നാദാപുരം: (truevisionnews.com) നാദാപുരത്ത് വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു . പരേതനായ ഈന്തുള്ളതിൽ അബ്ദുള്ള ഹാജിയുടെ മകൻ അമ്മദിന്റെ ഭാര്യയും വാണിമേലിലെ പൗര പ്രമുഖൻ അമ്പലക്കണ്ടി അബ്ദുറഹ്മാൻ ഹാജിയുടെ മകളുമായ ചിയ്യൂരിലെ കളമുള്ളതിൽ രഹ്‌ന (45) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ഖബറടക്കം ഇന്ന് രാവിലെ 11.30 ന് ചിയ്യൂർ ജുമാ മസ്ജിദിൽ.
മക്കൾ: റമീസ്, റിസ്‌വാന. മരുമക്കൾ: കരീം പെരുവങ്കര, ഹാഷിദ ചാലപ്പുറം.
സഹോദരങ്ങൾ: ദിൽഷാദ്, കബീർ, മൻസൂർ, കുഞ്ഞബ്ദുള്ള, സബീബ, ഷമീമ, ശബാന.
ദുബായ് കെഎംസിസി നാദാപുരം മണ്ഡലം സെക്രട്ടറി റിയാസ് ലൂളി ഭർതൃ സഹോദരനാണ്.
#Housewife #died #heart #attack #Nadapuram