അംബാല: (truevisionnews.com) ഹരിയാനയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെ പുറത്തെത്തിയത് അതിക്രൂരമായ കൊലപാതകത്തിന്‍റെയും നരബലിയുടെയും വിവരങ്ങള്‍.

44 കാരനായ മഹേഷ് ഗുപ്തയുടെ മൃതദേഹമാണ് പ്രിയ എന്ന യുവതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഇതോടെ പ്രിയയെയും ബന്ധുക്കളായ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലില്‍ നടന്നത് നരബലിയാണെന്ന് വ്യക്തമായി. ദേവി തന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് നരബലി നടത്താൻ ആവശ്യപ്പെട്ടുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രിയയുടെ വെളിപ്പെടുത്തൽ.
പ്രിയ, സഹോദരൻ ഹേമന്ദ്, ഹേമന്ദിന്റെ ഭാര്യ പ്രീതി എന്നിവരാണ് അറസ്റ്റിലായത്. ഒരു കടയിൽ ജോലി ചെയ്ത് വരികയായിരുന്ന മഹേഷ് ഗുപ്തയെ പ്രിയയ്ക്ക് നേരത്തെ പരിചയമുണ്ടായിരുന്നു.
അംബാല സ്വദേശിയാണ് മരിച്ച മഹേഷ്. കഴിഞ്ഞ നാലഞ്ച് ദിവസമായി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ദൈവം തന്നോട് നരബലി ആവശ്യപ്പെടുന്നുണ്ടെന്നാണ് പ്രിയയുടെ വാദം. പ്രിയയെ സഹോദരിയെ പോലെയാണ് മഹേഷ് കണ്ടിരുന്നതെന്ന് ഇയാളുടെ സഹോദരൻ പൊലീസിൽ പറഞ്ഞു.
കടയിൽ നിന്ന് ചില സാധനങ്ങൾ നൽകാൻ പ്രിയയുടെ വീട്ടിൽ പോയ മഹേഷ് ഏറെ വൈകിയും വീട്ടിലെത്താതെ വരികയും ഫോണിൽ ലഭിക്കാതെ വരികയും ചെയ്തതോടെ കുടുംബം തിരഞ്ഞിറങ്ങുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
പിന്നീട് പ്രിയയുടെ വീട്ടിൽ നിന്ന് മഹേഷിന്റെ സ്കൂട്ടർ കണ്ടെത്തി. വീടിന്റെ വാതിലിൽ തട്ടി വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. വാതിൽ ചവിട്ടി തുറന്നപ്പോൾ ബോധരഹിതനായ മഹേഷിനെ വലിച്ചുകൊണ്ടുപോകുന്ന പ്രിയയെയും പ്രീതിയെയും മഹേഷിനെയുമാണ് കണ്ടത്.
മഹേഷിന്റെ കഴുത്തിൽ ഒരു തുണി ചുറ്റിയിരുന്നുവെന്നും മഹേഷിന്റെ സഹോദരൻ പറഞ്ഞു. ഉടൻ തന്നെ മഹേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ച ശേഷം കേസെടുത്ത് മൂവരെയും അറസ്റ്റ് ചെയ്തു.
#Youngwoman #killed #her #friend #performed #human #sacrifice #said #goddess #asked #dream
