#manmohansingh | മൻമോഹൻ സിങിന് രാജ്യം ഇന്ന് വിടചൊല്ലും; സംസ്കാര ചടങ്ങുകൾ 11.45ന്

#manmohansingh | മൻമോഹൻ സിങിന് രാജ്യം ഇന്ന് വിടചൊല്ലും; സംസ്കാര ചടങ്ങുകൾ 11.45ന്
Dec 28, 2024 05:55 AM | By Athira V

ദില്ലി: ( www.truevisionnews.com) അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ സംസ്കാരം ഇന്ന് ദില്ലിയിലെ നിഗംബോധ് ഘാട്ടിൽ നടക്കും. പകൽ 11.45ന് ആയിരിക്കും സംസ്കാരമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അതേസമയം മുൻ പ്രധാനമന്ത്രിയുടെ സ്‍മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

പൂർണ്ണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടത്തുമെന്നാണ് കേന്ദ്ര സ‍ർക്കാർ അറിയിച്ചിരിക്കുന്നത്. അതേസമയം രാജ്ഘട്ടിൽ സംസ്കാരം നടത്താത്തതിൽ വിവിധ കോണുകളിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

മൻമോഹൻ സിങിനായി നിർമിക്കുന്ന സ്മാരകത്തിനുള്ള സ്ഥലത്തു തന്നെ മൃതദേഹത്തിന്റെ സംസ്കാരം നടത്താത്തതിൽ കടുത്ത അമർഷത്തിലാണ് കോൺഗ്രസ്. കേന്ദ്ര സർക്കാർ നിലപാട് വേദനാജനകമെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു.

എന്നാൽ സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച തീരുമാനിക്കുമെന്നാണ് കേന്ദ്ര സർക്കാർ കുടുംബത്തെ അറിയിച്ചത്.

സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ കത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പുറത്തുവിട്ടു. ഇതിൽ ഗംഗാതീരത്ത് രാജ്ഘട്ടിൽ സംസ്കാരം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

കേന്ദ്ര സ‍ർക്കാരിൻ്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബാജ്വയും രംഗത്ത് വന്നു. പഞ്ചാബിന്റെ പുത്രന് ഉചിതമായ സ്മാരകം പണിയണമെന്ന് ബാജ്വ ആവശ്യപ്പെട്ടു.

സ്മാരകത്തിനുള്ള സ്ഥലത്ത് സംസ്കാരം നടത്തണം എന്ന കുടുംബത്തിൻറെ ആവശ്യം അംഗീകരിക്കാത്തത് ഞെട്ടിപ്പിക്കുന്നുവെന്ന് സുഖ്ബീർ സിങ് ബാദലും വിമ‍ർശിച്ചു.

രാജ്യത്തെ ആദ്യ സിഖ് പ്രധാനമന്ത്രിയോടുള്ള അനാദരവാണ് കേന്ദ്രസർക്കാർ നിലപാടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശും കുറ്റപ്പെടുത്തി.

#country #will #say #goodbye #to #ManmohanSingh #today #Funeral #services #at #11.45am

Next TV

Related Stories
#murder | കിടന്നുറങ്ങുകയായിരുന്ന കർഷകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അജ്ഞാതർ

Dec 28, 2024 08:07 PM

#murder | കിടന്നുറങ്ങുകയായിരുന്ന കർഷകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അജ്ഞാതർ

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും എ.എസ്.പി പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപതിയിലേക്ക്...

Read More >>
#marriage | ഭക്ഷണം വിളമ്പാന്‍ വൈകി; വിവാഹത്തില്‍ നിന്ന് പിന്‍മാറി ബന്ധുവിനെ വിവാഹം കഴിച്ച് വരന്‍

Dec 28, 2024 07:39 PM

#marriage | ഭക്ഷണം വിളമ്പാന്‍ വൈകി; വിവാഹത്തില്‍ നിന്ന് പിന്‍മാറി ബന്ധുവിനെ വിവാഹം കഴിച്ച് വരന്‍

സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ പൊലീസിൽ പരാതി നല്‍കി. ലോക്കല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാർ...

Read More >>
#rape | 14കാരിയെ പീ‍ഡിപ്പിച്ച് ​ഗർഭിണിയാക്കി; അച്ഛനും മുത്തച്ഛനും അമ്മാവനും അറസ്റ്റിൽ

Dec 28, 2024 05:44 PM

#rape | 14കാരിയെ പീ‍ഡിപ്പിച്ച് ​ഗർഭിണിയാക്കി; അച്ഛനും മുത്തച്ഛനും അമ്മാവനും അറസ്റ്റിൽ

ഭാരതീയ ന്യാസ സംഹിതയിലെ 64 (എഫ്), 65 (1), 232 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ...

Read More >>
#DrManmohanSingh | നിഗംബോധ് ഘട്ടിൽ നിത്യനിദ്ര; ഡോ. മൻമോഹൻ സിങിന് വിട നൽകി രാജ്യം

Dec 28, 2024 01:26 PM

#DrManmohanSingh | നിഗംബോധ് ഘട്ടിൽ നിത്യനിദ്ര; ഡോ. മൻമോഹൻ സിങിന് വിട നൽകി രാജ്യം

എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹം വിലാപയാത്രയായാണ് നിഗംബോധ്ഘട്ടിലേക്ക്...

Read More >>
#manmohansingh | മൻമോഹൻ സിങിന് വിട നൽകാൻ രാജ്യം; എഐസിസി ആസ്ഥാനത്ത് അന്ത്യാഞ്ജലി അര്‍പ്പിച്ച് നേതാക്കൾ, വിലാപ യാത്ര തുടങ്ങി

Dec 28, 2024 10:34 AM

#manmohansingh | മൻമോഹൻ സിങിന് വിട നൽകാൻ രാജ്യം; എഐസിസി ആസ്ഥാനത്ത് അന്ത്യാഞ്ജലി അര്‍പ്പിച്ച് നേതാക്കൾ, വിലാപ യാത്ര തുടങ്ങി

എഐസിസി ആസ്ഥാനത്തുനിന്നും സൈനിക ട്രക്കിലാണ് മൃതദേഹം വിലാപ യാത്രയായി കൊണ്ടുപോകുന്നത്....

Read More >>
#suicide |   പാർലമെന്റിനു മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച  യുവാവ് മരിച്ചു

Dec 28, 2024 09:23 AM

#suicide | പാർലമെന്റിനു മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

വൈകിട്ട് മൂന്നരയ്ക്കാണ് പാർലമെന്റ് മന്ദിരത്തിനു മുന്നിലെ റോഡിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്....

Read More >>
Top Stories