ന്യൂഡല്‍ഹി: (truevisionnews.com) ഡല്‍ഹിയിലെ ബി.ജെ.പി. ദേശീയ ആസ്ഥാനത്തേക്ക് ആം ആദ്മി പാര്‍ട്ടി (എ.എ.പി.) നടത്തുന്ന പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു.

പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച്. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാനുള്ള "ഓപ്പറേഷന്‍ ഝാഡൂ"വിന്റെ ഭാഗമായാണ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താല്‍ ആയിരം കെജ്‌രിവാള്‍ ജനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആം ആദ്മി പാര്‍ട്ടിയുടെ മാര്‍ച്ചിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയത്. മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ഐ.ടി.ഒയിലെ മെട്രോ സ്‌റ്റേഷനുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചു.
കേന്ദ്രസേനയെ ഉള്‍പ്പെടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ബി.ജെ.പി. ആസ്ഥാനത്തും ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്തും സുരക്ഷാസേന നിലയുറപ്പിച്ചിട്ടുണ്ട്.
#Kejriwal #arrested, #thousand #Kejriwals #born'; #AAPmarch #BJP #headquarters
