#Ipl2024 | ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയക്ക് കിട്ടിയത് 33 കോടി; ഐപിഎല്‍ കിരീടം നേടിയാല്‍ എത്ര കിട്ടും

#Ipl2024 | ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയക്ക് കിട്ടിയത് 33 കോടി; ഐപിഎല്‍ കിരീടം നേടിയാല്‍ എത്ര കിട്ടും
Mar 16, 2024 05:56 PM | By VIPIN P V

മുംബൈ: (truevisionnews.com) ഐപിഎല്‍ പൂരത്തിന് കൊടിയേറാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ തന്നെയാണ് ക്രിക്കറ്റ് ലോകം ഐപിഎല്‍ ആവേശത്തിലേക്കും ചുവടുവെക്കുന്നത്. ഐപിഎല്ലില്‍ കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് കോടികളാണ്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയെ തോല്‍പ്പിച്ച് ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയക്ക് 33 കോടി രൂപയാണ് ഐസിസി സമ്മാനത്തുകയായി നല്‍കിയതെങ്കില്‍ ഐപിഎല്ലില്‍ കിരീടം നേടുന്ന ടീമിന് ഇത്തവണ 30 കോടി രൂപ പ്രൈസ് മണിയായി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇത്തവണത്തെ ഐപിഎല്‍ പ്രൈസ് മണി എത്രയായിരിക്കുമെന്ന് ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ സീസണ്‍ വരെ വിജയികള്‍ക്ക് 20 കോടി രൂപയാണ് പ്രൈസ് മണിയായി നല്‍കിയത്. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 13 കോടി രൂപയായിരുന്നു സമ്മാനത്തുക.

ഇത്തവണ രണ്ടാം സ്ഥാനത്തെത്തുന്ന ടീമിനുള്ള സമ്മാനത്തുകയിലും കാര്യമായ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. 2008ലെ ആദ്യ ഐപിഎല്ലില്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിന് 4.8 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്.

പിന്നീട് 2010ല്‍ ഇത് 10 കോടിയായി ഉയര്‍ത്തി. തുടര്‍ന്നുള്ള നാലു സീസണുകളിലും ജേതാക്കള്‍ക്ക് 10 കോടി രൂപതന്നെയായിരുന്നു പ്രൈസ് മണിയായി നല്‍കിയിരുന്നത്.

2014ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം കിരീടം നേടിയ വര്‍ഷമാണ് ഇത് 15 കോടി രൂപയായി ഉയര്‍ത്തിയത്.

2016 ലാണ് പ്രൈസ് മണി 20 കോടിയിലേക്ക് ഉയര്‍ത്തിയത്. റണ്ണേഴ്സ് അപ്പിനുള്ള പ്രൈസ് മണി 11 കോടിയാക്കിയും ഉയര്‍ത്തി.

കഴിഞ്ഞ സീസണ്‍ വരെ വിജയികള്‍ക്കുള്ള പ്രൈസ് മണിയില്‍ മാറ്റം വരുത്തിയില്ലെങ്കിലും 2020ല്‍ റണ്ണേഴ്സ് അപ്പിനുള്ള പ്രൈസ് മണി 12.5 കോടിയായി ഉയര്‍ത്തിയിരുന്നു. കൊവിഡ് കാലത്ത് ഉയര്‍ത്താതിരുന്ന പ്രൈസ് മണി അതിനുശേഷം നടന്ന രണ്ട് സീസണുകളിലും മാറ്റമില്ലാതെ തുടര്‍ന്നു.

എന്നാല്‍ ഈ സീസണില്‍ പ്രൈസ് മണി 30 കോടിയായി ഉയര്‍ത്താനാണ് ബിസിസിഐയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

#Australia, #who #won #WorldCup, #got #crores; #How #much #get #IPL #title?

Next TV

Related Stories
#IPL2024 | പക്ഷി പറക്കുന്ന് പോലെ എന്തോ: 39കാരന്‍ ഡുപ്ലെസിയുടെ മെയ്‌വഴക്കം പറാതെ വയ്യ

May 19, 2024 12:57 PM

#IPL2024 | പക്ഷി പറക്കുന്ന് പോലെ എന്തോ: 39കാരന്‍ ഡുപ്ലെസിയുടെ മെയ്‌വഴക്കം പറാതെ വയ്യ

201 റണ്‍സെടുക്കാന്‍ ആയിരുന്നെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ്...

Read More >>
#ThailandOpen  | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

May 18, 2024 08:06 PM

#ThailandOpen | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

ലോക 80-ാം നമ്പര്‍ സഖ്യത്തെ 21-11, 21-12 സ്‌കോറുകള്‍ക്കാണ് തോല്‍പ്പിച്ചത്....

Read More >>
#BCCI | ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച്ബിസിസിഐ : റിപ്പോർട്ട്

May 17, 2024 10:27 PM

#BCCI | ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച്ബിസിസിഐ : റിപ്പോർട്ട്

ധോണിക്ക് കീഴിൽ 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയി ഇന്ത്യൻ ടീമിലും അംഗമായിരുന്ന ഗംഭീർ ഫൈനലിലെ ടോപ്...

Read More >>
#BCCI | പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓറഞ്ച് ജേഴ്‌സി ധരിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്

May 17, 2024 08:59 PM

#BCCI | പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓറഞ്ച് ജേഴ്‌സി ധരിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്

ഇതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ ടീമിനെയും ബിസിസിഐയേയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന തരത്തില്‍ വിമര്‍ശനവും...

Read More >>
#IPL2024 | ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ

May 17, 2024 07:46 PM

#IPL2024 | ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ

അവസാന മത്സരം ജയിച്ചിട്ടും ആര്‍സിബി പുറത്താവാനുള്ള മറ്റൊരു സാധ്യത കൂടിയുണ്ട്. ചെന്നൈയെ വീഴ്ത്തിയാല്‍ ആര്‍സിബിക്കും ചെന്നൈക്കും 14 പോയന്‍റ്...

Read More >>
#SunilChhetri | ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

May 16, 2024 10:58 AM

#SunilChhetri | ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

നിലവില്‍ സജീവമായ ഫുട്‌ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ മൂന്നാമത്തെ താരവും ഛേത്രി...

Read More >>
Top Stories