ഹൈദരാബാദ്: (truevisionnews.com) ബിസിനസ് തര്‍ക്കത്തെത്തുടര്‍ന്ന് ആഡംബര കാറിന് യുവാവ് തീയിട്ടു.
ഹൈദരാബാദിലെ യൂസ്ഡ് കാര്‍ ഡീലറായ നീരജിന്റെ ലംബോര്‍ഗിനി കാറാണ് നടുറോഡിലിട്ട് കത്തിച്ചത്. സംഭവത്തില്‍ നഗരത്തിലെ മറ്റൊരു യൂസ്ഡ് കാര്‍ ഡീലറായ അഹമ്മദിനെതിരേ പോലീസ് കേസെടുത്തു.
യൂസ്ഡ് കാര്‍ ഡീലര്‍മാരായ നീരജും അഹമ്മദും തമ്മില്‍ നേരത്തെ ബിസിനസ് വൈരം നിലനിന്നിരുന്നതായാണ് പോലീസ് പറയുന്നത്. കാര്‍ വില്‍പ്പന നടത്തിയതിന്റെ കമ്മിഷന്‍ പങ്കുവെയ്ക്കുന്നതിനെച്ചൊല്ലിയാണ് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നത്.
ശനിയാഴ്ച രണ്ടുപേരും ഇക്കാര്യം സംസാരിക്കാനായി ഹൈദരാബാദിലെ പഹദിഷെരീഫിലെത്തി.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇതിനുപിന്നാലെ അഹമ്മദ് നീരജിന്റെ ഉടമസ്ഥതയിലുള്ള ലംബോര്‍ഗിനി കാറിന് തീയിടുകയുമായിരുന്നു. അഗ്നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
#youngman #set #fire #luxury #car #following #business #dispute.