#RohitSharma | ഞെട്ടലോടെ ആരാധകര്‍, രോഹിത് ശര്‍മ്മയ്ക്ക് അപ്രതീക്ഷിത പരിക്ക്; നിര്‍ണായക വിവരം പുറത്ത്

#RohitSharma | ഞെട്ടലോടെ ആരാധകര്‍, രോഹിത് ശര്‍മ്മയ്ക്ക് അപ്രതീക്ഷിത പരിക്ക്; നിര്‍ണായക വിവരം പുറത്ത്
Mar 9, 2024 12:52 PM | By VIPIN P V

ധരംശാല: (truevisionnews.com) ഇംഗ്ലണ്ടിനെതിരെ ധരംശാലയില്‍ പുരോഗമിക്കുന്ന അഞ്ചാം ടെസ്റ്റിനിടെ ആശങ്കയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് പരിക്ക്.

രോഹിത് ധരംശാല ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇതുവരെ ഫീല്‍ഡ് ചെയ്‌തിട്ടില്ല. രോഹിത്തിന്‍റെ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

ഐപിഎല്‍ 2024 സീസണും ട്വന്‍റി 20 ലോകകപ്പും വരാനിരിക്കേ പരിക്ക് ഗുരുതരമാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്‌ക്ക് രോഹിത് വിശ്രമിക്കുന്നതാണ് എന്നാണ് അനുമാനം. രോഹിത് ശര്‍മ്മയ്ക്ക് പകരം വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയാണ് ടീമിനെ നയിക്കുന്നത്.

ഐപിഎല്‍ സീസണ്‍ ആരംഭിക്കാനിരിക്കേയാണ് പുറംവേദന രോഹിത് ശര്‍മ്മയെ പിടികൂടിയിരിക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ സ്റ്റാര്‍ ബാറ്ററാണ് ഹിറ്റ്‌മാന്‍. ധരംശാലയിലെ ആദ്യ ഇന്നിംഗ്‌സില്‍ രോഹിത് സെഞ്ചുറി നേടിയിരുന്നു.

162 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ്മ 13 ഫോറും മൂന്ന് സിക്‌സറുകളോടെയുമാണ് 103 റണ്‍സെടുത്തത്. ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയില്‍ അഞ്ച് ഇന്നിംഗ്‌സുകളില്‍ രണ്ട് സെഞ്ചുറികളോടെ 400 റണ്‍സ് രോഹിത്തിനുണ്ട്.

അതേസമയം ധരംശാല ടെസ്റ്റില്‍ ടീം ഇന്ത്യ തകര്‍പ്പന്‍ ജയത്തിനരികെയാണ്. 259 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം രണ്ടാം സെഷന്‍ പുരോഗമിക്കുമ്പോള്‍ 27 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് എന്ന നിലയിലാണ്.

രവിചന്ദ്രന്‍ അശ്വിന്‍ അഞ്ചും കുല്‍ദീപ് യാദവ് ഒന്നും വിക്കറ്റുമായി ഇംഗ്ലണ്ടിനെ വട്ടംകറക്കുകയാണ്. ഇന്ത്യന്‍ സ്കോറിനേക്കാള്‍ 142 റണ്‍സ് പിന്നിലാണ് നിലവില്‍ ഇംഗ്ലണ്ട് നില്‍ക്കുന്നത്.

ജോ റൂട്ടും (36*), ടോം ഹാര്‍ട്‌ലിയുമാണ് (4*) ക്രീസില്‍. സാക്ക് ക്രോലി (0), ബെന്‍ ഡക്കെറ്റ് (2), ഓലീ പോപ് (19), ജോണി ബെയ്‌ര്‍സ്റ്റോ (36), ബെന്‍ സ്റ്റോക്‌സ് (2), ബെന്‍ ഫോക്‌സ് (8) എന്നിവരുടെ വിക്കറ്റുകളാണ് വീണത്.


#Fans #shock, #RohitSharma #unexpected #injury; #Crucial #information #out

Next TV

Related Stories
#IPL2024 | പക്ഷി പറക്കുന്ന് പോലെ എന്തോ: 39കാരന്‍ ഡുപ്ലെസിയുടെ മെയ്‌വഴക്കം പറാതെ വയ്യ

May 19, 2024 12:57 PM

#IPL2024 | പക്ഷി പറക്കുന്ന് പോലെ എന്തോ: 39കാരന്‍ ഡുപ്ലെസിയുടെ മെയ്‌വഴക്കം പറാതെ വയ്യ

201 റണ്‍സെടുക്കാന്‍ ആയിരുന്നെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ്...

Read More >>
#ThailandOpen  | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

May 18, 2024 08:06 PM

#ThailandOpen | തായ്‌ലാന്‍ഡ് ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക് - ചിരാഗ് സഖ്യം ഫൈനലില്‍

ലോക 80-ാം നമ്പര്‍ സഖ്യത്തെ 21-11, 21-12 സ്‌കോറുകള്‍ക്കാണ് തോല്‍പ്പിച്ചത്....

Read More >>
#BCCI | ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച്ബിസിസിഐ : റിപ്പോർട്ട്

May 17, 2024 10:27 PM

#BCCI | ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച്ബിസിസിഐ : റിപ്പോർട്ട്

ധോണിക്ക് കീഴിൽ 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയി ഇന്ത്യൻ ടീമിലും അംഗമായിരുന്ന ഗംഭീർ ഫൈനലിലെ ടോപ്...

Read More >>
#BCCI | പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓറഞ്ച് ജേഴ്‌സി ധരിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്

May 17, 2024 08:59 PM

#BCCI | പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓറഞ്ച് ജേഴ്‌സി ധരിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്

ഇതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ ടീമിനെയും ബിസിസിഐയേയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന തരത്തില്‍ വിമര്‍ശനവും...

Read More >>
#IPL2024 | ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ

May 17, 2024 07:46 PM

#IPL2024 | ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ

അവസാന മത്സരം ജയിച്ചിട്ടും ആര്‍സിബി പുറത്താവാനുള്ള മറ്റൊരു സാധ്യത കൂടിയുണ്ട്. ചെന്നൈയെ വീഴ്ത്തിയാല്‍ ആര്‍സിബിക്കും ചെന്നൈക്കും 14 പോയന്‍റ്...

Read More >>
#SunilChhetri | ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

May 16, 2024 10:58 AM

#SunilChhetri | ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

നിലവില്‍ സജീവമായ ഫുട്‌ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ മൂന്നാമത്തെ താരവും ഛേത്രി...

Read More >>
Top Stories