#murder | സൂര്യഗ്രഹണം ഭയന്ന് ഭർത്താവിനെ കുത്തിക്കൊന്നു, മക്കളെ കാറിൽ നിന്നെറിഞ്ഞ് യുവതി ആത്മഹത്യക്ക് ശ്രമിച്ച് യുവതി

#murder | സൂര്യഗ്രഹണം ഭയന്ന് ഭർത്താവിനെ കുത്തിക്കൊന്നു, മക്കളെ കാറിൽ നിന്നെറിഞ്ഞ് യുവതി ആത്മഹത്യക്ക് ശ്രമിച്ച് യുവതി
Apr 11, 2024 08:15 PM | By Athira V

വാഷിങ്ടൺ: ( www.truevisionnews.com ) സൂര്യഗ്രഹണം ലോകാവസാന ലക്ഷണമാണെന്ന് ഭയന്ന് ഭർത്താവിനെ കുത്തിക്കൊന്നതിനു ശേഷം കുട്ടികളെ ഓടുന്ന കാറിൽ നിന്നെറിഞ്ഞ് യുവതിക്ക് ആത്മഹത്യക്ക് ശ്രമിച്ചു.

യു.എസിലെ ലോസ് ആഞ്ജൽസിലാണ് സംഭവം. 34കാരിയും സമൂഹ മാധ്യമങ്ങളിൽ ജ്യോതിഷ വിഷയങ്ങൾ ചെയ്യുന്ന ഇൻഫ്ലുവെൻസറുമായ ഡാനിയേൽ ചെർക്കിയാഹ് ജോൺസൺ ആണ് ഭർത്താവിനെ കുത്തിക്കൊന്ന് കുഞ്ഞുങ്ങളെ കാറിൽ നിന്നെറിയുകയും ചെയ്തത്.

രണ്ട് കുഞ്ഞുങ്ങളിൽ ഒരാൾ മരിച്ചു. മറ്റേയാൾ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. കുഞ്ഞുങ്ങളെ എറിഞ്ഞതിന് പിന്നാലെ യുവതി 160 കിലോമീറ്റർ വേഗതയിൽ കാർ മരത്തിലിടിപ്പിച്ച് ജീവനൊടുക്കാനും ശ്രമിച്ചു.

സൂര്യഗ്രഹണത്തെക്കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ 'ആത്മീയ യുദ്ധം' എന്നായിരുന്നു ഡാനിയേൽ കുറിച്ചത്. ഗ്രഹണം ലോകാവസാനത്തിന്റെ ലക്ഷണമാണെന്ന് ഇവർ അടിയുറച്ച് വിശ്വസിച്ചിരുന്നു. ഗ്രഹണത്തിന്റെ മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ അക്രമം നടത്തിയത്. ആദ്യം പങ്കാളി ജേലൻ അലൻ ചേനിയുമായി വഴക്കിട്ടു.

പിന്നീട് പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ ഇവർ എട്ടുമാസമുള്ള കുഞ്ഞിനെയും ഒമ്പതുവയസുള്ള കുട്ടിയേയും കൂട്ടി കാറിൽ ദേശീയപാത 405ലേക്ക് കടന്നു.

അതിവേഗത്തിൽ ദേശീയപാതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് ഇവർ കുട്ടികളെ കാറിൽ നിന്നു പുറത്തേക്കെറിഞ്ഞത്. ഏപ്രിൽ നാലിന് തന്റെ എക്‌സിൽ 'ലോകം മാറുകയാണ് ശരിയായ ചേരി തിരഞ്ഞെടുക്കണമെന്ന്' ഡാനിയേൽ കുറിച്ചിരുന്നു.

തൊട്ടടുത്ത ദിവസം ലോകാവസാനമടുത്തുവെന്നും അവർ കുറിച്ചു. തന്റെ അക്കൗണ്ടിലൂടെ ജ്യോതിഷത്തിന് പുറമെ കോൺസ്പിറസി തിയറികളും ഡാനിയേൽ പ്രചരിപ്പിച്ചിരുന്നു. കോവിഡ് സമയത്ത് വാക്‌സിനുകൾക്കെതിരെയും ഇവർ പോസ്റ്റിട്ടിരുന്നു.

#upset #over #eclipse #astrology #influencer #stabs #partner #throws #kids #out #car

Next TV

Related Stories
#murder | കമ്പിവടിയിൽ തലകീഴായി കെട്ടിത്തൂക്കി, ദലിത് യുവാവിനെ മദ്യമാഫിയ സംഘം തല്ലിക്കൊന്നു

May 23, 2024 02:30 PM

#murder | കമ്പിവടിയിൽ തലകീഴായി കെട്ടിത്തൂക്കി, ദലിത് യുവാവിനെ മദ്യമാഫിയ സംഘം തല്ലിക്കൊന്നു

കമ്പിവടിയിൽ തലകീഴായി കെട്ടിത്തൂക്കിയിട്ടും നിലത്തു കിടത്തിയിട്ടുമായിരുന്നു ക്രൂര...

Read More >>
#murdercase | 20കാരിയുടെ മരണം: 'മൊബൈല്‍ നഷ്ടമായതില്‍ ദുരൂഹത', കൊലപാതകത്തിന് കേസെടുത്ത് പൊലീസ്

May 22, 2024 10:08 PM

#murdercase | 20കാരിയുടെ മരണം: 'മൊബൈല്‍ നഷ്ടമായതില്‍ ദുരൂഹത', കൊലപാതകത്തിന് കേസെടുത്ത് പൊലീസ്

മകളുടേത് കൊലപാതകമാണെന്ന മാതാവും സാമൂഹ്യപ്രവര്‍ത്തകയുമായ സൗമ്യയുടെ പരാതിയിലാണ് പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം...

Read More >>
#murder | വ്യക്തി ജിവിതത്തിൽ ഇടപെടുന്നു; കാമുകനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

May 22, 2024 05:12 PM

#murder | വ്യക്തി ജിവിതത്തിൽ ഇടപെടുന്നു; കാമുകനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

വിക്കിയുടെ മൃതദേഹം തിരിച്ചറിയാതിരിക്കാൻ യുവാവിന്റെ ഫോണും മറ്റ് രേഖകളും യുവതി...

Read More >>
#Murder | ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് മൂന്നുവയസുകാരിയായ മകളെ കൊലപ്പെടുത്തി യുവതി

May 22, 2024 01:26 PM

#Murder | ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് മൂന്നുവയസുകാരിയായ മകളെ കൊലപ്പെടുത്തി യുവതി

പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി...

Read More >>
#murder |  യുവാവിനെ കൊന്ന് മൃതദേഹം അഴുക്കുചാലിൽ തള്ളി; സുഹൃത്തുക്കൾ അറസ്റ്റിൽ

May 22, 2024 08:33 AM

#murder | യുവാവിനെ കൊന്ന് മൃതദേഹം അഴുക്കുചാലിൽ തള്ളി; സുഹൃത്തുക്കൾ അറസ്റ്റിൽ

ദിവസങ്ങൾക്ക് മുമ്പ് ദീൻ മുഹമ്മദും നികിത്തും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ദേഷ്യത്തിൽ മുഹമ്മദ് നികിതിൻ്റെ കാർ...

Read More >>
#murder |  മഹിളാ കോൺഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; പ്രതി ഒളിവിൽ

May 22, 2024 08:15 AM

#murder | മഹിളാ കോൺഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; പ്രതി ഒളിവിൽ

കഴിഞ്ഞ ദിവസം രാത്രി ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ...

Read More >>
Top Stories