#IPL2024 | പക്ഷി പറക്കുന്ന് പോലെ എന്തോ: 39കാരന്‍ ഡുപ്ലെസിയുടെ മെയ്‌വഴക്കം പറാതെ വയ്യ

#IPL2024 | പക്ഷി പറക്കുന്ന് പോലെ എന്തോ: 39കാരന്‍ ഡുപ്ലെസിയുടെ മെയ്‌വഴക്കം പറാതെ വയ്യ
May 19, 2024 12:57 PM | By VIPIN P V

ബംഗളൂരു: (truevisionnews.com) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നിര്‍ണായക മത്സരത്തിലെ താരം ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസായിരുന്നു.

ഓപ്പണറായെത്തിയ ഡു പ്ലെസിസ് 39 പന്തില്‍ 54 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഫാഫിന്റെ ഇന്നിംഗ്‌സ്.

ഒന്നാം വിക്കറ്റില്‍ കോലിക്കൊപ്പം 78 റണ്‍സ് ചേര്‍ത്ത ഫാഫ് മൂന്നാം വിക്കറ്റില്‍ രജത് പടീധാറിനൊപ്പം 35 റണ്‍സും കൂട്ടിചേര്‍ത്തു. പിന്നീട് വിവാദ തീരുമാനത്തിലാണ് ഫാഫ് പുറത്താവുന്നത്.

മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ഫാഫ് റണ്ണൗട്ടാവുമ്പോള്‍ ബാറ്റ് ക്രീസിലുണ്ടായിരുന്നു എന്നാണ് ഒരുവാദം. ഇല്ലെന്ന് മറ്റൊരു വാദം. മത്സരത്തില്‍ രണ്ട് ക്യാച്ചും ഫാഫ് സ്വന്തമാക്കിയിരുന്നു.

അജിന്‍ക്യ രഹാനെ (33), മിച്ചല്‍ സാന്റ്‌നര്‍ (3) എന്നിവരുടെ ക്യാച്ചുകളാണ് ഡു പ്ലെസിസെടുത്തത്. ഇതില്‍ സാന്റ്‌നറെ എടുത്ത ക്യാച്ചാണ് എടുത്തുപറയേണ്ടത്. ഐപിഎല്‍ സീസണിലെ ഏറ്റവും മികച്ച ക്യാച്ച് എന്നൊക്കെ പറയാവുന്ന ഗംഭീര ക്യാച്ച്.

മുഹമ്മദി സിറാജിന്റെ പന്ത് സാന്റ്‌നര്‍ മിഡ് ഓഫിലൂടെ ബൗണ്ടറി കടത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ 39കാരനായ ഡുപ്ലെസിസ് അവിശ്വസനീയമായി പന്ത് കയ്യിലൊതുക്കി. വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ആവേശം അടക്കാനായില്ല.

ടീം ഒന്നടങ്കം ഡുപ്ലെസിക്ക് ചുറ്റും കൂടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി 219 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്.

201 റണ്‍സെടുക്കാന്‍ ആയിരുന്നെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പാക്കിയ മറ്റു ടീമുകള്‍.

ആര്‍സിബിക്കും ചെന്നൈക്കും 14 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കാന്‍ ആര്‍സിബിക്കായി.

ഫാഫ് ഡു പ്ലെസിസ് (39 പന്തില്‍ 54), വിരാട് കോലി (29 പന്തില്‍ 47), രജത് പടിധാര്‍ (23 പന്തില്‍ 41), കാമറൂണ്‍ ഗ്രീന്‍ (17 പന്തില്‍ പുറത്താവാതെ 38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ആര്‍സിബിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

#Something #bird #flies:#year-#old #Duplessis #prowess #cannot #overstated

Next TV

Related Stories
#INDvSL | സൂര്യയ്ക്ക് കീഴിൽ ഇന്ത്യ; ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരം ഇന്ന്

Jul 27, 2024 12:31 PM

#INDvSL | സൂര്യയ്ക്ക് കീഴിൽ ഇന്ത്യ; ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരം ഇന്ന്

ലോകകപ്പ് തോൽവിക്ക് ശേഷം ശ്രീലങ്കയും ഇടക്കാല പരിശീലകൻ സനത് ജയസൂര്യയുടെ ശിക്ഷണത്തിലാണ് ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുന്നത്. ബാറ്റർ ചരിത്...

Read More >>
#ParisOlympics2024 | ഉദ്ഘാടനം സ്‌റ്റേഡിയത്തിലല്ല, നദിയിൽ; പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

Jul 26, 2024 12:12 PM

#ParisOlympics2024 | ഉദ്ഘാടനം സ്‌റ്റേഡിയത്തിലല്ല, നദിയിൽ; പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

കായിക താരങ്ങള്‍ക്ക് പുറമെ 3000ത്തോളം കലാകാരൻമാരും ഉദ്ഘാടന-സമാപന ചടങ്ങുകളുടെ ഭാഗമാകും. ഇന്ത്യയില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും...

Read More >>
#ParisOlympics2024 | പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും

Jul 24, 2024 08:47 AM

#ParisOlympics2024 | പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും

അണ്ടർ 23 കളിക്കാരാണ്‌ അണിനിരക്കുക. ഒരു ടീമിൽ മൂന്നു മുതിർന്ന കളിക്കാരെ...

Read More >>
#PRSreejesh | വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്

Jul 22, 2024 03:08 PM

#PRSreejesh | വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്

താരത്തിന്റെ നാലാം ഒളിമ്പിക്സാണ്. 2012, 2016, 2020 ഒളിമ്പിക്‌സുകളിലും ഇന്ത്യൻ ​ഗോൾ വലക്ക് ശ്രീജേഷ് ഭദ്രമായ കവലാൾ...

Read More >>
#ENGvsWI | ട്രെന്‍റ്ബ്രിഡ്ജിലെ മേൽക്കൂര പൊളിച്ച് ഷമർ ജോസഫിന്‍റെ പടു കൂറ്റൻ സിക്സ്; ഓട് പൊട്ടിവീണത് കാണികളുടെ തലയിൽ

Jul 20, 2024 07:53 PM

#ENGvsWI | ട്രെന്‍റ്ബ്രിഡ്ജിലെ മേൽക്കൂര പൊളിച്ച് ഷമർ ജോസഫിന്‍റെ പടു കൂറ്റൻ സിക്സ്; ഓട് പൊട്ടിവീണത് കാണികളുടെ തലയിൽ

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അറ്റ്കിന്‍സണും ഷൊയ്ബ് ബഷീറും രണ്ട് വിക്കറ്റ് വീതം...

Read More >>
#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

Jul 17, 2024 01:27 PM

#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

2001 നും 2004 നും ഇടയിൽ ഗാലെ ക്രിക്കറ്റ് ക്ലബിനായി നിരോഷണ 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 8 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചു. 2000-ൽ ശ്രീലങ്കയുടെ അണ്ടര്‍ 19...

Read More >>
Top Stories