#murdercase | പ്രതി എത്തിയത് ചികിത്സയ്ക്കെന്ന പേരിൽ; കൊലപാതകത്തിന് ശേഷം 100 പവൻ സ്വർണവുമായി കടന്നു; ഒടുവിൽ പിടിയിൽ

#murdercase | പ്രതി എത്തിയത് ചികിത്സയ്ക്കെന്ന പേരിൽ; കൊലപാതകത്തിന് ശേഷം 100 പവൻ സ്വർണവുമായി കടന്നു; ഒടുവിൽ പിടിയിൽ
Apr 29, 2024 01:12 PM | By Athira V

( www.truevisionnews.com  ) ‌തമിഴ്നാട്ടിലെ ആവഡിയിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ രാജസ്ഥാൻ സ്വദേശി പിടിയിൽ. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് മുത്താപുതുപേട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാൻ സ്വദേശിയായ മഹേഷ് പിടിയിലാകുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ് പൊലീസ്.

ആവഡിക്കടുത്ത് മിട്ടനമല്ലി ഗാന്ധി മെയിൻ റോഡ് സെക്കൻഡ് ക്രോസ് സ്ട്രീറ്റിൽ ഇന്നലെ രാത്രിയാണ് അതിക്രൂരമായ കൊലപാതകം നടക്കുന്നത്. ആയുർവേദ ഡോക്ടറായ ശിവൻനായർ ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്.

വീട്ടിൽ പ്രാക്ടീസ് നടത്തിയിരുന്ന ശിവൻ നായരെ ഇന്നലെ രാത്രിയാണ് ചികിത്സയ്ക്കെന്ന പേരിലെത്തിയ അജ്ഞാതൻ അതിക്രൂരമായി കൊലപ്പെടുത്തുന്നത്. ഭാര്യ പ്രസന്നകുമാരിയും കൊല്ലപ്പെട്ടു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മകൻ ഹരി പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം നടക്കുന്നത്.

വീട്ടിലുണ്ടായിരുന്ന 100 പവനോളം സ്വർണവും മോഷണം പോയിട്ടുണ്ട്. സമീപവാസിയായ സ്ത്രീയാണ് കൊലപാതകവിവരം ആദ്യമറിയുന്നത്. പ്രദേശത്ത് നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു.

#chennai #malayali #couple #died #accused #arrested

Next TV

Related Stories
#NarendraModi |രാജ്യത്തിന്‍റെ ബജറ്റില്‍ 15% കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കാൻ ശ്രമിച്ചു: വിവാദ പരാമര്‍ശവുമായി മോദി

May 15, 2024 08:23 PM

#NarendraModi |രാജ്യത്തിന്‍റെ ബജറ്റില്‍ 15% കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കാൻ ശ്രമിച്ചു: വിവാദ പരാമര്‍ശവുമായി മോദി

കോണ്‍ഗ്രസ് ഹിന്ദു ബജറ്റും മുസ്ലീം ബജറ്റും ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും മോദി...

Read More >>
#zomato | വെജിറ്റബിള്‍ ബിരിയാണിയില്‍ ചിക്കന്‍ പീസ്; പരാതിയുമായി യുവാവ്, ലഭിച്ച മറുപടി ഇങ്ങനെ...

May 15, 2024 07:34 PM

#zomato | വെജിറ്റബിള്‍ ബിരിയാണിയില്‍ ചിക്കന്‍ പീസ്; പരാതിയുമായി യുവാവ്, ലഭിച്ച മറുപടി ഇങ്ങനെ...

ബിരിയാണിയിലെ ചിക്കൻ കഷണങ്ങൾ ഇട്ടതിലൂടെ ശുദ്ധ വെജിറ്റേറിയനായ തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം...

Read More >>
#suicide |സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് ജീവനൊടുക്കി

May 15, 2024 04:40 PM

#suicide |സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് ജീവനൊടുക്കി

സച്ചിന്‍റെ മുംബൈയിലെ വസതിക്ക് സുരക്ഷ ഒരുക്കുന്ന സംഘത്തിൽ ഉൾപ്പെട്ട സേനാംഗമാണ്...

Read More >>
#kharge |രാഹുൽ ​ഗാന്ധിക്കെതിരായ പരാതി; 'പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം'; ഖാർ​ഗെ

May 15, 2024 02:12 PM

#kharge |രാഹുൽ ​ഗാന്ധിക്കെതിരായ പരാതി; 'പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം'; ഖാർ​ഗെ

കോൺഗ്രസിൻ്റെ പ്രചാരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് ഖർഗെ വിമർശിച്ചു....

Read More >>
#arrest |  ഒൻപത് വയസുകാരിയെ ബലാത്സം​ഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

May 15, 2024 12:35 PM

#arrest | ഒൻപത് വയസുകാരിയെ ബലാത്സം​ഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

പ്രതിയായ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി സ്വകാര്യ ട്യൂഷൻ...

Read More >>
#Colihanmineaccident |കോലിഹാൻ ഖനി അപകടം: എട്ടു പേരെ രക്ഷപ്പെടുത്തി, ആറു പേർക്കായി രക്ഷാപ്രവർത്തനം

May 15, 2024 12:01 PM

#Colihanmineaccident |കോലിഹാൻ ഖനി അപകടം: എട്ടു പേരെ രക്ഷപ്പെടുത്തി, ആറു പേർക്കായി രക്ഷാപ്രവർത്തനം

ഖനിയിൽ 1,800 അടി താഴ്ചയിലാണ് ആളുകൾ കുടുങ്ങി കിടക്കുന്നത്. ഖനിയിലേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റിന്റെ കയർ...

Read More >>
Top Stories