#LEDbulb |കളിപ്പാട്ടത്തിലെ എൽഇഡി ബൾബ് വിഴുങ്ങി 5 വയസുകാരൻ, ശ്വാസകോശനാളിയിൽ തറച്ച് കയറി, ഒടുവിൽ ആശ്വാസം

 #LEDbulb |കളിപ്പാട്ടത്തിലെ എൽഇഡി ബൾബ് വിഴുങ്ങി 5 വയസുകാരൻ, ശ്വാസകോശനാളിയിൽ തറച്ച് കയറി, ഒടുവിൽ ആശ്വാസം
May 6, 2024 03:41 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com)   അബദ്ധത്തിൽ എൽഇഡി ബൾബ് വിഴുങ്ങി അഞ്ച് വയസുകാരൻ. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് ഒടുവിൽ വിരാമം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കടുത്ത ചുമയുമായി ചെന്നൈയിലെ മെഡിക്കൽ കോളേജിൽ കുട്ടി ചികിത്സ തേടിയത്. മറ്റൊരു ആശുപത്രിയിൽ നിന്ന് രണ്ട് തവണ ബ്രോങ്കോസ്പി രീതിയിലൂടെ ശ്വാസ നാളിയിൽ തറച്ച നിലയിലുള്ള എൽഇഡി ബൾബ് പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെയായിരുന്നു ഇത്.

സിടി സ്കാനിൽ അന്യ പദാർത്ഥം തങ്ങിയ സ്ഥലം കൃത്യമായി കണ്ടെത്തിയ ശേഷമാണ് നെഞ്ച് തുറന്ന് ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതോടെയാണ് കുട്ടിയെ ശ്രീ രാമചന്ദ്ര മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചത്.

സിടി സ്കാനിലൂടെ ശ്വാസ നാളിയിൽ തറച്ച് കയറിയ എൽഇഡി ബൾബ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ ബ്രോങ്കോസ്പിയിലൂട തന്നെയാണ് പുറത്തെടുത്തത്.

3.2 സെന്റി മീറ്റർ നീളമുള്ള എൽഇഡി ബൾബാണ് കുട്ടി അബദ്ധത്തിൽ വിഴുങ്ങിയത്. രണ്ട് തവണ ബ്രോങ്കോസ്പിക്ക് ശ്രമിച്ചപ്പോൾ ബൾബ് വീണ്ടും മുന്നോട്ട് നീങ്ങുകയും പെട്ടന്ന് പുറത്തെടുക്കാൻ സാധിക്കാത്ത നിലയിൽ ശ്വാസകോശ നാളിയിൽ കുറുകെ തറച്ച്   കയറിയ അവസ്ഥയിലാവുകയായിരുന്നു.

ഏപ്രിൽ മാസത്തിലാണ് കളിക്കാനായി വാങ്ങിയ കാറിനുള്ളിലെ എൽഇഡി ബൾബ് കുട്ടി കഴിക്കുന്നത്. സ്കാനിലാണ് അന്യ വസ്തു ശ്വാസകോശത്തിൽ കുടുങ്ങിയെന്ന് വ്യക്തമായത്.

മൂന്ന് പീഡിയാട്രിക് സർജൻമാരും അനസ്തീഷ്യ വിദഗ്ധരുടേയും സാന്നിധ്യത്തിലാണ് കോശങ്ങളിൽ കുടുങ്ങിയ എൽഇഡി ബൾബ് ബ്രോങ്കോസ്പിയിലൂടെ മാറ്റിയത്. കോശങ്ങളിൽ അണുബാധയുണ്ടായേക്കാവുന്ന സാഹചര്യത്തിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്.

#fiveyearold# boy #accidentally #swallowed #LED #bulb.

Next TV

Related Stories
#mamatabanerjee| റാലിക്കിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം; പ്രസംഗം നിര്‍ത്തിവച്ച് വൈദ്യസഹായത്തിന് നിര്‍ദ്ദേശം നല്‍കി മമത ബാനര്‍ജി

May 19, 2024 01:22 PM

#mamatabanerjee| റാലിക്കിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം; പ്രസംഗം നിര്‍ത്തിവച്ച് വൈദ്യസഹായത്തിന് നിര്‍ദ്ദേശം നല്‍കി മമത ബാനര്‍ജി

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളുടെ മുഖത്ത് വെള്ളംതളിക്കാന്‍ ആവശ്യപ്പെട്ട മമത, ഉടനടി അദേഹത്തെ ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയില്‍...

Read More >>
#bombthreat | 'ബസിൽ സഞ്ചരിക്കവേ രണ്ട് പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നതായി കേട്ടു'; അജ്ഞാത ബോംബ് ഭീഷണി

May 19, 2024 12:07 PM

#bombthreat | 'ബസിൽ സഞ്ചരിക്കവേ രണ്ട് പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നതായി കേട്ടു'; അജ്ഞാത ബോംബ് ഭീഷണി

ബസിൽ സഞ്ചരിക്കുമ്പോൾ രണ്ടു പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നത് കേട്ടെന്നായിരുന്നു...

Read More >>
#andhradoctor | വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിലായ ആറുവയസ്സുകാരന് റോഡരികിൽ സി.പി.ആർ. നൽകി ഡോക്ടർ

May 19, 2024 11:44 AM

#andhradoctor | വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിലായ ആറുവയസ്സുകാരന് റോഡരികിൽ സി.പി.ആർ. നൽകി ഡോക്ടർ

മേയ് അഞ്ചിനാണ് സംഭവം നടന്നത്. വൈദ്യുതാഘാതം ഏറ്റതിനുപിന്നാലെ കുട്ടി...

Read More >>
#LokSabhaElections2024 | ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

May 19, 2024 07:56 AM

#LokSabhaElections2024 | ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് നിശബ്ദ...

Read More >>
#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

May 19, 2024 06:21 AM

#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

പുണെ - ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി ബെംഗളൂരുവിൽ...

Read More >>
Top Stories

GCC News