#keralaschoolkalolsavam2025 | പേര് കുറിച്ചു ഇനി അങ്കത്തട്ടിൽ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രജിസ്‌ട്രേഷൻ തുടങ്ങി

#keralaschoolkalolsavam2025 | പേര് കുറിച്ചു ഇനി അങ്കത്തട്ടിൽ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രജിസ്‌ട്രേഷൻ തുടങ്ങി
Jan 3, 2025 10:39 AM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) നാളെ തിരശീല ഉയരുന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാറ്റുരയ്ക്കുന്ന പ്രതിഭകളുടെ രജിസ്‌ട്രേഷൻ തുടങ്ങി.

രജിസ്ട്രേഷന്റെ ഉദ്ഘാടനം തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി ശിവൻകുട്ടി ഇന്ന് രാവിലെ 10 മണിക്ക് എസ് എം വി ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നിർവ്വഹിച്ചു .


രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. ജി സ്റ്റീഫൻ എം എൽ എ അധ്യക്ഷത വഹിച്ചു .

#KeralaSchoolKalolsavam2025 | 63-ാമത് കലോത്സവം; ഊട്ടുപുരയുടെ പാലുകാച്ചൽ ചടങ്ങ് ഇന്ന്

തിരുവനന്തപുരം: ( www.truevisionnews.com ) കലോത്സവത്തിന് എത്തുന്നവർക്ക് രുചിക്കൂട്ട് തയ്യാർ. ഒരേസമയം നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ ഒരുക്കിയത്.

പുത്തരികണ്ടം മൈതാനിയിൽ തയ്യാറാക്കിയ കലവറയിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ എത്തിച്ചു.

ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന പാലുകാച്ചൽ ചടങ്ങ് മന്ത്രി വി ശിവൻകുട്ടി ഉത്‌ഘാടനം ചെയ്യും.

ഏതു പരിപാടിക്കും അതിന്‍റെ സ്വാദ് കൂട്ടുന്നത് ഭക്ഷണമാണ്. 63-ാമത് കലോത്സവത്തിന്‍റെ ഊട്ടുപുരയും തയ്യാറായി.

ഭക്ഷണം വയറു നിറയിക്കുമ്പോൾ മനസ്സു നിറയ്ക്കാൻ സംഗീതവും ഭക്ഷണ പന്തലിൽ ഉണ്ടാകും. പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല.

ഒരേസമയം 20 വരികളിലായി നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ. ഇന്ന് വൈകിട്ട് അത്താ‍ഴ ഭക്ഷ വിതരണത്തോടെ ഊട്ടുപുരയുടെ പ്രവർത്തനം ആരംഭിക്കും.

ഭക്ഷണ കലവറ മന്ത്രി വി.ശിവൻകുട്ടി, മന്ത്രി ജി.ആർ അനിൽ എന്നിവർ സന്ദർശിച്ചു. എല്ലാം പൂർത്തിയായതായി മന്ത്രിമാരും, ഭക്ഷണ കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.

വിദ്യാർഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉൽപന്ന സമാഹരണം നടത്തി കലവറ നിറയ്ക്കൽ തുടരുകയാണ്.

12 ബിആർസികളിൽ നിന്നും ശേഖരിച്ച ഭക്ഷ്യ വസ്തുക്കൾ സിഐടിസു, ഡിവൈഎഫ്ഐ പ്രവർത്തകരുടെ സഹായത്തോടെയാണ് കലവറയിലേക്ക് എത്തിച്ചത്.



#kerala #school #kalolsavam #2025 #Registration #State #School #Arts #Festival #started #Ankathatt

Next TV

Related Stories
സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

Jul 15, 2025 09:14 PM

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി...

Read More >>
കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Jul 15, 2025 09:01 PM

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ്...

Read More >>
പൊലീസിനെ വഴിതെറ്റിക്കാന്‍ ഫോണ്‍ ട്രെയിനിലിട്ട് നിയമ വിദ്യാർഥിനി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 21കാരിയെ മധുരയിൽ കണ്ടെത്തി

Jul 15, 2025 07:10 PM

പൊലീസിനെ വഴിതെറ്റിക്കാന്‍ ഫോണ്‍ ട്രെയിനിലിട്ട് നിയമ വിദ്യാർഥിനി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 21കാരിയെ മധുരയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് നിന്ന് കാണാതായ തൃശൂർ സ്വദേശിനിയായ 21 കാരിയെ പൊലീസ് മധുരയില്‍ നിന്ന്...

Read More >>
Top Stories










//Truevisionall