#Murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു; പ്രതി അറസ്റ്റിൽ

#Murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു; പ്രതി അറസ്റ്റിൽ
Apr 16, 2024 07:02 PM | By VIPIN P V

പാലക്കാട്: (truevisionnews.com) പാലക്കാട് കൊഴിഞ്ഞാംമ്പാറയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു. കൊഴിഞ്ഞാമ്പാറ സ്വദേശി രംഗസ്വാമിയാണ് അനുജന്‍റെ കുത്തേറ്റ് മരിച്ചത്.

രംഗസ്വാമി മിക്ക ദിവസങ്ങളിലും മദ്യപിച്ച് വീട്ടിൽ വരും. ഇതേ ചൊല്ലി രംഗസ്വാമിയും അനുജൻ മഹേന്ദ്രനും തമ്മിൽ വഴക്ക് പതിവാണ്. കഴിഞ്ഞ ദിവസം ചേട്ടൻ രംഗ സ്വാമി വീട്ടിൽ മദ്യപിച്ചെത്തി.

വന്ന സമയത്ത് മഹേന്ദ്രൻ വീട്ടിൽ ഇറച്ചിവെട്ടുകയായിരുന്നു. ഇരുവരും ചെറിയ കശപിശയിൽ തുടങ്ങി. പിന്നീട് വാക്കു തർക്കം മൂത്ത് അനുജൻ ചേട്ടനെ ഇറച്ചിവെട്ടുന്ന കത്തി കൊണ്ട് കുത്തി.

പിന്നീട് അനുജൻ തന്നെയാണ് രംഗസ്വാമിയെ ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ച് കാല് തെന്നി മുള്ള് വേലിയിൽ വീണെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. ഇന്ന് പുലർച്ചെ രംഗസ്വാമി മരിച്ചു.

ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതിനാൽ അവർ കൊഴിഞ്ഞാമ്പാറ പൊലീസിൽ അറിയിച്ചു. ചോദ്യം ചെയ്യലിലാണ് മഹേന്ദ്രൻ കുറ്റം സമ്മതിച്ചത്.

വീട്ടു മുറ്റത്തുണ്ടായിരുന്ന ചോര പാടുകൾ തെളിവു നശിപ്പിക്കാൻ പ്രതി കഴുകി കള്ളഞ്ഞിരുന്നു. വീടിനു സമീപത്ത് നിന്ന് കത്തിയും കണ്ടെടുത്തു.

#Brother #stabbed #death #drunken #rowdy #brother;#accused #arrested

Next TV

Related Stories
#Crime | കോഴ്സിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മാതാപിതാക്കളെ കൊല​​പ്പെടുത്തി; എൻജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽ

Jan 2, 2025 10:40 AM

#Crime | കോഴ്സിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മാതാപിതാക്കളെ കൊല​​പ്പെടുത്തി; എൻജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽ

അവിടെ രണ്ടുപേരും കുറച്ച് ദിവസം താമസിച്ചു. മാതാപിതാക്കൾ മൊബൈൽ ഫോണുകൾ അനുവദിക്കാത്ത ഒരു ധ്യാന സെഷനിൽ പ​ങ്കെടുക്കാൻ ബംഗളൂരുവിൽ പോയെന്ന് അവളെ...

Read More >>
#murder | കൊടും ക്രൂരത....  അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി, 24 കാരൻ അറസ്റ്റിൽ

Jan 1, 2025 01:46 PM

#murder | കൊടും ക്രൂരത.... അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി, 24 കാരൻ അറസ്റ്റിൽ

കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക നി​ഗമനം....

Read More >>
#murder |  യുവാവിനെ കുത്തിക്കൊന്നു; പതിനാറുകാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Jan 1, 2025 06:17 AM

#murder | യുവാവിനെ കുത്തിക്കൊന്നു; പതിനാറുകാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക്...

Read More >>
#crime | വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ

Dec 30, 2024 03:03 PM

#crime | വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ

പ്രതിയെ കസ്റ്റഡിലിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഷർട്ടിൽ ഉണങ്ങിയ രക്തക്കറകൾ ഉദ്യോഗസ്ഥർ...

Read More >>
#crime | 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടാൻ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ

Dec 29, 2024 08:16 AM

#crime | 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടാൻ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ

കഴിഞ്ഞ ദിവസമാണ് ആനപ്പയെ ഗുലേഡല്ല വനത്തിനു സമീപത്തെ റോഡരികിൽ മരിച്ച നിലയിൽ...

Read More >>
Top Stories