#periyamurdercase | മുൻ എംഎൽഎയും സിപിഎം നേതാക്കളുമടക്കം 24 പ്രതികൾ; പെരിയ ഇരട്ടക്കൊല കേസിൽ വിധി ഇന്ന്

#periyamurdercase |  മുൻ എംഎൽഎയും സിപിഎം നേതാക്കളുമടക്കം 24 പ്രതികൾ; പെരിയ ഇരട്ടക്കൊല കേസിൽ വിധി ഇന്ന്
Dec 28, 2024 06:31 AM | By Athira V

കാസർകോഡ്: ( www.truevisionnews.com) പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് സിബിഐ കോടതി വിധി പറയും. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.

സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി ഇന്ന് വിധി പറയുന്നത്.

സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂർത്തിയാക്കിയ കേസിൽ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്. വിധി വരുന്നതിന് മുന്നോടിയായി കല്യോട്ട് ഇന്നലെ പൊലീസ് റൂട്ട് മാർച്ച് നടത്തി.

ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ പ്രതി ചേർത്തു. ഇതിൽ 11 പേരെ അറസ്റ്റുചെയ്തു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐയാണ് പത്തുപേരെക്കൂടി പ്രതി ചേർത്തത്. കൃത്യത്തിൽ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരൻ അടക്കമുളളവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയതെങ്കിൽ സംഭവത്തിനു പിന്നിലെ ഗൂഡാലോചനയിലാണ് സിബിഐ അന്വേഷണം കേന്ദ്രീകരിച്ചത്.

അങ്ങനെയാണ് ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി കുഞ്ഞിരാമൻ പ്രതിയായത്.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ‍ന്റ് കെ മണികണ്ഠൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ ബാലകൃഷ്ണൻ , ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളാവുകയും ചെയ്തു. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്.

#24 #accused #including #former #MLA #CPM #leaders #Periya #double #murder #case #verdict #today

Next TV

Related Stories
മര്‍മചികിത്സ കേന്ദ്രത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: നടത്തിപ്പുകാരന്‍ അറസ്റ്റില്‍

Apr 20, 2025 07:46 PM

മര്‍മചികിത്സ കേന്ദ്രത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: നടത്തിപ്പുകാരന്‍ അറസ്റ്റില്‍

യുവതി പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്....

Read More >>
വയനാട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Apr 20, 2025 07:43 PM

വയനാട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിതിന്റെ ജീവൻ...

Read More >>
ഓടിക്കളിച്ച മണ്ണിൽ അഭിരാം ഇനി കണ്ണീരോർമ; മൃതദേഹം സംസ്‍കരിച്ചു

Apr 20, 2025 07:38 PM

ഓടിക്കളിച്ച മണ്ണിൽ അഭിരാം ഇനി കണ്ണീരോർമ; മൃതദേഹം സംസ്‍കരിച്ചു

രാവിലെ ഒൻപതോടെ അഭിരാം പഠിച്ചുകൊണ്ടിരുന്ന ഗണേശ വിലാസം ഗവഎൽപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു...

Read More >>
കോഴിക്കോട് അതിഥി തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന പ്രതി  അറസ്റ്റിൽ

Apr 20, 2025 07:33 PM

കോഴിക്കോട് അതിഥി തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന പ്രതി അറസ്റ്റിൽ

ഫറോക്കിലെ ചന്തക്കടവിൽനിന്നു 11 മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയുമാണ് മോഷണം...

Read More >>
കുടുംബ വഴക്ക്; ഭാര്യയുടെ തലവെട്ടിയെടുത്ത് സൈക്കിളിന്റെ കുട്ടയിലിട്ട് പൊലീസിൽ കീഴടങ്ങി ഭർത്താവ്

Apr 20, 2025 07:17 PM

കുടുംബ വഴക്ക്; ഭാര്യയുടെ തലവെട്ടിയെടുത്ത് സൈക്കിളിന്റെ കുട്ടയിലിട്ട് പൊലീസിൽ കീഴടങ്ങി ഭർത്താവ്

ബിതിഷിനും ബജന്തിയ്ക്കും രണ്ട് പെൺമക്കളാണുള്ളത്. ഇവരുടെ മുന്നിൽവച്ചാണ് കൊലപാതകം നടത്തിയത്....

Read More >>
പട്ടാപകൽ റോഡിലൂടെ നടന്നുപോവുന്ന പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; വയോധികൻ പിടിയിൽ

Apr 20, 2025 07:13 PM

പട്ടാപകൽ റോഡിലൂടെ നടന്നുപോവുന്ന പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; വയോധികൻ പിടിയിൽ

രാവിലെ 11 മണിയോടെ തച്ചമ്പാറയിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ വീട്ടിലേക്ക് വലിച്ചഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ...

Read More >>
Top Stories