#rape |അഞ്ച് വയസുകാരിയെ ബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തി

#rape |അഞ്ച് വയസുകാരിയെ ബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തി
Apr 13, 2024 08:46 PM | By Susmitha Surendran

പനാജി: (truevisionnews.com)  അ‍ഞ്ച് വയസുകാരിയെ ബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.

സൗത്ത് ​ഗോവയിലെ വാസ്കോ മേഖലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കുറ്റകൃത്യം നടന്ന സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നു എന്ന് സംശയിക്കുന്ന ഇരുപതോളം പേരെ പൊലീസ് പിടികൂടിയതായാണ് റിപ്പോർട്ട്. 

പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചിരുന്നുവെന്നും റിപ്പോർട്ടിൽ കുട്ടി ലൈം​ഗികപീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ടെന്നും സൗത്ത് ​ഗോവ പൊലീസ് സുപ്രണ്ട് സുനിത സാവന്ത് അറിയിച്ചു.

ലൈം​ഗികമായി പീഡിപ്പിച്ച ശേഷം കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്, ഫെബ്രുവരിയിൽ ഉത്തർപ്രദേശിലെ ​ഗോണ്ടയിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ സഹപാഠികളായ എട്ടും, പത്തും വയസുള്ള കുട്ടികളെ അറസ്റ്റ് ചെയ്തിരുന്നു.

സ്കൂളിൽ ഉച്ചയൂണിന്റെ സമയത്തായിരുന്നു അതിക്രമം. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

#fiveyearold #girl #found #raped #murdered.

Next TV

Related Stories
നാദാപുരത്ത് 17-കാരന്റെ വെട്ടേറ്റ യുവാവിന്റെ ശസ്ത്രക്രിയ പൂർത്തിയായി; രജീഷ് അപകടനില തരണം ചെയ്തു

Apr 28, 2025 05:13 PM

നാദാപുരത്ത് 17-കാരന്റെ വെട്ടേറ്റ യുവാവിന്റെ ശസ്ത്രക്രിയ പൂർത്തിയായി; രജീഷ് അപകടനില തരണം ചെയ്തു

നാദാപുരം കല്ലാച്ചിയിൽ വെട്ടേറ്റ യുവാവിന്റെ ശസ്ത്രക്രിയ...

Read More >>
20കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിനിരയാക്കി; പിന്നാലെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു

Apr 28, 2025 09:43 AM

20കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിനിരയാക്കി; പിന്നാലെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ 20കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ട...

Read More >>
Top Stories