മുംബൈ: (truevisionnews.com)ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്റെ വീടിനുനേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്ത് മുംബൈ ക്രൈംബ്രാഞ്ച്.
തിങ്കളാഴ്ച അര്‍ധരാത്രി ഗുജറാത്തിലെ ഭുജില്‍വെച്ചാണ് ഇവരെ പിടികൂടിയതെന്ന് മുംബൈ പോലീസ് അറിയിച്ചു. വെടിവയ്പിനുശേഷം ഇരുവരും മുംബൈയില്‍നിന്ന് ഗുജറാത്തിലേക്ക് മുങ്ങുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദാന്വേഷണം നടത്തുന്നതിനായി ഇരുവരെയും മുംബൈയില്‍ എത്തിക്കും.
അതേസമയം പിന്നില്‍ ലോറന്‍സ് ബിഷ്ണോയ് സംഘമെന്ന് മുംബൈ പോലീസ് പറഞ്ഞിരുന്നു. ബിഷ്ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകന്‍.
സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ വിരോധത്തിനു കാരണം. ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട വിശാല്‍ എന്നു വിളിക്കുന്ന കാലുവും തിരിച്ചറിയാത്ത ഒരാളും ചേര്‍ന്നാണ് വെടിവെച്ചതെന്ന് മുംബൈ പോലീസ് പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് കണ്ടെടുത്തു.
ഇവരുടെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവിട്ടു. ഒരാള്‍ വെള്ളയും കറുപ്പും ചേര്‍ന്ന ടി ഷര്‍ട്ടും മറ്റൊരാള്‍ ചുവന്ന ടി ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്.ബാന്ദ്രയിലെ താരത്തിന്റെ വീടായ ഗാലക്സി അപ്പാര്‍ട്ട്മെന്റിനുനേരേ ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയാണ് വെടിവെപ്പുനടന്നത്.
സംഭവം നടക്കുമ്പോള്‍ സല്‍മാന്‍ഖാന്‍ വീട്ടിലുണ്ടായിരുന്നെന്ന് മുംബൈ പോലീസ് പറഞ്ഞു.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സല്‍മാന്‍ഖാന്റെ വീട്ടില്‍ കനത്തസുരക്ഷ ഏര്‍പ്പെടുത്തി
#incident #shooting #SalmanKhan #house #Two #people #arrested