#Kaapa | നരഹത്യശ്രമം, കവർച്ച, അടിപിടി അടക്കം നിരവധി കേസുകൾ; കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

#Kaapa | നരഹത്യശ്രമം, കവർച്ച, അടിപിടി അടക്കം നിരവധി കേസുകൾ; കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി
May 19, 2024 01:11 PM | By VIPIN P V

കൊച്ചി: (truevisionnews.com) കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി.

കൊച്ചി കടവന്ത്ര സ്റ്റേഷൻ പരിധിയിൽ നരഹത്യശ്രമം, ദേഹോപദ്രവം ഏൽപ്പിച്ചുള്ള കവർച്ച,

അടിപിടി തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമുള്ള കേസുകളിൽ പ്രതിയും പൊതുജന സമാധാന ലംഘന പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏർപ്പെട്ടുവരുന്നതുമായ കടവന്ത്ര ഗാന്ധി നഗർ ഉദയ കോളനി പുളിക്കൽ വീട്ടിൽ രാഹുലി(28)നെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്. ശ്യാം സുന്ദറിന്‍റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി നാടുകടത്തിയത്.

കൊച്ചി സിറ്റി പൊലീസിന്‍റെ പരിധിയിൽ പ്രവേശിക്കുന്നതിനും ഈ പ്രദേശത്ത് ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ഇയാളെ ആറ് മാസകാലത്തേക്ക് തടഞ്ഞു കൊണ്ടുള്ളതാണ് കാപ്പ ഉത്തരവ്.

ഈ ഉത്തരവ് ലംഘിച്ചാൽ യുവാവിന് മൂന്നുവർഷം വരെ നീളാവുന്ന കാലാവധിക്കുള്ള തടവ് ശിക്ഷ ലഭിക്കുന്നതാണ്.

ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

#Severalcases #including #attemptedmurder, #robbery #assault; #Kaapa #imposed #youth #deported

Next TV

Related Stories
എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; വധ ശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ്

Feb 11, 2025 01:48 PM

എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; വധ ശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ്

ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശിയാണ് ആക്രമിക്കാൻ...

Read More >>
 കോഴിക്കോട്  പേരാമ്പ്രയിൽ  ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മഹത്യാശ്രമം; സ്ഥലത്ത് സംഘര്‍ഷം

Feb 11, 2025 01:38 PM

കോഴിക്കോട് പേരാമ്പ്രയിൽ ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മഹത്യാശ്രമം; സ്ഥലത്ത് സംഘര്‍ഷം

ജനവാസ മേഖലയില്‍ നിന്ന് ടവര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിലാണ് സംഘര്‍ഷം...

Read More >>
സഹകരണ ജീവനക്കാരുടെ ഫുട്ബോൾ ടൂർണ്ണമെന്റ് ; ചെക്യാട് ബാങ്ക് ജേതാക്കൾ

Feb 11, 2025 01:36 PM

സഹകരണ ജീവനക്കാരുടെ ഫുട്ബോൾ ടൂർണ്ണമെന്റ് ; ചെക്യാട് ബാങ്ക് ജേതാക്കൾ

ഡെപ്പ്യൂട്ടി രജിസ്ട്രാർ വാസന്തി കെ. ആർ ഉദ്ഘാടനം ചെയ്തു....

Read More >>
സംസ്ഥാനത്ത് മാർച്ച് ഒന്ന് മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും

Feb 11, 2025 01:26 PM

സംസ്ഥാനത്ത് മാർച്ച് ഒന്ന് മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും

വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി പരിവാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ്...

Read More >>
വടകര സ്വദേശികളായ രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിൽ

Feb 11, 2025 01:12 PM

വടകര സ്വദേശികളായ രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിൽ

ഇവരിൽ നിന്നും 55 ഗ്രാം കഞ്ചാവാണ് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ പ്രമോദ് പുളിക്കൽ...

Read More >>
കണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Feb 11, 2025 01:09 PM

കണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

2007ൽ പാപ്പിനിശ്ശേരിയിൽ വെച്ച് നടന്ന വാഹനഅപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ്...

Read More >>
Top Stories