വിയന്ന: www.truevisionnews.com മകനെ പട്ടിക്കൂട്ടിലടച്ച് ഭക്ഷണം കൊടുക്കാതെ പീഡിപ്പിച്ച അമ്മയെ കോടതി 20 വർഷത്തെ തടവിന് ശിക്ഷിച്ചു. ഓസ്ട്രിയ സ്വദേശിയായ മുപ്പതുകാരിയാണ് പന്ത്രണ്ടുവയസ്സുള്ള മകനെ സമാനതകളില്ലാത്ത വിധം ക്രൂരമായി പീഡിപ്പിച്ചത്.
കൊലപാതകശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. 2022 ജൂലായ്–നവംബർ കാലയളിലായിരുന്നു സംഭവം. കഠിന ശൈത്യത്തിൽ മകനെ പട്ടിക്കൂട്ടിലാക്കിയ ഇവർ കുട്ടിക്ക് മേൽ തണുത്ത വെള്ളം ഒഴിക്കുകയും മർദിക്കുകയും പട്ടിണിക്കിടുകയും ചെയ്തു.
കുട്ടിയെ ഉപദ്രവിക്കുന്നതിന് ഫോൺകോളിലൂടെയും മെസേജിലൂടെയും നിർദേശം നൽകിയ യുവതിയുടെ സുഹൃത്തിനെ കോടതി 14 വർഷത്തെ തടവിനും ശിക്ഷിച്ചിട്ടുണ്ട്. രണ്ടുസ്ത്രീകളെയും തെറാപ്പിക്കുകൊണ്ടുപോകാനും കോടതി നിർദേശിച്ചു.
അമ്മയ്ക്ക് ഗുരുതരമായ മാനസികരോഗമുള്ളതായി ഇവരെ പരിശോധിച്ച സൈക്ര്യാട്രിസ്റ്റ് കോടതിയെ അറിയിച്ചു. ഒരു സാമൂഹിക പ്രവർത്തകൻ വിവരമറിയിച്ചതിനെ തുടർന്ന് 2022 അവസാനത്തിലാണ് ഇവർ അറസ്റ്റിലാകുന്നത്.
കുട്ടിയെ പൊലീസ് കണ്ടെത്തുമ്പോൾ പരിക്ഷീണനായിരുന്നു. ഹൈപ്പോതെർമിയയിലെത്തിയിരുന്നു. കുഞ്ഞിനെ അച്ചടക്കം പഠിക്കാനാണ് ശ്രമിച്ചതെന്നാണ് അമ്മ കോടതിയെ ബോധിപ്പിച്ചത്. അമ്മയുടെ തുടർച്ചയായ ഉപദ്രവം കാരണം കുട്ടിയുടെ മാനസിക നില വഷളായത് കോടതി നിരീക്ഷിച്ചു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ശിക്ഷ വിധിച്ചത്.
#austrian #women #sentenced #20 #years #jail #torturing #her #son