#Murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു; പ്രതി അറസ്റ്റിൽ

#Murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു; പ്രതി അറസ്റ്റിൽ
Apr 16, 2024 07:02 PM | By VIPIN P V

പാലക്കാട്: (truevisionnews.com) പാലക്കാട് കൊഴിഞ്ഞാംമ്പാറയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു. കൊഴിഞ്ഞാമ്പാറ സ്വദേശി രംഗസ്വാമിയാണ് അനുജന്‍റെ കുത്തേറ്റ് മരിച്ചത്.

രംഗസ്വാമി മിക്ക ദിവസങ്ങളിലും മദ്യപിച്ച് വീട്ടിൽ വരും. ഇതേ ചൊല്ലി രംഗസ്വാമിയും അനുജൻ മഹേന്ദ്രനും തമ്മിൽ വഴക്ക് പതിവാണ്. കഴിഞ്ഞ ദിവസം ചേട്ടൻ രംഗ സ്വാമി വീട്ടിൽ മദ്യപിച്ചെത്തി.

വന്ന സമയത്ത് മഹേന്ദ്രൻ വീട്ടിൽ ഇറച്ചിവെട്ടുകയായിരുന്നു. ഇരുവരും ചെറിയ കശപിശയിൽ തുടങ്ങി. പിന്നീട് വാക്കു തർക്കം മൂത്ത് അനുജൻ ചേട്ടനെ ഇറച്ചിവെട്ടുന്ന കത്തി കൊണ്ട് കുത്തി.

പിന്നീട് അനുജൻ തന്നെയാണ് രംഗസ്വാമിയെ ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ച് കാല് തെന്നി മുള്ള് വേലിയിൽ വീണെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. ഇന്ന് പുലർച്ചെ രംഗസ്വാമി മരിച്ചു.

ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതിനാൽ അവർ കൊഴിഞ്ഞാമ്പാറ പൊലീസിൽ അറിയിച്ചു. ചോദ്യം ചെയ്യലിലാണ് മഹേന്ദ്രൻ കുറ്റം സമ്മതിച്ചത്.

വീട്ടു മുറ്റത്തുണ്ടായിരുന്ന ചോര പാടുകൾ തെളിവു നശിപ്പിക്കാൻ പ്രതി കഴുകി കള്ളഞ്ഞിരുന്നു. വീടിനു സമീപത്ത് നിന്ന് കത്തിയും കണ്ടെടുത്തു.

#Brother #stabbed #death #drunken #rowdy #brother;#accused #arrested

Next TV

Related Stories
#murdercase | പ്രണയം നിരസിച്ചതിനു 20കാരിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

May 15, 2024 02:41 PM

#murdercase | പ്രണയം നിരസിച്ചതിനു 20കാരിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗിരീഷ് പെൺകുട്ടിയോടു പ്രണയാഭ്യർഥന...

Read More >>
#murder |സ്വവർ​ഗ ബന്ധത്തെ എതിർത്തു; മകനും പങ്കാളിയും സുഹൃത്തുക്കളും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

May 15, 2024 11:41 AM

#murder |സ്വവർ​ഗ ബന്ധത്തെ എതിർത്തു; മകനും പങ്കാളിയും സുഹൃത്തുക്കളും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെ റായ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മോഹൻലാൽ ശർമയുടെ മൃതദേഹം കണ്ടെത്തുന്നത്....

Read More >>
#bodyfound |ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

May 12, 2024 09:00 PM

#bodyfound |ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ആണ് നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്....

Read More >>
#murder |ഉറങ്ങിക്കിടന്ന ഭാര്യയേയും മക്കളെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി യുവാവ്; അന്വേഷണം ഊർജിതമാക്കി പൊലീസ്

May 12, 2024 01:10 PM

#murder |ഉറങ്ങിക്കിടന്ന ഭാര്യയേയും മക്കളെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി യുവാവ്; അന്വേഷണം ഊർജിതമാക്കി പൊലീസ്

വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് കൂട്ടികൾ രക്ഷപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിയെ...

Read More >>
#Murder | ഡോക്ടറുടെ കൊലപാതകം; ക്രൂരമായ പീഡനത്തിനിരയായി; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

May 12, 2024 10:46 AM

#Murder | ഡോക്ടറുടെ കൊലപാതകം; ക്രൂരമായ പീഡനത്തിനിരയായി; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
Top Stories