#ThailandOpen | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

#ThailandOpen  | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍
May 18, 2024 08:06 PM | By Aparna NV

 ബാങ്കോക്ക്: (truevisionnews.com) തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സാത്വിക്‌സായ്‌രാജ് റങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍. ചൈനയുടെ ലുമിങ്-ചെ-ടാങ് കൈവെയ് സഖ്യത്തെ സെമിഫൈനലില്‍ അനായാസം മറികടന്നു.

ലോക 80-ാം നമ്പര്‍ സഖ്യത്തെ 21-11, 21-12 സ്‌കോറുകള്‍ക്കാണ് തോല്‍പ്പിച്ചത്. മത്സരം 35 മിനിറ്റില്‍ അവസാനിച്ചു. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ചൈനീസ് സഖ്യം ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തിയില്ല. ആദ്യഘട്ടം മുതല്‍ത്തന്നെ ഇന്ത്യന്‍ സഖ്യം മൂര്‍ച്ചയുള്ള ആക്രമണം നടത്തി.

ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. രണ്ടാം ഗെയിമില്‍ 4-4, 6-6 എന്നീ സമനില ഘട്ടങ്ങള്‍ കണ്ടെങ്കിലും അവസാനത്തില്‍ ജയം ഇന്ത്യക്കൊപ്പം നിന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ലോക മൂന്നാം നമ്പറായ ഇന്ത്യന്‍ സഖ്യം ചൈനയുടെ തന്നെ ചെന്‍ബോ യാങ്-ലിയു യി സഖ്യത്തെ നേരിടും.

അഞ്ചുവര്‍ഷം മുന്‍പ് 2019-ല്‍ തായ്‌ലാന്‍ഡില്‍വെച്ചാണ് സാത്വിക്-ചിരാഗ് സഖ്യം തങ്ങളുടെ കന്നി സൂപ്പര്‍ 500 കിരീടം നേടിയത്. അതേസമയം വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ തനിഷ കാര്‍സ്‌റ്റോ-അശ്വിനി പൊന്നപ്പ സഖ്യത്തിന് ഇന്ന് സെമിഫൈനലുണ്ട്. തായ്‌ലാന്‍ഡ് സഖ്യവുമായിട്ടാണ് ഏറ്റുമുട്ടല്‍.

#Satwik #and #Chirag #pair #enterd #to #final #Thailand #Open

Next TV

Related Stories
കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

May 9, 2025 11:21 PM

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ...

Read More >>
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories










Entertainment News