മുംബൈ: (truevisionnews.com) ലിസ്റ്റ് എ ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി വൈഭവ് സൂര്യവംശി.
ശനിയാഴ്ച ബിഹാറിനുവേണ്ടി വിജയ് ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കളിക്കാനിറങ്ങിയതോടെയാണ് കൗമാര താരത്തെ തേടി മറ്റൊരു നേട്ടമെത്തിയത്.
അലി അക്ബറിന്‍റെ റെക്കോഡാണ് താരം മറികടന്നത്. 1999-2000 സീസണിൽ അലി ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിക്കുമ്പോൾ പ്രായം 14 വയസ്സും 51 ദിവസവും.
വൈഭവിന് 13 വയസ്സും 269 ദിവസവും. രഞ്ജി ട്രോഫി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും വൈഭവിന്‍റെ പേരിലാണ്.
ഇന്ത്യൻ അണ്ടർ 19 താരമാണ്. രാജസ്ഥാൻ റോയൽസിൽ എത്തിയതോടെ ഐപിഎൽ കരാർ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഈ കൗമാര താരം സ്വന്തമാക്കിയിരുന്നു.
ഐ.പി.എൽ ലേല ചരിത്രത്തിൽ ഒരു ടീമുമായി കരാർ ഒപ്പിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്.
30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ സ്വന്തമാക്കാനായി സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും സൗദിയിലെ റിയാദിൽ വാശിയേറിയ പോരാട്ടമാണ് നടത്തിയത്.
#Vaibhav #Suryavanshi #history #Youngest #Indian #player #play #List #A #cricket