#SunilChhetri | ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

#SunilChhetri | ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി
May 16, 2024 10:58 AM | By VIPIN P V

മുംബൈ: (truevisionnews.com) അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി.

ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ഇന്ത്യന്‍ ജേഴ്‌സി അഴിക്കുമെന്ന് ഛേത്രി വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പ്രത്യേക വീഡിയോയിലൂടെയാണ് 39കാരനായ ഛേത്രി അനിവാര്യമായ തീരുമാനം പുറത്തുവിട്ടത്. 2005ല്‍ പാകിസ്ഥാനെതിരായ മത്സരത്തിലാണ് ഛേത്രി അരങ്ങേറ്റം കുറിക്കുന്നത്.

തുടര്‍ന്നിങ്ങോട്ട് 19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ജേഴ്‌സിയിലുണ്ടായിരുന്നു. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഛേത്രി നേടിയെടുത്തു.

അന്താരാഷ്ട്ര വേദിയില്‍, 2008ലെ എഎഫ്‌സി ചലഞ്ച് കപ്പ്, 2011, 2015 വര്‍ഷങ്ങളിലെ സാഫ് ചാമ്പ്യന്‍ഷിപ്പ്, നെഹ്റു കപ്പ് (2007, 2009, 2012), 2017, 2018ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമുകളുടെ ഭാഗമാണ് ഛേത്രി.

വിരമിക്കല്‍ തീരുമാനമെടുത്തുകൊണ്ട് ഛേത്രി പങ്കുവച്ച വീഡിയോ കാണാം. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ താരമാണ് ഛേത്രി.

നിലവില്‍ സജീവമായ ഫുട്‌ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ മൂന്നാമത്തെ താരവും ഛേത്രി തന്നെ.

150 മത്സരങ്ങളില്‍ 94 ഗോളുകളാണ് ഛേത്രി നേടിയത്. അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി (180 മത്സരങ്ങളില്‍ 106), പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (205 മത്സരങ്ങളില്‍ 128) എന്നിവക്ക് പിന്നാലാണ് ഛേത്രി.

ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ നാല് പോയിന്റുമായി ഇന്ത്യ നിലവില്‍ ഖത്തറിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. 3 പോയിന്റുമായി കുവൈറ്റ് നാലാമതാണ്.

#Legendary #career #end: #SunilChhetri #announces #retirement

Next TV

Related Stories
#BenStokes | ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ വീട് കൊള്ളയടിച്ചു

Oct 31, 2024 01:21 PM

#BenStokes | ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ വീട് കൊള്ളയടിച്ചു

'ഡർഹാം കൗണ്ടിയിലെ കാസിൽ ഈഡനിലെ എന്‍റെ വീട്ടിൽ ഒക്ടോബർ 17ന് ഒരുകൂട്ടം മുഖംമൂടിധാരികൾ അതിക്രമിച്ച് കയറി. അവർ ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള...

Read More >>
#RanjiTrophy | രഞ്ജി ട്രോഫിയിൽ കേരള - ബംഗാൾ മത്സരം സമനിലയിൽ

Oct 30, 2024 12:27 PM

#RanjiTrophy | രഞ്ജി ട്രോഫിയിൽ കേരള - ബംഗാൾ മത്സരം സമനിലയിൽ

മഴയെ തുടർന്ന് ആദ്യ ദിവസം പൂർണ്ണമായും രണ്ടാം ദിവസം ഭാഗികമായും കളി...

Read More >>
#AdenAppleTom | ഒഡീഷയ്ക്കെതിരെ നാല് വിക്കറ്റ് പ്രകടനവുമായി ഏദൻ ആപ്പിൾ ടോം

Oct 30, 2024 12:24 PM

#AdenAppleTom | ഒഡീഷയ്ക്കെതിരെ നാല് വിക്കറ്റ് പ്രകടനവുമായി ഏദൻ ആപ്പിൾ ടോം

നാല് വിക്കറ്റ് വീഴ്ത്തിയ ഏദൻ ആപ്പിൾ ടോം ആണ് കേരള ബൌളിങ് നിരയിൽ തിളങ്ങിയത്. ജിഷ്ണു രണ്ടും പവൻ രാജ് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ കേരളത്തിൻ്റെ...

Read More >>
#CKNaiduTrophy | സി കെ നായിഡു ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ ലീഡിനായി കേരളം

Oct 29, 2024 10:38 AM

#CKNaiduTrophy | സി കെ നായിഡു ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ ലീഡിനായി കേരളം

ഓം 83 റൺസോടെയും സാവൻ 68 റൺസോടെയും ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി ഏദൻ ആപ്പിൾ ടോം രണ്ട് വിക്കറ്റും പവൻ രാജ് ഒരു വിക്കറ്റും...

Read More >>
#Twenty20 | വനിതാ ട്വൻ്റി 20യിൽ കേരളത്തിന്  തകർപ്പൻ വിജയം

Oct 28, 2024 09:09 PM

#Twenty20 | വനിതാ ട്വൻ്റി 20യിൽ കേരളത്തിന് തകർപ്പൻ വിജയം

വെറും രണ്ട് ബാറ്റർമാർ മാത്രമാണ് ചണ്ഡീഗഢ് നിരയിൽ രണ്ടക്കം...

Read More >>
#CKNaiduTrophy | സി കെ നായിഡു ട്രോഫി: അഭിഷേക് നായർ, വരുൺ നയനാർ, ഷോൺ റോജർ എന്നിവർക്ക് അർദ്ധ സെഞ്ച്വറി

Oct 27, 2024 07:43 PM

#CKNaiduTrophy | സി കെ നായിഡു ട്രോഫി: അഭിഷേക് നായർ, വരുൺ നയനാർ, ഷോൺ റോജർ എന്നിവർക്ക് അർദ്ധ സെഞ്ച്വറി

കളി നിർത്തുമ്പോൾ 35 റൺസോടെ രോഹൻ നായരും റണ്ണൊന്നുമെടുക്കാതെ വിഷ്ണുവുമാണ് ക്രീസിൽ. ഒഡീഷയ്ക്ക് വേണ്ടി സംബിത് ബരൽ നാലും സായ്ദീപ് മൊഹാപത്ര മൂന്നും...

Read More >>
Top Stories










Entertainment News