#Murder | 24-കാരിയായ മകളെ കുത്തിക്കൊന്ന 44-കാരനെ തൊട്ടുപിന്നാലെ തലയ്ക്കടിച്ച് കൊന്ന് അമ്മ; ‍ഞെട്ടൽ മാറാതെ ബെംഗളൂരു

#Murder | 24-കാരിയായ മകളെ കുത്തിക്കൊന്ന 44-കാരനെ തൊട്ടുപിന്നാലെ തലയ്ക്കടിച്ച് കൊന്ന് അമ്മ; ‍ഞെട്ടൽ മാറാതെ ബെംഗളൂരു
Apr 21, 2024 12:03 PM | By VIPIN P V

ബെംഗളൂരു: (truevisionnews.com) ഇരട്ടക്കൊലപാതകത്തിന്‍റെ ഞെട്ടൽ മാറാതെ ബെംഗളൂരു നഗരം. ഇരുപത്തിനാലുകാരിയായ മകളെ കുത്തിക്കൊന്നയാളെ അമ്മ തല്‍ക്ഷണം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലപ്പെടുത്തിയ സംഭവമാണ് ഐടി നഗരത്തെ നടുക്കിയത്.

വെള്ളിയാഴ്ച ജയനഗറിലാണ് ദാരുണ സംഭവമുണ്ടായത്. ജെപി നഗറിലെ ശാകംബരി നഗറിൽ താമസിക്കുന്ന അനുഷ (24), ഗോരഗുണ്ടെപാളയിൽ താമസിച്ചിരുന്ന സുരേഷ് (44) എന്നിവരാണ് മരിച്ചത്.

അനുഷയുടെ അമ്മ പൊലീസ് കസ്റ്റഡിയിലാണ്. ഒരേ സ്ഥലത്തു ജോയി ചെയ്തിരുന്ന അനുഷയും സുരേഷും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു.

എന്നാൽ കുറച്ചു നാൾ മുൻപ് സുരേഷിൽനിന്ന് അനുഷ അകന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ജയനഗറിലെ സരക്കി പാര്‍ക്കില്‍ വച്ചും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.

ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞാണ് അനുഷ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇതിൽ പന്തികേടു തോന്നിയാണ് അമ്മ പിന്നാലെ പോയത്.

അനുഷയെ സുരേഷ് അതിക്രൂരമായി മര്‍ദിക്കുന്നതും കത്തികൊണ്ട് കുത്തുന്നതുമാണ് പാര്‍ക്കില്‍ എത്തിയപ്പോള്‍ അമ്മ കാണുന്നത്.

ഇതോടെ മകളെ രക്ഷിക്കാനായി ഗത്യന്തരമില്ലാതെ സമീപത്തു കിടന്ന കല്ലെടുത്ത് അമ്മ സുരേഷിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും മാരകമായി പരുക്കേറ്റ അനുഷയെ സമീപത്തെ ആശുപത്രിയിലേക്ക് ഉടന്‍ തന്നെ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ദൃക്സാക്ഷികളെയടക്കം വിസ്തരിച്ചുവരുന്നതായും അനുഷയുടെ അമ്മയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും ഡപ്യൂട്ടി കമ്മിഷണര്‍ ലോകേഷ് ബരമപ്പ ജഗലസാര്‍ അറിയിച്ചു.

#Mother #kills #year-#old #man #who #stabbed #year-#old #daughter #death #shortly #after; #Bengaluru #shock

Next TV

Related Stories
#Murder | ജോലിക്കിടെ വെള്ളം ആവശ്യപ്പെട്ടതിന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

May 30, 2024 03:09 PM

#Murder | ജോലിക്കിടെ വെള്ളം ആവശ്യപ്പെട്ടതിന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

യുവാവിന്റെ മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽവെച്ചായിരുന്നു പ്രതിഷേധം. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തതായിപൊലീസ് ഇൻസ്‌പെക്ടർ സുനിൽ ബിർള...

Read More >>
#murder | അയൽവാസിയുടെ വീട്ടിലേക്ക് രാത്രിയിലെത്തിയ മുൻ പൊലീസ് ഉദ്യോഗസ്ഥൻ മൂന്ന് പേരെ വെടിവച്ചുകൊന്നു

May 29, 2024 12:49 PM

#murder | അയൽവാസിയുടെ വീട്ടിലേക്ക് രാത്രിയിലെത്തിയ മുൻ പൊലീസ് ഉദ്യോഗസ്ഥൻ മൂന്ന് പേരെ വെടിവച്ചുകൊന്നു

സഹോദരന് വെടിയേറ്റതായും തെരുവിന് എതിർവശത്തുള്ളയാൾ തോക്കുമായി വീട്ടിലേക്ക് കയറിയതായും വിശദമാക്കി യുവാക്കളിലൊരാൾ പൊലീസ് സഹായം...

Read More >>
#Murder | വിവാഹം കഴിഞ്ഞത് എട്ടുദിവസം മുമ്പ്; കുടുംബത്തിലെ എട്ടുപേരെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി

May 29, 2024 11:27 AM

#Murder | വിവാഹം കഴിഞ്ഞത് എട്ടുദിവസം മുമ്പ്; കുടുംബത്തിലെ എട്ടുപേരെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി

ആക്രമണം നടത്തിയ ദിനേശ് എട്ടുദിവസം മുമ്പാണ് വിവാഹിതനായത്. ഒരുവര്‍ഷം മുമ്പ് ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ...

Read More >>
#Murder | ഒരുവർഷം മുൻപത്തെ തർക്കം: 22-കാരനെ കോളേജ് കാംപസിൽ മുഖംമൂടിധാരികൾ അടിച്ചുകൊന്നു; ഒരാൾ അറസ്റ്റിൽ

May 28, 2024 03:32 PM

#Murder | ഒരുവർഷം മുൻപത്തെ തർക്കം: 22-കാരനെ കോളേജ് കാംപസിൽ മുഖംമൂടിധാരികൾ അടിച്ചുകൊന്നു; ഒരാൾ അറസ്റ്റിൽ

ഇത് തങ്ങളുടെ കാലത്താണ് നടന്നതെങ്കില്‍ ബി.ജെ.പിക്കാര്‍ തെരുവിലിറങ്ങി ജംഗിള്‍ രാജെന്ന്...

Read More >>
#murder | കുടുംബ കലഹത്തിനിടെ 32 വയസുകാരിയുടെ തലവെട്ടി; ഭ‍ർത്താവ് അറസ്റ്റിൽ

May 28, 2024 02:15 PM

#murder | കുടുംബ കലഹത്തിനിടെ 32 വയസുകാരിയുടെ തലവെട്ടി; ഭ‍ർത്താവ് അറസ്റ്റിൽ

ഹോസ്പെട്ട് ഗ്രാമത്തിലെ ഒരു വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവറാമിനെയാണ് പൊലീസ് അറസ്റ്റ്...

Read More >>
#murder | നരബലി: മാനസിക വൈകല്യമുള്ള പിതാവ് നാല് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 27, 2024 08:25 PM

#murder | നരബലി: മാനസിക വൈകല്യമുള്ള പിതാവ് നാല് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി

രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം കമലേഷ് ഭാര്യയോടും മക്കളോടുമൊപ്പം ഉറങ്ങാൻ...

Read More >>
Top Stories