#murder |സ്വവർ​ഗ ബന്ധത്തെ എതിർത്തു; മകനും പങ്കാളിയും സുഹൃത്തുക്കളും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

#murder |സ്വവർ​ഗ ബന്ധത്തെ എതിർത്തു; മകനും പങ്കാളിയും സുഹൃത്തുക്കളും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ
May 15, 2024 11:41 AM | By Susmitha Surendran

ആ​ഗ്ര:  (truevisionnews.com)   സ്വവർഗ ബന്ധത്തെ എതിർത്തതിൻ്റെ പേരിൽ 55 കാരനായ പിതാവിനെ കൊലപ്പെടുത്തിയ മകനും സുഹൃത്തുക്കളും അറസ്റ്റിൽ.

മകനുൾപ്പെടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ മഥുര ജില്ലയിൽ തിങ്കളാഴ്ച്ചയാണ് സംഭവം. കോട്‌വാലി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അന്തപാടയിലെ ടാക്സി ഡ്രൈവറായ മോഹൻലാൽ ശർമയെ മകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.

വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെ റായ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മോഹൻലാൽ ശർമയുടെ മൃതദേഹം കണ്ടെത്തുന്നത്.

ലോഹ പാത്രത്തിനുള്ളിൽ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ കമ്പിപ്പാര ഉപയോഗിച്ചുള്ള ആക്രമണത്തിൻ്റെ അടയാളങ്ങളും ഉണ്ടായിരുന്നു.

"കൊല്ലപ്പെട്ടയാളുടെ അവിവാഹിതനായ മകൻ അജിത്തിന് കേസിലെ കൂട്ടുപ്രതിയായ കൃഷ്ണ വർമ്മ (20) എന്നയാളുമായി സ്വവർഗ ബന്ധമുണ്ടായിരുന്നു.

ഇരുവരും അവരുടെ രണ്ട് സുഹൃത്തുക്കളായ ലോകേഷ് (21), ദീപക് (22) എന്നിവർക്കൊപ്പം കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു." -എസ്പി ത്രിഗുൺ ബിസെൻ പറഞ്ഞു.

ചോദ്യം ചെയ്യലിൽ, കൃഷ്ണ അജിത്തിനെ തൻ്റെ ഭർത്താവായി കണക്കാക്കിയിരുന്നതായും അവനെ ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.

#opposed #homosexuality #Son #partner #friends #killed #father #accused #arrested

Next TV

Related Stories
#murder | അയൽവാസിയുടെ വീട്ടിലേക്ക് രാത്രിയിലെത്തിയ മുൻ പൊലീസ് ഉദ്യോഗസ്ഥൻ മൂന്ന് പേരെ വെടിവച്ചുകൊന്നു

May 29, 2024 12:49 PM

#murder | അയൽവാസിയുടെ വീട്ടിലേക്ക് രാത്രിയിലെത്തിയ മുൻ പൊലീസ് ഉദ്യോഗസ്ഥൻ മൂന്ന് പേരെ വെടിവച്ചുകൊന്നു

സഹോദരന് വെടിയേറ്റതായും തെരുവിന് എതിർവശത്തുള്ളയാൾ തോക്കുമായി വീട്ടിലേക്ക് കയറിയതായും വിശദമാക്കി യുവാക്കളിലൊരാൾ പൊലീസ് സഹായം...

Read More >>
#Murder | വിവാഹം കഴിഞ്ഞത് എട്ടുദിവസം മുമ്പ്; കുടുംബത്തിലെ എട്ടുപേരെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി

May 29, 2024 11:27 AM

#Murder | വിവാഹം കഴിഞ്ഞത് എട്ടുദിവസം മുമ്പ്; കുടുംബത്തിലെ എട്ടുപേരെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി

ആക്രമണം നടത്തിയ ദിനേശ് എട്ടുദിവസം മുമ്പാണ് വിവാഹിതനായത്. ഒരുവര്‍ഷം മുമ്പ് ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ...

Read More >>
#Murder | ഒരുവർഷം മുൻപത്തെ തർക്കം: 22-കാരനെ കോളേജ് കാംപസിൽ മുഖംമൂടിധാരികൾ അടിച്ചുകൊന്നു; ഒരാൾ അറസ്റ്റിൽ

May 28, 2024 03:32 PM

#Murder | ഒരുവർഷം മുൻപത്തെ തർക്കം: 22-കാരനെ കോളേജ് കാംപസിൽ മുഖംമൂടിധാരികൾ അടിച്ചുകൊന്നു; ഒരാൾ അറസ്റ്റിൽ

ഇത് തങ്ങളുടെ കാലത്താണ് നടന്നതെങ്കില്‍ ബി.ജെ.പിക്കാര്‍ തെരുവിലിറങ്ങി ജംഗിള്‍ രാജെന്ന്...

Read More >>
#murder | കുടുംബ കലഹത്തിനിടെ 32 വയസുകാരിയുടെ തലവെട്ടി; ഭ‍ർത്താവ് അറസ്റ്റിൽ

May 28, 2024 02:15 PM

#murder | കുടുംബ കലഹത്തിനിടെ 32 വയസുകാരിയുടെ തലവെട്ടി; ഭ‍ർത്താവ് അറസ്റ്റിൽ

ഹോസ്പെട്ട് ഗ്രാമത്തിലെ ഒരു വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവറാമിനെയാണ് പൊലീസ് അറസ്റ്റ്...

Read More >>
#murder | നരബലി: മാനസിക വൈകല്യമുള്ള പിതാവ് നാല് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 27, 2024 08:25 PM

#murder | നരബലി: മാനസിക വൈകല്യമുള്ള പിതാവ് നാല് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി

രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം കമലേഷ് ഭാര്യയോടും മക്കളോടുമൊപ്പം ഉറങ്ങാൻ...

Read More >>
#crime | പുലർച്ചെ ബാറിലെത്തി മദ്യം ആവശ്യപ്പെട്ടു; നിരസിച്ചതിന് ഡി.ജെയെ വെടിവെച്ചു കൊന്നു

May 27, 2024 04:28 PM

#crime | പുലർച്ചെ ബാറിലെത്തി മദ്യം ആവശ്യപ്പെട്ടു; നിരസിച്ചതിന് ഡി.ജെയെ വെടിവെച്ചു കൊന്നു

തർക്കത്തിനിടയിലാണ് പ്രതികളിലൊരാൾ റൈഫിൾ കൊണ്ടുവന്ന് ഡിജെയുടെ നെഞ്ചിലേക്ക് വെടിവെച്ചത്....

Read More >>
Top Stories