#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ
Apr 19, 2024 11:29 AM | By Susmitha Surendran

ഗുണ: (truevisionnews.com)   സ്വത്ത് കൈക്കലാക്കാൻ ലക്ഷ്യമിട്ട് അയൽവാസിയായ യുവതിയുമായി പ്രണയം. പദ്ധതി പാളിയതോടെ യുവതിയെ ക്രൂരമായി ആക്രമിച്ച് യുവാവ്.

മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. പരാതിക്കാരിയുടെ അയൽവാസിയായ യുവാവുമായി ആക്രമിക്കപ്പെട്ട യുവതി സൗഹൃദത്തിലായിരുന്നു. യുവതിയുടെ അമ്മയുടെ ഉടമസ്ഥതയിലുള്ള സ്വത്ത് തട്ടിയെടുക്കൽ ലക്ഷ്യമിട്ടായിരുന്നു യുവാവിന്റെ ചങ്ങാത്തം.

യുവാവ് ലക്ഷ്യമിടുന്നത് സ്വത്താണെന്ന് വിശദമായതോടെ യുവതി സ്വത്ത് കൈമാറില്ലെന്ന് വിശദമാക്കിയതോടെ യുവാവ് അക്രമാസക്തനാവുകയായിരുന്നു.

ക്രൂരമായി യുവതിയെ തല്ലിച്ചതച്ച യുവാവ് യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറുകയും പശവച്ച് ചുണ്ടുകൾ ഒട്ടിച്ച വയ്ക്കുകയുമായിരുന്നു.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ വിശദമാക്കുന്നത്.

യുവതിയുടെ പിതാവിന്റെ മരണത്തിന് പിന്നാലെയാണ് കുടുംബ വീട് യുവതിയുടെ അമ്മയുടെ പേരിലാക്കിയത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെയാണ് യുവാവ് വീട് ഇയാളുടെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചത്.

ഇത് യുവതി നിരാകരിച്ചതോടെയാണ് അതിക്രമം ആരംഭിച്ചത്. ചൊവ്വാഴ്ചയാണ് ക്രൂരമായ മർദ്ദനം നടന്നത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി ഇവർ പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

#Falling #love #neighbor #sake #property #brutally #beatenup #after #idea #failed #youngwoman #critical #condition

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories