#INDvsENG | ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം; 4-1ന് പരമ്പരയും

#INDvsENG | ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം; 4-1ന് പരമ്പരയും
Mar 9, 2024 02:21 PM | By VIPIN P V

ധരംശാല: (truevisionnews.com) ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം. ധരംശാലയില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്‌സിലും 64 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. സ്‌കോര്‍: ഇംഗ്ലണ്ട് 218, 195 & ഇന്ത്യ 477. ജയത്തോടെ 4-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.

അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ സാധിച്ചിരുന്നത്. പ്രധാന താരങ്ങള്‍ ഇല്ലാതിരുന്നിട്ടും പിന്നീടുള്ള നാല് ടെസ്റ്റുകളും ജയിക്കാന്‍ ഇന്ത്യക്കായി.

രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് നിരയില്‍ ജോ റൂട്ടിന് (84) മാത്രമാണ് അ്ല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. ജോണി ബെയര്‍സ്‌റ്റോ (39), ഒല്ലി പോപ് (19), ടോം ഹാര്‍ട്‌ലി (20), ഷൊയ്ബ് ബഷീര്‍ () എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

128 പന്തുകള്‍ നേരിട്ട റൂട്ട് 12 ബൗണ്ടറികള്‍ നേടി. ജെയിംസ് ആൻഡേഴ്സണ്‍ (0) പുറത്താവാതെ നിന്നു. അശ്വിന് പുറമെ ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റുണ്ട്.

ധരംശാലയില്‍ ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ 259 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്‌കോറായ 218 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 124.1 ഓവറില്‍ 477 റണ്‍സില്‍ പുറത്തായി.

473-8 എന്ന സ്‌കോറില്‍ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് നാല് റണ്‍സ് കൂടിയേ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാനായുള്ളൂ. ഇതിനിടെ ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സണ്‍ 700 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ചു.

എഴുന്നൂറ് വിക്കറ്റ് ക്ലബിലെത്തുന്ന ആദ്യ പേസറാണ് ആന്‍ഡേഴ്സണ്‍. ഇംഗ്ലണ്ടിനായി സ്പിന്നര്‍ ഷൊയൈബ് ബഷീര്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതു. ആന്‍ഡേഴ്സണിന് പുറമെ ടോം ഹാര്‍ട്ലിയും രണ്ട് വിക്കറ്റ് പേരിലാക്കി. നേരത്തെ, നായകനും ഓപ്പണറുമായ രോഹിത് ശര്‍മ്മ (103), മൂന്നാമന്‍ ശുഭ്മാന്‍ ഗില്‍ (110) എന്നിവരുടെ സെഞ്ചുറികളാണ് ടീം ഇന്ത്യക്ക് മികച്ച സ്‌കോറൊരുക്കിയത്.

യശസ്വി ജയ്സ്വാള്‍ (57), ദേവ്ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാന്‍ (56) എന്നിവര്‍ അര്‍ധസെഞ്ചുറികള്‍ നേടി. രവീന്ദ്ര ജഡേജ (15), ധ്രുവ് ജൂറെല്‍ (15), രവിചന്ദ്രന്‍ അശ്വിന്‍ (0), കുല്‍ദീപ് യാദവ് (69 പന്തില്‍ 30), ജസ്പ്രീത് ബുമ്ര (64 പന്തില്‍ 20),

മുഹമ്മദ് സിറാജ് (2 പന്തില്‍ 0*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. നേരത്തെ ഇംഗ്ലണ്ട് 218 റണ്‍സില്‍ പുറത്തായപ്പോള്‍ 79 റണ്‍സ് നേടിയ സാക്ക് ക്രോലിയാണ് ടോപ് സ്‌കോറര്‍.

#India #win #by #innings #Test #against #England; #series

Next TV

Related Stories
#IPL2024 | പക്ഷി പറക്കുന്ന് പോലെ എന്തോ: 39കാരന്‍ ഡുപ്ലെസിയുടെ മെയ്‌വഴക്കം പറാതെ വയ്യ

May 19, 2024 12:57 PM

#IPL2024 | പക്ഷി പറക്കുന്ന് പോലെ എന്തോ: 39കാരന്‍ ഡുപ്ലെസിയുടെ മെയ്‌വഴക്കം പറാതെ വയ്യ

201 റണ്‍സെടുക്കാന്‍ ആയിരുന്നെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ്...

Read More >>
#ThailandOpen  | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

May 18, 2024 08:06 PM

#ThailandOpen | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

ലോക 80-ാം നമ്പര്‍ സഖ്യത്തെ 21-11, 21-12 സ്‌കോറുകള്‍ക്കാണ് തോല്‍പ്പിച്ചത്....

Read More >>
#BCCI | ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച്ബിസിസിഐ : റിപ്പോർട്ട്

May 17, 2024 10:27 PM

#BCCI | ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച്ബിസിസിഐ : റിപ്പോർട്ട്

ധോണിക്ക് കീഴിൽ 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയി ഇന്ത്യൻ ടീമിലും അംഗമായിരുന്ന ഗംഭീർ ഫൈനലിലെ ടോപ്...

Read More >>
#BCCI | പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓറഞ്ച് ജേഴ്‌സി ധരിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്

May 17, 2024 08:59 PM

#BCCI | പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓറഞ്ച് ജേഴ്‌സി ധരിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്

ഇതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ ടീമിനെയും ബിസിസിഐയേയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന തരത്തില്‍ വിമര്‍ശനവും...

Read More >>
#IPL2024 | ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ

May 17, 2024 07:46 PM

#IPL2024 | ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ

അവസാന മത്സരം ജയിച്ചിട്ടും ആര്‍സിബി പുറത്താവാനുള്ള മറ്റൊരു സാധ്യത കൂടിയുണ്ട്. ചെന്നൈയെ വീഴ്ത്തിയാല്‍ ആര്‍സിബിക്കും ചെന്നൈക്കും 14 പോയന്‍റ്...

Read More >>
#SunilChhetri | ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

May 16, 2024 10:58 AM

#SunilChhetri | ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

നിലവില്‍ സജീവമായ ഫുട്‌ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ മൂന്നാമത്തെ താരവും ഛേത്രി...

Read More >>
Top Stories