കോഴിക്കോട്: ( www.truevisionnews.com ) സാങ്കേതിക തകരാറെന്ന സംശയത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വിമാനത്തിന് അടിയന്തര ലാൻഡിങ്.
ദുബായിൽനിന്നു രാവിലെ വന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ലാൻഡിങ് ഗിയറിനു തകരാറുണ്ടെന്നാണു പൈലറ്റ് അറിയിച്ചത്.
എന്നാൽ പ്രശ്നങ്ങളില്ലാതെ വിമാനം നിലത്തിറക്കാനായെന്ന് അധികൃതർ അറിയിച്ചു. ടയറിലെ ഹൈഡ്രോളിക് സംവിധാനത്തിൽ പ്രശ്നങ്ങൾ കണ്ടെന്നാണ് പ്രാഥമിക വിവരം. യാത്രക്കാർക്കു പ്രയാസമുണ്ടായില്ല. വിദഗ്ധർ പരിശോധന നടത്തുന്നു.
#Suspicion #technical #failure #Emergency #landing #plane #Karipur