അരൂർ: (truevisionnews.com) ദേശീയപാതയിൽ ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു.
അരൂർ പഞ്ചായത്ത് 21ാം വാർഡ് അമ്മയെഴുത്ത് വാസവൻ (85) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.
ദേശീയപാതയിൽ ചേർത്തല പുതിയകാവിനു സമീപം നിൽക്കുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
ഭാര്യ: രാധ. മക്കൾ: രഞ്ജിനി, ഷൈല, ലല്ലി, ബിന്ദു. മരുമക്കൾ: രമേശൻ, കുട്ടൻ, ലെവൻ.
#Bike #accident #national #highway #pedestrian #died