#IPL2024 | ഐപിഎൽ2024 ഉദ്ഘാടന മത്സരത്തിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ബാറ്റിംഗ് ഇതിഹാസം വിരാട് കോലി

#IPL2024 | ഐപിഎൽ2024 ഉദ്ഘാടന മത്സരത്തിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ബാറ്റിംഗ് ഇതിഹാസം വിരാട് കോലി
Mar 23, 2024 10:26 AM | By VIPIN P V

ചെന്നൈ: (truevisionnews.com) ഐപിഎൽ 2024 ഉദ്ഘാടന മത്സരത്തിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബാറ്റിംഗ് ഇതിഹാസം വിരാട് കോലി.

ട്വന്‍റി 20 ക്രിക്കറ്റിൽ 12,000 റൺസ് തികയ്ക്കുന്ന ആറാമത്തെ താരമെന്ന റെക്കോർഡാണ് കോലി സ്വന്തമാക്കിയത്. ചെന്നൈയ്ക്കെതിരെ ആറ് റൺസെടുത്തപ്പോഴാണ് കോലി ഈ നേട്ടത്തിലെത്തിയത്.

14,562 റൺസ് നേടിയ ക്രിസ് ​ഗെയ്‍ലാണ് ട്വന്റി 20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. ഷുഐബ് മാലിക് (13360), കീറോൺ പൊള്ളാർഡ് (12900), അലക്സാണ്ടർ ഹെയ്ൽസ് (12319), ഡേവിഡ് വാർണർ (12065) എന്നിവരാണ് കോലിക്ക് (12015) മുന്നിലുള്ള മറ്റ് താരങ്ങൾ. മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഓപ്പണറായി ക്രീസിലെത്തിയ വിരാട് 20 പന്തില്‍ 21 റണ്‍സുമായി പുറത്തായി.

കളി ആർസിബി തോല്‍ക്കുകയും ചെയ്തു. ഐപിഎൽ പതിനേഴാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‍സ് ആറ് വിക്കറ്റിന് ബെംഗളൂരുവിനെ തോൽപ്പിക്കുകയായിരുന്നു.

ആർസിബിയുടെ 173 റണ്‍സ് 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി സിഎസ്കെ മറികടന്നു.

ശിവം ദുബെ (28 പന്തില്‍ 34*), രവീന്ദ്ര ജഡേജ (17 പന്തില്‍ 25*) എന്നിവരുടെ ബാറ്റിംഗാണ് സിഎസ്കെയ്ക്ക് ജയമൊരുക്കിയത്. രചിന്‍ രവീന്ദ്ര (15 പന്തില്‍ 37), അജിങ്ക്യ രഹാനെ (19 പന്തില്‍ 27) എന്നിവരും തിളങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർസിബി മികച്ച തുടക്കത്തിന് ശേഷം നേരിട്ട കൂട്ടത്തകർച്ചയ്ക്കൊടുവില്‍ അനൂജ് റാവത്ത്- ഡികെ വെടിക്കെട്ടില്‍ മോശമല്ലാത്ത സ്കോറിലെത്തുകയായിരുന്നു.

റാവത്ത് 28 പന്തില്‍ 48* ഉം, ദിനേശ് കാർത്തിക് 26 പന്തില്‍ 38* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസി 23 പന്തില്‍ 35 റണ്‍സെടുത്തു.

നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ മുസ്താഫിസൂർ റഹ്മാനാണ് ആർസിബിക്ക് ഭീഷണിയായത്. മുസ്താഫിസൂറാണ് കളിയിലെ മികച്ച താരം.

ഐപിഎല്ലിൽ ആർസിബിക്കെതിരായ സിഎസ്കെയുടെ ആധിപത്യം തുടരുകയാണ്.

ഇരുടീമും ഏറ്റുമുട്ടിയ ഇരുപത്തിരണ്ടാമത്തെ മത്സരം ആയിരുന്നു ഇന്നലത്തേത്. 21 കളിയിലും ചെന്നൈക്കായിരുന്നു ജയം. ആ‍ർസിബി പത്ത് മത്സരങ്ങളിലാണ് ജയിച്ചത്. ഒരു മത്സരം ഉപേക്ഷിച്ചു.

#Batting #legend #ViratKohli #achieved #another #milestone #opening #match #IPL2024

Next TV

Related Stories
#IPL2024 | പക്ഷി പറക്കുന്ന് പോലെ എന്തോ: 39കാരന്‍ ഡുപ്ലെസിയുടെ മെയ്‌വഴക്കം പറാതെ വയ്യ

May 19, 2024 12:57 PM

#IPL2024 | പക്ഷി പറക്കുന്ന് പോലെ എന്തോ: 39കാരന്‍ ഡുപ്ലെസിയുടെ മെയ്‌വഴക്കം പറാതെ വയ്യ

201 റണ്‍സെടുക്കാന്‍ ആയിരുന്നെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ്...

Read More >>
#ThailandOpen  | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

May 18, 2024 08:06 PM

#ThailandOpen | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

ലോക 80-ാം നമ്പര്‍ സഖ്യത്തെ 21-11, 21-12 സ്‌കോറുകള്‍ക്കാണ് തോല്‍പ്പിച്ചത്....

Read More >>
#BCCI | ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച്ബിസിസിഐ : റിപ്പോർട്ട്

May 17, 2024 10:27 PM

#BCCI | ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച്ബിസിസിഐ : റിപ്പോർട്ട്

ധോണിക്ക് കീഴിൽ 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയി ഇന്ത്യൻ ടീമിലും അംഗമായിരുന്ന ഗംഭീർ ഫൈനലിലെ ടോപ്...

Read More >>
#BCCI | പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓറഞ്ച് ജേഴ്‌സി ധരിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്

May 17, 2024 08:59 PM

#BCCI | പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓറഞ്ച് ജേഴ്‌സി ധരിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്

ഇതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ ടീമിനെയും ബിസിസിഐയേയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന തരത്തില്‍ വിമര്‍ശനവും...

Read More >>
#IPL2024 | ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ

May 17, 2024 07:46 PM

#IPL2024 | ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ

അവസാന മത്സരം ജയിച്ചിട്ടും ആര്‍സിബി പുറത്താവാനുള്ള മറ്റൊരു സാധ്യത കൂടിയുണ്ട്. ചെന്നൈയെ വീഴ്ത്തിയാല്‍ ആര്‍സിബിക്കും ചെന്നൈക്കും 14 പോയന്‍റ്...

Read More >>
#SunilChhetri | ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

May 16, 2024 10:58 AM

#SunilChhetri | ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

നിലവില്‍ സജീവമായ ഫുട്‌ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ മൂന്നാമത്തെ താരവും ഛേത്രി...

Read More >>
Top Stories