#keralarain | ജാഗ്രതാ നിർദ്ദേശം; അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ അടുത്ത മൂന്ന് ദിവസം റെഡ് അലർട്ട്

#keralarain |  ജാഗ്രതാ നിർദ്ദേശം; അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ അടുത്ത മൂന്ന് ദിവസം റെഡ് അലർട്ട്
May 19, 2024 01:25 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) കേരളത്തിൽ നാല് ജില്ലകളിൽ അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്.

ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് അടുത്ത മൂന്ന് ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

കാലവർഷം അടുത്ത 36 മണിക്കൂറിനുള്ളിൽ തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും തുടർന്ന് മെയ് 31 ഓടെ കേരളത്തിൽ എത്തിച്ചേർന്നേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. തെക്കൻ ഛത്തീസ്ഗഢിൽ നിന്ന് തെക്കൻ കർണാടക വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. മറ്റൊരു ന്യുന മർദ്ദ പാത്തി മറാത്തുവാഡയിൽ നിന്ന് തെക്കൻ തമിഴ് നാട് വഴി ചക്രവാത ചുഴിയിലേക്കു നീണ്ടുനിൽക്കുന്നു.

#kerala #weather #forecast #Report #red #alert #alappuzha #kottayam #idukki #pathanamthitta #districts

Next TV

Related Stories
'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്

Jun 16, 2025 12:28 PM

'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്

ആശുപത്രിയിൽ എത്താൻ വൈകിയത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ...

Read More >>
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

Jun 16, 2025 12:08 PM

ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ്...

Read More >>
കാപ്പിക്ക് പഴയ കടുപ്പമില്ല, കുരുമുളകിന് എരിവും; ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് വിപണി വില

Jun 16, 2025 11:52 AM

കാപ്പിക്ക് പഴയ കടുപ്പമില്ല, കുരുമുളകിന് എരിവും; ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് വിപണി വില

രാ​ജ്യാ​ന്ത​ര വി​പ​ണി​ക്ക്‌ ഒ​പ്പം ദ​ക്ഷി​ണേ​ന്ത്യ​യി​ലും കാ​പ്പി വി​ല കു​റ​ഞ്ഞ​ത്‌ ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ...

Read More >>
Top Stories