Apr 24, 2024 06:14 PM

( www.truevisionnews.com  ) ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന്‍റെ കൊട്ടിക്കലാശം ആഘോഷമാക്കി മുന്നണികൾ.

മണ്ഡലങ്ങളിൽ ടൗണുകളിലും പ്രധാന കേന്ദ്രങ്ങളിലും കൊട്ടിക്കലാശം നടന്നു. ഇനിയുള്ള ഒരു ദിനം നിശബ്ദ പ്രചാരണത്തിന്‍റേതാണ്. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്.


മലപ്പുറത്ത് യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ലാത്തിവീശി.

സി.പി.എം പതാകയുമായി സർക്കിളിന് മുകളിൽ കയറിയ ഐ.എസ്.എൽ താരം മഷ്ഹൂർ ഷെരീഫിനെ പൊലീസ് താഴെയിറക്കി. പ്രവർത്തകരോട് പിന്തിരിയാൻ എൽ.ഡി.എഫ് സ്ഥാനാർഥി വസീഫ് ആഹ്വാനം ചെയ്തു.

തിരുവനന്തപുരം പേരൂർക്കടയിൽ എൽ.ഡി.എഫ് - ബി.ജെ.പി പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇടുക്കി തൊടുപുഴയിൽ എൽ.ഡി.എഫ് -യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. യു.ഡി.എഫ് പ്രവർത്തകർ മണ്ണു​മാന്തി യന്ത്രം കൊണ്ടുവന്നതാണ് പ്രകോപനത്തിന് കാരണം.



#Excitement #ran #rampant #Loksabha #election #campaign #over

Next TV

Top Stories