#Congressofficeattack |അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചു, വാഹനങ്ങള്‍ തകര്‍ത്തു; 'ബിജെപി ഗുണ്ടകള്‍' എന്ന് കോണ്‍ഗ്രസ്

#Congressofficeattack |അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചു, വാഹനങ്ങള്‍ തകര്‍ത്തു; 'ബിജെപി ഗുണ്ടകള്‍' എന്ന് കോണ്‍ഗ്രസ്
May 6, 2024 10:17 AM | By Susmitha Surendran

അമേഠി:  (truevisionnews.com)   അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഞായറാഴ്ച അര്‍ധരാത്രിയാണ് അജ്ഞാതരായ ഒരു സംഘം ഓഫീസ് ആക്രമിച്ചത്.

പാര്‍ട്ടി ഓഫീസിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു. ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശുഭം സിങ്ങിനെയും അജ്ഞാതര്‍ മര്‍ദ്ദിച്ചു. 'ബിജെപി ഗുണ്ടകള്‍'ആണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു.

പ്രദേശവാസികളുടെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നു. അമേഠിയില്‍ ബിജെപി ദയനീയമായി തോല്‍ക്കുമെന്നതിന് ഈ സംഭവം ഉദാഹരണമാണ്.

സ്മൃതി ഇറാനി പരാജയഭീതിയിലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിലവില്‍ അന്വേഷണം നടക്കുകയാണെന്നും അമേഠി എസ്പി എളമരന്‍ പറഞ്ഞു.

കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബിജെപി ജില്ലാ ഘടകം മേധാവി ദുര്‍ഗേഷ് ത്രിപാഠി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു.

#Attack #Congress #office #Amethi

Next TV

Related Stories
#mamatabanerjee| റാലിക്കിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം; പ്രസംഗം നിര്‍ത്തിവച്ച് വൈദ്യസഹായത്തിന് നിര്‍ദ്ദേശം നല്‍കി മമത ബാനര്‍ജി

May 19, 2024 01:22 PM

#mamatabanerjee| റാലിക്കിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം; പ്രസംഗം നിര്‍ത്തിവച്ച് വൈദ്യസഹായത്തിന് നിര്‍ദ്ദേശം നല്‍കി മമത ബാനര്‍ജി

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളുടെ മുഖത്ത് വെള്ളംതളിക്കാന്‍ ആവശ്യപ്പെട്ട മമത, ഉടനടി അദേഹത്തെ ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയില്‍...

Read More >>
#bombthreat | 'ബസിൽ സഞ്ചരിക്കവേ രണ്ട് പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നതായി കേട്ടു'; അജ്ഞാത ബോംബ് ഭീഷണി

May 19, 2024 12:07 PM

#bombthreat | 'ബസിൽ സഞ്ചരിക്കവേ രണ്ട് പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നതായി കേട്ടു'; അജ്ഞാത ബോംബ് ഭീഷണി

ബസിൽ സഞ്ചരിക്കുമ്പോൾ രണ്ടു പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നത് കേട്ടെന്നായിരുന്നു...

Read More >>
#andhradoctor | വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിലായ ആറുവയസ്സുകാരന് റോഡരികിൽ സി.പി.ആർ. നൽകി ഡോക്ടർ

May 19, 2024 11:44 AM

#andhradoctor | വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിലായ ആറുവയസ്സുകാരന് റോഡരികിൽ സി.പി.ആർ. നൽകി ഡോക്ടർ

മേയ് അഞ്ചിനാണ് സംഭവം നടന്നത്. വൈദ്യുതാഘാതം ഏറ്റതിനുപിന്നാലെ കുട്ടി...

Read More >>
#LokSabhaElections2024 | ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

May 19, 2024 07:56 AM

#LokSabhaElections2024 | ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് നിശബ്ദ...

Read More >>
#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

May 19, 2024 06:21 AM

#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

പുണെ - ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി ബെംഗളൂരുവിൽ...

Read More >>
Top Stories










GCC News