#health |ഭക്ഷണത്തോടൊപ്പം ചായ കുടിക്കാമോ? പുതിയ മാർഗ്ഗനിർദ്ദേശവുമായി ഐസിഎംആർ

#health |ഭക്ഷണത്തോടൊപ്പം ചായ കുടിക്കാമോ? പുതിയ മാർഗ്ഗനിർദ്ദേശവുമായി ഐസിഎംആർ
May 15, 2024 07:29 PM | By Susmitha Surendran

(truevisionnews.com)  നമ്മളില്‍ പലരുടെയും ഇഷ്ട പാനീയമാണ് ചായ. പലരും രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചായയോ കാപ്പിയോ കുടിക്കാറുണ്ട്. ചിലര്‍ക്ക് ദിവസവും അഞ്ചും ആറും ചായ വേണം.

എന്നാല്‍ അമിതമായി പാല്‍ ചായയോ കോഫിയോ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ തന്നെ അഭിപ്രായപ്പെടുന്നത്. അതുപോലെ ചായയും കോഫിയുമൊക്കെ കുടിക്കുന്നതിനും അതിന്‍റേതായ സമയമുണ്ടെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുറത്തിറക്കിയ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു.

ചായ, കാപ്പി, മറ്റ് കഫീൻ അടങ്ങിയ പാനീയങ്ങൾ ഭക്ഷണത്തോടൊപ്പമോ ഭക്ഷണത്തിന് തൊട്ടുപിന്നാലെയോ കുടിക്കുന്നത് ഒഴിവാക്കാനാണ് ഐസിഎംആർ പുതിയ മാർഗ്ഗനിർദ്ദേശങ്ങളില്‍ പ്രധാനമായി പറയുന്നത്.

ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പും ശേഷവും ചായ കുടിക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നതിനാൽ കഫീന്‍റെ അമിതമായ ഉപഭോഗം ഫിസിയോളജിക്കൽ ആശ്രിതത്വത്തിലേക്ക് നയിച്ചേക്കാം എന്ന വസ്തുതയിലാണ് ഇത്തരമൊരു ശുപാർശ.

ജനങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷനുമായി (NIN) സഹകരിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പുതിയ ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

ഐസിഎംആർ-ന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ശുപാർശ ചെയ്യുന്ന ദൈനംദിന കഫീൻ ഉപഭോഗം 300 മില്ലിഗ്രാമിൽ കൂടരുത് എന്നാണ്. അതുപോലെ നാം കുടിക്കുന്ന പാനീയങ്ങളിലെ കഫീൻ ഉള്ളടക്കം മനസ്സിലാക്കേണ്ടതും പ്രധാനമാണ്.

ഉദാഹരണത്തിന്, 150 മില്ലി കോഫിയിൽ 50 മുതൽ 65 മില്ലിഗ്രാം വരെ കഫീന്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ, ഒരു ചായയിൽ 30 മുതൽ 65 മില്ലിഗ്രാം വരെ കഫീൻ അടങ്ങിയിട്ടുണ്ട്.

ചായയും കാപ്പിയും പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങളിൽ ടാന്നിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം കുറയ്ക്കുകയും ഇരുമ്പിന്‍റെ കുറവു മൂലമുണ്ടാകുന്ന അനീമിയ പോലുള്ള അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുകയും ചെയ്യും.

അതിനാല്‍ പാല്‍ ചായ, കോഫി എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. അതുപോലെ പാൽ ചായക്ക് പകരം ബ്ലാക്ക് ടീ കുടിക്കുന്നതാണ് നല്ലതെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

പാലില്ലാതെ ചായ കുടിക്കുന്നത് മെച്ചപ്പെട്ട രക്തചംക്രമണവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ കൊറോണറി ആർട്ടറി ഡിസീസ്, ആമാശയ ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുകയും ചെയ്യുമെന്നും മാർഗ്ഗനിർദ്ദേശത്തില്‍ പറയുന്നു.

#drink #tea #food? #ICMR #new #guidelines

Next TV

Related Stories
#sex | ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ, ലക്ഷണങ്ങൾ: ഇവ അറിയാം...

Dec 9, 2024 07:07 AM

#sex | ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ, ലക്ഷണങ്ങൾ: ഇവ അറിയാം...

രോഗിയുടെ ശുക്ലം, യോനീസ്രവങ്ങൾ, രക്തം, മ്യൂക്കസ് മെംബ്രേൻസ് തുടങ്ങിയ ശരീരസ്രവങ്ങൾ, രോഗമില്ലാത്ത ആളുടേതുമായി സമ്പർക്കത്തില്‍ വരുമ്പോഴാണ് രോഗം...

Read More >>
#kiss | ചുംബിക്കുന്നതില്‍ മിടുക്ക് ഉണ്ടോ..? എന്നാൽ ഇനിമുതൽ ചുംബിക്കുന്നതിന് മുമ്പ് ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചോളൂ...

Dec 8, 2024 10:53 PM

#kiss | ചുംബിക്കുന്നതില്‍ മിടുക്ക് ഉണ്ടോ..? എന്നാൽ ഇനിമുതൽ ചുംബിക്കുന്നതിന് മുമ്പ് ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചോളൂ...

ഇണയുടെ മൂഡ് നല്ലതായിരിക്കണം. നല്ല മൂഡിലല്ലെങ്കില്‍ നിങ്ങളുടെ ചുംബനത്തെ അവര്‍ ഓര്‍മ്മയില്‍ നിന്നും തള്ളിക്കളയാന്‍ ആഗ്രഹിക്കും. സ്ത്രീകള്‍...

Read More >>
#snakebite | പാമ്പ് കടിയേറ്റ ഉടൻ എന്ത് ചെയ്യണം?; ശ്രദ്ധിക്കാം ഈക്കാര്യങ്ങൾ

Dec 7, 2024 10:37 PM

#snakebite | പാമ്പ് കടിയേറ്റ ഉടൻ എന്ത് ചെയ്യണം?; ശ്രദ്ധിക്കാം ഈക്കാര്യങ്ങൾ

കടിച്ച ഭാഗത്തിന് അധികം ഇളക്കം തട്ടാത്ത വിധം വയ്ക്കാൻ...

Read More >>
#sex | ലൈംഗിക ബന്ധം പരാജയമാണോ? സെക്‌സ് ആഘോഷമാക്കാന്‍ ചില പൊടിക്കൈകള്‍...!

Dec 7, 2024 09:31 PM

#sex | ലൈംഗിക ബന്ധം പരാജയമാണോ? സെക്‌സ് ആഘോഷമാക്കാന്‍ ചില പൊടിക്കൈകള്‍...!

ഓര്‍ക്കുക ലൈംഗികതയില്‍ വിജയം വരിക്കാന്‍ പങ്കാളികള്‍ ദാമ്പത്യ ജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ക്ക്...

Read More >>
#health | അതിരാവിലെ സെക്‌സ് ചെയ്യുന്നവരാണോ? ഗുണങ്ങളെ കുറിച്ച് അറിയാം...

Dec 6, 2024 06:54 AM

#health | അതിരാവിലെ സെക്‌സ് ചെയ്യുന്നവരാണോ? ഗുണങ്ങളെ കുറിച്ച് അറിയാം...

ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പ്പാദനം ഏറ്റവും ഭംഗിയായി നടക്കുന്ന സമയമാണിത്....

Read More >>
#health | പച്ച പപ്പായ വീട്ടിൽ ഇരിപ്പുണ്ടോ? എങ്കിൽ  ഭക്ഷണത്തിൽ ഉൾപ്പെടുത്തു ഗുണങ്ങൾ അറിയാം ...

Nov 30, 2024 05:05 PM

#health | പച്ച പപ്പായ വീട്ടിൽ ഇരിപ്പുണ്ടോ? എങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തു ഗുണങ്ങൾ അറിയാം ...

പച്ച പപ്പായ ദഹനം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നു. ഇത് ബ്ലോട്ടിങ്, മലബന്ധം, ദഹനക്കേട് തുടങ്ങിയവ...

Read More >>
Top Stories