#IPL2024 | ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ

#IPL2024 | ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ
May 17, 2024 07:46 PM | By VIPIN P V

ബെംഗലൂരു: (truevisionnews.com) ഇന്നലെ സണ്‍റൈസ്ഴ്സ് ഹൈദരാബാദ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴ മുടക്കിയതോടെ പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി ഹൈദരാബാദ്.

ഇതോടെ പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായുള്ള ആര്‍സിബി-ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം നിര്‍ണായകമായി. 14 പോയന്‍റുള്ള ചെന്നൈയും 12 പോയന്‍റുള്ള ആര്‍സിബിയും 18ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏറ്റു മുട്ടുമ്പോള്‍ പ്ലേ ഓഫ് സാധ്യത ചെന്നൈക്ക് തന്നെയാണ്.

കാരണം, ആര്‍സിബിക്കെതിരെ തോറ്റാല്‍ പോലും ചെന്നൈക്ക് പ്ലേ ഓഫ് കളിക്കാനാവും എന്നത് തന്നെ. ആര്‍സിബി ജയിച്ചാലും ചെന്നൈക്കും ആര്‍സിബിക്കും 14 പോയന്‍റ് വീതമാകും.

ഇതോടെ നെറ്റ് റണ്‍റേറ്റാവും പിന്നീട് പ്ലേ ഓഫിലെ അവസാന സ്ഥാനക്കാരെ നിര്‍ണയിക്കുക. അതുകൊണ്ടുതന്നെ ചെന്നൈയ്ക്കെതിരെ വെറുമൊരു ജയം കൊണ്ട് ആര്‍ സി ബിക്ക് പ്ലേ ഓഫിലെത്താനാവില്ല.

ആദ്യം ബാറ്റ് ചെയ്താല്‍ ആര്‍സിബി 18 റണ്‍സിന് തോല്‍പ്പിച്ചാല്‍ മാത്രമെ നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിക്ക് ചെന്നൈയെ മറികടക്കാനാകു. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ 11 പന്തുകള്‍ ബാക്കി നിര്‍ത്തി ആര്‍സിബിക്ക് ജയിക്കണം.

17 റണ്‍സില്‍ താഴെയുള്ള വിജയമാണെങ്കിലും 10 പന്ത് ബാക്കി നിര്‍ത്തിയുള്ള വിജയമാണെങ്കിലും ആര്‍സിബി പുറത്താവും. നേരിയ മാര്‍ജിനില്‍ തോറ്റാല്‍ പോലും ചെന്നൈ പ്ലേ ഓഫ് കളിക്കുമെന്ന് ചുരുക്കം.

അവസാന മത്സരം ജയിച്ചിട്ടും ആര്‍സിബി പുറത്താവാനുള്ള മറ്റൊരു സാധ്യത കൂടിയുണ്ട്. ചെന്നൈയെ വീഴ്ത്തിയാല്‍ ആര്‍സിബിക്കും ചെന്നൈക്കും 14 പോയന്‍റ് വീതമാകും.

ലഖ്നൗ-കൊല്‍ക്കത്ത മത്സരത്തില്‍ ചെന്നൈയുടെയും ആര്‍സിബിയുടെയും നെറ്റ് റണ്‍റേറ്റിനെ മറികടക്കുന്ന വലിയൊരു വിജയം ലഖ്നൗ നേടിയാലും ആര്‍സിബി പ്ലേ ഓഫിലെത്താതെ പുറത്താവും. അതിനുള്ള സാധ്യത പക്ഷെ വിദൂരമാണ്.

#Even #win #last #match #Chennai, #RCB #guaranteed # playoffs, #odds

Next TV

Related Stories
 '19 -കാരിയുടെ മാസ്റ്റർ ബ്രെയിൻ', ലോക ചെസ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രമെഴുതിയത് ഹംപിയെ വീഴ്ത്തി

Jul 28, 2025 04:34 PM

'19 -കാരിയുടെ മാസ്റ്റർ ബ്രെയിൻ', ലോക ചെസ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രമെഴുതിയത് ഹംപിയെ വീഴ്ത്തി

ഇന്ത്യൻ ചെസിലെ രണ്ട് തലമുറക്കാർ ഏറ്റുമുട്ടിയ വനിതാ ചെസ് ലോകകപ്പിൽ ഇന്റർനാഷണൽ മാസ്‌റ്റർ ദിവ്യ ദേശ്‌മുഖിന്...

Read More >>
കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

Jul 27, 2025 12:53 PM

കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ചായി എ ടി രാജാമണി പ്രഭുവിനെ...

Read More >>
കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

Jul 26, 2025 04:23 PM

കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

പുത്തൻ താരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ്...

Read More >>
കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

Jul 25, 2025 04:07 PM

കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

കൗമാരക്കാരുടെ ക്രിക്കറ്റ് ലീഗ് കൂടിയാവുകയാണ് കെസിഎല്ലിൻ്റെ രണ്ടാം സീസൺ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്...

Read More >>
ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

Jul 24, 2025 10:36 PM

ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

അമേരിക്കൻ റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു....

Read More >>
കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

Jul 24, 2025 03:07 PM

കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള...

Read More >>
Top Stories

Entertainment News

//Truevisionall