്കളും പുറന്തള്ളാൻ കഴിയുമെന്ന് ഐസിഎംആർ ചൂണ്ടിക്കാട്ടുന്നു.

ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നോൺ-സ്റ്റിക്ക് പാൻ പാത്രത്തിലെ ആകൃതിയിലോ നിറത്തിലോ മാറ്റം വന്നാൽ പിന്നീട് അത് ഉപയോഗിക്കരുതെന്നും വി​ദ​ഗ്ധർ പറയുന്നു.

#Don't #you #use #nonstick #utensils #home? #aware #things

Next TV

Related Stories
#sex | സെക്‌സിനു ശേഷം പുരുഷന്‍  തളര്‍ന്നുറങ്ങുന്നത്  എന്തുകൊണ്ട് ?

Dec 23, 2024 04:32 PM

#sex | സെക്‌സിനു ശേഷം പുരുഷന്‍ തളര്‍ന്നുറങ്ങുന്നത് എന്തുകൊണ്ട് ?

ശാരീരിക ബലം കൊണ്ട് കരുത്തനായ പുരുഷന്‍ എന്തുകൊണ്ട് സെക്‌സിനു ശേഷം തളര്‍ന്നുറങ്ങുന്നു എന്നത് ആര്‍ക്കെങ്കിലും...

Read More >>
#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

Dec 23, 2024 01:42 AM

#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

കൂടാതെ, ശരീരഭാരം നിയന്ത്രിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ നിരവധി ആരോഗ്യഗുണങ്ങളാണ് കറുവപ്പട്ട വെള്ളം വാഗ്ദാനം...

Read More >>
#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത്  അത്രനല്ലതല്ല…

Dec 22, 2024 10:12 AM

#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത് അത്രനല്ലതല്ല…

വെള്ളത്തില്‍ കളിക്കാന്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും....

Read More >>
#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

Dec 22, 2024 04:40 AM

#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതല്‍ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധര്‍...

Read More >>
#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

Dec 20, 2024 01:14 PM

#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം...

Read More >>
Top Stories










Entertainment News