കൊല്ലം: ( www.truevisionnews.com) കശുവണ്ടി ഫാക്‌ടറിയുടെ ചിമ്മിനി തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു. ചാത്തിനാംകുളം പുത്തന്‍കുളങ്ങര സ്വദേശി അനന്ദു ( 16 ) ആണ് മരിച്ചത്.
ചാത്തിനാംകുളത്തെ പൂട്ടിക്കിടക്കുന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്. പ്രായപൂർത്തിയാകാത്ത ആറ് പേരടങ്ങുന്ന സംഘമാണ് പൂട്ടിക്കിടന്ന ഫാക്ടറിയിലെത്തിയത്. എന്താണ് സംഭവിച്ചതെന്നോ എന്തിനാണ് കുട്ടികൾ അവിടെയെത്തിയതെന്നോ വ്യക്തമല്ല.
ചിമ്മിണി തകർന്നുവീണ് അനന്ദു അവശിഷ്ടങ്ങൾക്ക് അടിയിൽ പെട്ടു. ഒപ്പമുണ്ടായിരുന്ന അഞ്ച് പേരും ഓടിരക്ഷപ്പെട്ടിരുന്നു. ഇവർ തിരികെ വന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അനന്ദുവിനെ പുറത്തെടുക്കാൻ നോക്കിയെങ്കിലും നടന്നില്ല.
തുടർന്ന് നാട്ടുകാരെയും പൊലീസിനെയും ഫയർ ഫോഴ്സിനെയും വിവരമറിയിച്ചു. ഇവരെത്തിയാണ് അനന്ദുവിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനും നിയമ നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
#locked #cashew #factory #chimney #collapsed #tragicend #16 #year #old