#KSurendran | തിരുവമ്പാടിയിൽ ആവേശം പകർന്ന് കെ. സുരേന്ദ്രൻ്റെ റോഡ് ഷോ

#KSurendran | തിരുവമ്പാടിയിൽ ആവേശം പകർന്ന് കെ. സുരേന്ദ്രൻ്റെ റോഡ് ഷോ
Apr 20, 2024 10:13 PM | By VIPIN P V

തിരുവമ്പാടി: (truevisionnews.com) ആവേശം വാനോളം ഉയർത്തി എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ്റെ സ്ഥാനാർത്ഥി പര്യടനം തിരുവമ്പാടി മണ്ഡലത്തിൽ നടന്നു.

അടിവാരത്ത് നിന്ന് വാദ്യഘോഷങ്ങളുടെയും ബൈക്കുകളുടെയും അകമ്പടിയോടെ പര്യടനം ഈങ്ങാപ്പുഴയിലേക്ക് നീങ്ങി. ഈങ്ങാപ്പുഴയിലെ പൊതുയോഗത്തിൽ ഇരു മുന്നണികളും വയനാട്ടുകാരെ വഞ്ചിച്ചെന്ന് സ്ഥാനാർത്ഥി പറഞ്ഞു.

അവഗണന മാത്രമാണ് വയനാട്ടിലെ ജനങ്ങൾക്ക് എന്നും ലഭിച്ചത്. മണ്ഡലത്തിൽ എത്താത്ത എം.പിയാണ് രാഹുൽ ഗാന്ധി. ഇനിയും ജനങ്ങളെ വഞ്ചിക്കാനാണ് രാഹുലും കോൺഗ്രസ്സും ശ്രമിക്കുന്നത്.


വയനാട് തെരഞ്ഞെടുപ്പിന് ശേഷം അമേഠിയിൽ നിന്നും മത്സരിക്കുകയാണ് രാഹുലിൻ്റെ ലക്ഷ്യമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പിന്നീട് കോടഞ്ചേരിയിലും, പുല്ലൂരാം പാറയിലും , കുടരഞ്ഞിയിലും പര്യടനം നടന്നു.

രാവിലെ വണ്ടൂർ മണ്ഡലത്തിലെ പര്യടനത്തോടെയാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്‌.വണ്ടൂരിലെ നിംസ് ആശുപത്രിയും, നഴ്സിങ്ങ് കോളേജും സന്ദർശിച്ച് സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു.


പുരി രഥോൽസവത്തിൻ്റെ ഭാഗമായുള്ള രഥ ഘോഷയാത്രക്ക് വേഴക്കോട് ഒരുക്കിയ സ്വീകരണ ചടങ്ങ് സന്ദർശിച്ച് സത്സംഗത്തിന് ആശംസകൾ നേർന്നു. പിന്നീട് വണ്ടൂർ നടുവത്ത് കേരള പത്മശാലിയ സംഘം സന്ദർശിച്ചു.

തുടർന്ന് കോടഞ്ചേരി ,പുല്ലൂരാം പാറ, കൂടരഞ്ഞി, മുക്കം എന്നിവിടങ്ങളിലും പര്യടനം നടന്നു. രാവിലെ വണ്ടൂർ മണ്ഡലത്തിലെ പര്യടനത്തോടെയാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്‌.

വണ്ടൂരിലെ നിംസ് ആശുപത്രിയും, നഴ്സിങ്ങ് കോളേജും സന്ദർശിച്ച് സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു. പുരി രഥോൽസവത്തിൻ്റെ ഭാഗമായുള്ള രഥ ഘോഷയാത്രക്ക് വേഴക്കോട് ഒരുക്കിയ സ്വീകരണ ചടങ്ങ് സന്ദർശിച്ച് സത്സംഗത്തിന് ആശംസകൾ നേർന്നു.

പിന്നീട് വണ്ടൂർ നടുവത്ത് കേരള പത്മശാലിയ സംഘം സന്ദർശിച്ചു.തുടർന്ന് ഓർത്തഡോക്സ് സഭ മുൻ ഭദ്രാസനം സെക്രട്ടറി തോമസ് കുര്യനുമായി കൂടിക്കാഴ്ച നടത്തി.

#enthusiasm #Tiruvambadi. #KSurendran #roadshow

Next TV

Related Stories
#VishalPatil | രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി; 'ഇന്ത്യ'യുടെ അംഗബലം 234 ആയി

Jun 6, 2024 10:34 PM

#VishalPatil | രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി; 'ഇന്ത്യ'യുടെ അംഗബലം 234 ആയി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 233 സീറ്റുകളിലാണ് വിജയിച്ചത്. 99 സീറ്റുകൾ നേടി കോൺഗ്രസാണ് മുന്നണിയിൽ തിളക്കമേറിയ മത്സരം...

Read More >>
#ElectionCommission | ലോക്സഭാ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷൻ

Jun 6, 2024 08:41 PM

#ElectionCommission | ലോക്സഭാ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷൻ

മാർച്ച് 16 നാണ് പെരുമാറ്റചട്ടം നിലവിൽ വന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും അറിയിപ്പ്...

Read More >>
#loksabhaelection2024 | കോഴിക്കോട് - വടകര മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ അറിയാം

Jun 4, 2024 10:03 PM

#loksabhaelection2024 | കോഴിക്കോട് - വടകര മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ അറിയാം

വൻ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ്‌ സ്ഥാനാർഥികളായ ഇരുവരും...

Read More >>
#RahulGandhi | ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് രാഹുൽ ഗാന്ധി

Jun 4, 2024 08:16 PM

#RahulGandhi | ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് രാഹുൽ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിലേത് ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. ജനവിധി മോദിക്കെതിരാണ്. ബിജെപി മോദിക്കായി...

Read More >>
Top Stories