#cookery | നല്ല നാടൻ ചിക്കൻ കറി തയ്യാറാക്കി നോക്കിയാലോ...

#cookery | നല്ല നാടൻ ചിക്കൻ കറി തയ്യാറാക്കി നോക്കിയാലോ...
Mar 1, 2024 12:03 PM | By MITHRA K P

(truevisionnews.com) ചിക്കൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികം പേരും. ചോറ്, ചപ്പാത്തി, അപ്പം, ദോശ ഇങ്ങനെ ഏതിനൊപ്പവും കഴിക്കാൻ പറ്റിയ വിഭവമാണ് ചിക്കൻ കറി. കോഴിക്കറി നല്ല നാടൻ രുചിയിൽ തയ്യാറാക്കി നോക്കിയാലോ...

ചേരുവകൾ

ചിക്കൻ - 1 കിലോ

മഞ്ഞൾ പൊടി - 2 സ്പൂൺ

മുളക് പൊടി - 3 സ്പൂൺ

മല്ലി പൊടി - 3 സ്പൂൺ

ഗരം മസാല - 3 സ്പൂൺ

ഉപ്പ് - 2 സ്പൂൺ

പച്ചമുളക് - 5 എണ്ണം

സവാള - 4 എണ്ണം

ഇഞ്ചി - 4 സ്പൂൺ

വെളുത്തുള്ളി - 4 സ്പൂൺ

വെളിച്ചെണ്ണ - 4 സ്പൂൺ

പുതിന ഇല - 2 തണ്ട്

കറിവേപ്പില - 2 തണ്ട്

മല്ലിയില - 1 തണ്ട്

തയ്യാറാക്കുന്ന വിധം

ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനു ശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ്, കുറച്ച് കറിവേപ്പില കുറച്ച് വെളിച്ചെണ്ണ ഇത്രയും ഒഴിച്ചതിനു ശേഷം കൈകൊണ്ട് നന്നായിട്ട് കുഴച്ച് മിക്സ് ചെയ്ത് എടുത്തു കുറച്ചു സമയം അടച്ചു വയ്ക്കുക.

അതിനുശേഷം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് സവാള ചേർത്ത് ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് പച്ചമുളക് ചേർത്ത് നന്നായി വഴറ്റിയതിനുശേഷം പച്ചമുളകിന്റെ എരിവെല്ലാം സവാളയിൽ വന്നതിനുശേഷം അതിലേക്ക് ആവശ്യത്തിന് തക്കാളി കൂടെ ചേർത്ത് വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കൊടുക്കുക.

അതിനുശേഷം അതിലേക്ക് മസാല പുരട്ടി വെച്ചിട്ടുള്ള ചിക്കനും കൂടി ചേർത്തു കൊടുക്കുക. മസാലയും ചിക്കനും എല്ലാം നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ഒന്നിച്ചായി കഴിയുമ്പോൾ ഇത് അടച്ചുവെച്ച് ചെറിയ തീയിൽ വയ്ക്കുക.

കുറച്ചു കഴിയുമ്പോൾ ചിക്കനിലെ വെള്ളം ഒക്കെ ഇറങ്ങി വന്നു മസാല നന്നായി കുഴഞ്ഞു പാകത്തിനായി വന്നു കഴിയുമ്പോൾ അതിലേക്ക് മല്ലിയിലയും പുതിനയിലയും ചേർത്തു കൊടുക്കാം.

വളരെ രുചികരമായ നാടൻ ചിക്കൻ കറിയാണിത്. ചോറിന് ഒപ്പവും, ചപ്പാത്തിക്കൊപ്പം, പുട്ടിനു ഒപ്പവും, അപ്പത്തിന്റെ കൂടെയും, ഒക്കെ ഈ ഒരു ചിക്കൻ കറി വളരെ നല്ലതാണ്.

#How #about #preparing #good #chickencurry

Next TV

Related Stories
#cookery |   മുട്ട കട്ട്ലറ്റ് തയ്യാറാക്കാം വളരെ എളുപ്പത്തിൽ ...

Oct 4, 2024 08:23 PM

#cookery | മുട്ട കട്ട്ലറ്റ് തയ്യാറാക്കാം വളരെ എളുപ്പത്തിൽ ...

എങ്ങനെയാണ് വളരെ എളുപ്പത്തിൽ മുട്ട കട്ട്ലറ്റ് തയ്യാറാകാം എന്ന് നോക്കാം...

Read More >>
#Cookery | കിളിക്കൂട് മലബാർ സ്പെഷ്യൽ പലഹാരം തയ്യാറാക്കി നോക്കാം

Sep 29, 2024 08:43 PM

#Cookery | കിളിക്കൂട് മലബാർ സ്പെഷ്യൽ പലഹാരം തയ്യാറാക്കി നോക്കാം

കിളിക്കൂടിന് അതിൻ്റെ പേര് ലഭിച്ചത് അതിൻ്റെ രൂപഭാവത്തിൽ...

Read More >>
#Cookery | അഞ്ച് മിനിറ്റ് കൊണ്ട് തയ്യാറാക്കാം ഹെൽത്തി റാഗി കഞ്ഞി

Sep 29, 2024 08:23 PM

#Cookery | അഞ്ച് മിനിറ്റ് കൊണ്ട് തയ്യാറാക്കാം ഹെൽത്തി റാഗി കഞ്ഞി

രോഗപ്രതിരോധത്തിനും, ശരീരഭാരം കുറയ്ക്കാനുമൊക്കെ റാഗി വളരെയധികം...

Read More >>
#shrimproast | നല്ല നാടൻ സ്പെഷ്യൽ ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കി നോക്കാം

Sep 22, 2024 03:59 PM

#shrimproast | നല്ല നാടൻ സ്പെഷ്യൽ ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കി നോക്കാം

എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായ...

Read More >>
#mintlimesoda  |  ഈ ചൂടുകാലത്ത്  ഉള്ള് തണുപ്പിക്കാൻ മിന്‍റ് ലൈം സോഡ

Sep 21, 2024 02:48 PM

#mintlimesoda | ഈ ചൂടുകാലത്ത് ഉള്ള് തണുപ്പിക്കാൻ മിന്‍റ് ലൈം സോഡ

ഈ ചൂടുകാലത്ത് കുടിക്കാം മിന്‍റ് ലൈം സോഡ. എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ...

Read More >>
#Cookery | സാധാരണ ഉണ്ണിയപ്പം ഉണ്ടാക്കി മടുത്തോ? ഓണത്തിന് രുചിയേറും ഈന്തപ്പഴം ഉണ്ണിയപ്പം തയ്യാറാക്കി നോക്കാം

Sep 16, 2024 04:56 PM

#Cookery | സാധാരണ ഉണ്ണിയപ്പം ഉണ്ടാക്കി മടുത്തോ? ഓണത്തിന് രുചിയേറും ഈന്തപ്പഴം ഉണ്ണിയപ്പം തയ്യാറാക്കി നോക്കാം

കുട്ടികൾക്കായി വെകുന്നേരങ്ങളിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായ...

Read More >>
Top Stories