#ViratKohli | 'ഓരോ തവണ അത് കേൾക്കുമ്പോഴും നാണക്കേട് തോന്നുന്നു, ദയവുചെയ്ത് എന്നെ ആ പേര് വിളിക്കരുത്'; ആരാധകരോട് വിരാട് കോലി

#ViratKohli | 'ഓരോ തവണ അത് കേൾക്കുമ്പോഴും നാണക്കേട് തോന്നുന്നു, ദയവുചെയ്ത് എന്നെ ആ പേര് വിളിക്കരുത്'; ആരാധകരോട് വിരാട് കോലി
Mar 20, 2024 12:04 PM | By VIPIN P V

ബെംഗലൂരു: (truevisionnews.com) കളിയുടെ കാര്യത്തിലായാലും ആരാധക പിന്തുണയിലായാലും ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരേയൊരു കിങാണ് വിരാട് കോലി. ഇന്ത്യയില്‍ ഏത് സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയാലും വിരാടിനെ കിങ് കോലി എന്നല്ലാതെ ആരാധകര്‍ വിശേഷിപ്പിക്കാറുമില്ല.

എന്നാല്‍ ഇനിമുതല്‍ തന്നെ കിങ് എന്ന് വിളിക്കരുതെന്ന് തുറന്നു പറയുകയാണ് ഒടുവില്‍ കോലി. ഇന്നലെ ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്സ് ചടങ്ങില്‍ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയെയും ആർസിബി വനിതാ ടീം ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെയും സാക്ഷി നിര്‍ത്തിയാണ് ആരാധകരോട് കോലി ഈ അഭ്യര്‍ത്ഥന നടത്തിയത്.

അവതാരകനായ ഡാനിഷ് സേഠ് കോലിയെ കിംഗ് കോലിയെന്ന് വിശേഷിപ്പിച്ചിരുന്നു. പിന്നീട് കോലി സംസാരിക്കാനായി മൈക്ക് കൈയിലെടുത്തപ്പോള്‍ ആരാധകര്‍ കിങ് കോലിയെന്ന് വിളിച്ച് ഹര്‍ഷാരവം മുഴക്കുകയും ചെയ്തു.

ആരാധകരുടെ ആരവം കാരണം ആദ്യം സംസാരിക്കാന്‍ പോലും കഴിയാതിരുന്ന കോലി ഒടുവില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ പറഞ്ഞത്, ചെന്നൈയുമായുള്ള മത്സരത്തിനായി ഞങ്ങള്‍ ചെന്നൈയിലേക്ക് പോകേണ്ടതുണ്ട്.

അതിനുള്ള ചാര്‍ട്ടേഡ് വിമാനത്തിന്‍റെ സമയമായതിനാല്‍ അധികം സമയം കളയാനില്ല, ഡാനിഷ് സേഠിനോടും നിങ്ങളോടും എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. ദയവു ചെയ്ത് നിങ്ങള്‍ എന്നെ ഇനി ആ പേര് വിളിക്കരുത്. ഓരോ തവണ കേള്‍ക്കുമ്പോഴും വലിയ നാണക്കേട് തോന്നുന്നു.

അതുകൊണ്ട് എന്നെ വിരാട് എന്നു മാത്രം വിളിക്കുക എന്നായിരുന്നു ചിരിച്ചുകൊണ്ട് ഡാനിഷ് സേഠിനോടും ആരാധകരോടുമുള്ള കോലിയുടെ അഭ്യര്‍ത്ഥന. ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്സ് ചടങ്ങിലേക്ക് ആരാധകര്‍ ഒഴുകിയെത്തിയിരുന്നു.

ചടങ്ങില്‍വെച്ച് ആര്‍സിബി തങ്ങളുടെ പുതിയ ജേഴ്സിയും ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. പിന്നീട് പേരിലെ ബാംഗ്ലൂരിന് പകരം ഈ സീസണ്‍ മുതല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു എന്നായിരിക്കും പേരെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

2014ല്‍ തന്നെ ബാംഗ്ലൂര്‍ നഗരത്തിന്‍റെ പേര് ബെംഗലൂരു എന്നാക്കിയിരുന്നെങ്കിലും ആര്‍സിബി പേരിനൊപ്പം ബാംഗ്ലൂര്‍ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്.

അതാണിപ്പോള്‍ ബെംഗലൂരു ആയത്. 22ന് ചെപ്പോക്കില്‍ ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെയാണ് ആര്‍സിബി നേരിടുന്നത്.

#feel #embarrassed #every #time #hear #please #call #name'; #ViratKohli #fans

Next TV

Related Stories
#IPL2024 | പക്ഷി പറക്കുന്ന് പോലെ എന്തോ: 39കാരന്‍ ഡുപ്ലെസിയുടെ മെയ്‌വഴക്കം പറാതെ വയ്യ

May 19, 2024 12:57 PM

#IPL2024 | പക്ഷി പറക്കുന്ന് പോലെ എന്തോ: 39കാരന്‍ ഡുപ്ലെസിയുടെ മെയ്‌വഴക്കം പറാതെ വയ്യ

201 റണ്‍സെടുക്കാന്‍ ആയിരുന്നെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ്...

Read More >>
#ThailandOpen  | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

May 18, 2024 08:06 PM

#ThailandOpen | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

ലോക 80-ാം നമ്പര്‍ സഖ്യത്തെ 21-11, 21-12 സ്‌കോറുകള്‍ക്കാണ് തോല്‍പ്പിച്ചത്....

Read More >>
#BCCI | ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച്ബിസിസിഐ : റിപ്പോർട്ട്

May 17, 2024 10:27 PM

#BCCI | ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച്ബിസിസിഐ : റിപ്പോർട്ട്

ധോണിക്ക് കീഴിൽ 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയി ഇന്ത്യൻ ടീമിലും അംഗമായിരുന്ന ഗംഭീർ ഫൈനലിലെ ടോപ്...

Read More >>
#BCCI | പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓറഞ്ച് ജേഴ്‌സി ധരിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്

May 17, 2024 08:59 PM

#BCCI | പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓറഞ്ച് ജേഴ്‌സി ധരിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്

ഇതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ ടീമിനെയും ബിസിസിഐയേയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന തരത്തില്‍ വിമര്‍ശനവും...

Read More >>
#IPL2024 | ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ

May 17, 2024 07:46 PM

#IPL2024 | ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ

അവസാന മത്സരം ജയിച്ചിട്ടും ആര്‍സിബി പുറത്താവാനുള്ള മറ്റൊരു സാധ്യത കൂടിയുണ്ട്. ചെന്നൈയെ വീഴ്ത്തിയാല്‍ ആര്‍സിബിക്കും ചെന്നൈക്കും 14 പോയന്‍റ്...

Read More >>
#SunilChhetri | ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

May 16, 2024 10:58 AM

#SunilChhetri | ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

നിലവില്‍ സജീവമായ ഫുട്‌ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ മൂന്നാമത്തെ താരവും ഛേത്രി...

Read More >>
Top Stories