#periyamurdercase | 'കൊല്ലിക്കുന്നവാണ് ശരിക്കുള്ള കാലൻമാർ, അവശേഷിക്കുന്ന ജീവിതം പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ഉഴിഞ്ഞുവെയ്ക്കുന്നു': ശരത് ലാലിന്റെ അച്ഛൻ

#periyamurdercase | 'കൊല്ലിക്കുന്നവാണ് ശരിക്കുള്ള കാലൻമാർ, അവശേഷിക്കുന്ന ജീവിതം പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ഉഴിഞ്ഞുവെയ്ക്കുന്നു': ശരത് ലാലിന്റെ അച്ഛൻ
Jan 3, 2025 10:53 AM | By Athira V

കാസർകോ‍ട്: ( www.truevisionnews.com) പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ . കൊന്നവരെയല്ല കൊല്ലിക്കുന്നവരെയാണ് ഭയമെന്നും സത്യനാരായണൻ പറഞ്ഞു.

കൊല്ലിക്കുന്നവരാണ് ശരിയായ കൊലയാളികൾ. പ്രതികൾക്ക് തക്കതായ ശിക്ഷ കിട്ടിയില്ലെങ്കിൽ കേരള ജനതക്ക് ആർക്കും സമാധാനത്തോടെ ജീവിക്കാൻ സാധിക്കില്ല. പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ അവശേഷിക്കുന്ന ജീവിതം ഉഴിഞ്ഞുവെയ്ക്കുകയാണെന്നും സത്യനാരായണൻ പറഞ്ഞു.

കൊല്ലിക്കുന്നവാണ് ശരിക്കുള്ള കാലൻമാർ. അവരീ പ്രവർത്തനം നടത്തുന്നില്ലെങ്കിൽ താഴേത്തട്ടിലുള്ള ഒരാളും ഇതിന് മുതിരില്ല. കൊല്ലിക്കുന്നവരാണ് യഥാർത്ഥ കൊലയാളികൾ.

അവർ പിടിക്കപ്പെട്ടാൽ മാത്രമേ ഇതിനൊരു പരിഹാരമാകുകയുള്ളൂ. അവിടത്തേക്ക് എത്താതിരിക്കാൻ ഈ കേസിന് വിഘാതമായി സർക്കാരടക്കം പ്രവർത്തിച്ചു. അതിനൊരു മാറ്റം വരണം.

അതിനായി ഏതറ്റം വരെയും പോകാൻ ഞങ്ങൾ തയ്യാറാണ്. നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടു. ഇനിയുള്ളവർക്കെങ്കിലും സ്വസ്ഥമായി ജീവിക്കാനുള്ള അവസരം കേരളത്തിലുണ്ടാകട്ടെ എന്ന് മാത്രമേ പറയാനുള്ളൂ. അതിനു തക്ക വിധി ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സത്യനാരായണൻ നമസ്തേ കേരളത്തിൽ പ്രതികരിച്ചു.

#hope #maximum #punishment #periya #murder #case #says #sarathlal #father #sathyanarayan

Next TV

Related Stories
യുവ മുഖം; എസ് സതീഷ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

Apr 20, 2025 12:31 PM

യുവ മുഖം; എസ് സതീഷ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ എസ് സതീഷ് ഡിവൈഎഫ്ഐയുടെ സംസ്ഥാന...

Read More >>
ലഹരിക്കായി രക്തസമ്മർദ്ദം ഉയർത്തുന്നതിന് ഉപയോഗിക്കുന്ന മരുന്ന്, കൊറിയർ വഴി കടത്ത്;  പിടികൂടിയത് വൻ ശേഖരം

Apr 20, 2025 12:24 PM

ലഹരിക്കായി രക്തസമ്മർദ്ദം ഉയർത്തുന്നതിന് ഉപയോഗിക്കുന്ന മരുന്ന്, കൊറിയർ വഴി കടത്ത്; പിടികൂടിയത് വൻ ശേഖരം

ഇയാളുടെ പേരിൽ എത്തിയ കൊറിയർ പരിശോധിച്ചതിൽ നിന്നാണ് ആമ്പ്യൂളുകൾ...

Read More >>
ഒപ്പമിരുന്ന് അത്താഴം കഴിച്ചവരാണ് യേശുവിനെ ഒറ്റിയത്; പി പി ദിവ്യയുടെ ഈസ്റ്റർ സന്ദേശം ചർച്ചയാകുന്നു

Apr 20, 2025 12:23 PM

ഒപ്പമിരുന്ന് അത്താഴം കഴിച്ചവരാണ് യേശുവിനെ ഒറ്റിയത്; പി പി ദിവ്യയുടെ ഈസ്റ്റർ സന്ദേശം ചർച്ചയാകുന്നു

നിലപാടുകളുടെ പേരിൽ കുരിശിലേറ്റാലും ഉയിർത്തെഴുന്നേൽക്കപ്പെടുക തന്നെ ചെയ്യും....

Read More >>
ആസ്വാദനക്കുറിപ്പ് എഴുതാൻ കുട്ടികൾക്ക് നൽകിയത് ഭീതിതമായ വീഡിയോ, ചലച്ചിത്ര അക്കാദമിക്കെതിരെ വിമർശനം

Apr 20, 2025 12:18 PM

ആസ്വാദനക്കുറിപ്പ് എഴുതാൻ കുട്ടികൾക്ക് നൽകിയത് ഭീതിതമായ വീഡിയോ, ചലച്ചിത്ര അക്കാദമിക്കെതിരെ വിമർശനം

ദൃശ്യത്തിനെതിരെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുൾപ്പെടെ രം​ഗത്തെത്തി....

Read More >>
കോഴിക്കോട് വില്ല്യാപ്പള്ളിൽ പേടിഎം വഴി ലക്ഷങ്ങൾ തട്ടിയ സംഭവം; പ്രതിക്കെതിരെ കൂടുതൽ പരാതിയുമായി കച്ചവടക്കാർ

Apr 20, 2025 11:24 AM

കോഴിക്കോട് വില്ല്യാപ്പള്ളിൽ പേടിഎം വഴി ലക്ഷങ്ങൾ തട്ടിയ സംഭവം; പ്രതിക്കെതിരെ കൂടുതൽ പരാതിയുമായി കച്ചവടക്കാർ

വില്യാപ്പള്ളി ടൗൺ, അമരാവതി എന്നിവിടങ്ങളിലെ മൂന്നോളം കടക്കാരുടെ പരാതിയിലാണ് വടകര പോലിസ് ഇക്കഴിഞ്ഞ ബുധനാഴ്‌ച വടകര പോലിസ് റാഷിദിനെ അറസ്റ്റ്...

Read More >>
Top Stories