കോഴിക്കോട്: ( www.truevisionnews.com ) വിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മരിച്ചു.
മകൻ ജിജേഷ് മരിച്ച് മണിക്കൂറുകൾക്കകമാണ് വിജയനും മരണത്തിന് കീഴടങ്ങിയത്. ഇരുവരെയും അത്യാസന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് എൻ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.
വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.
മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.
Fa#ther #followed #son #Wayanad #DCCTreasurer #Vijayan #who #under #treatment #critical #condition #consuming #poison #died