#vmuraleedharan | സ്വന്തം പി.ആര്‍ വര്‍ക്കിന് പെന്‍ഷന്‍കാരെ ഉപയോഗിച്ച രാജ്യത്തെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ -വി. മുരളീധരൻ

#vmuraleedharan | സ്വന്തം പി.ആര്‍ വര്‍ക്കിന് പെന്‍ഷന്‍കാരെ ഉപയോഗിച്ച രാജ്യത്തെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ -വി. മുരളീധരൻ
Feb 29, 2024 07:56 PM | By Athira V

തിരുവനന്തപുരം:  www.truevisionnews.com സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും സമാനതകളില്ലാത്ത വഞ്ചന നേരിടേണ്ടി വന്ന കാലഘട്ടത്തിലൂടെയാണ് കേരളം കടന്നു പോകുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.

ധനമന്ത്രിയുടെ ഭാര്യക്കു പോലും അവകാശങ്ങള്‍ ചോദിച്ച് തെരുവില്‍ സമരം ചെയ്യേണ്ടി വന്ന കാലഘട്ടം സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യാതൊരു ധാരണയും ആത്മാര്‍ഥതയും ഇല്ലാത്ത ധനനയങ്ങളാണ് ഈ സര്‍ക്കാരിന്‍റേത്. വന്‍കിടക്കാരില്‍ നിന്ന് നികുതി പിരിക്കാന്‍ പിണറായിക്കാവില്ല, കാരണം മകള്‍ നേരത്തേ തന്നെ അവരില്‍ നിന്നെല്ലാം പിരിച്ചുകഴിഞ്ഞുവെന്നും മുരളീധരൻ പരിഹസിച്ചു.

 ‘‘ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ അധിക കടമെടുപ്പ് അനുവദിക്കണമെന്ന ആവശ്യം കേരളത്തോടുള്ള വഞ്ചനയാണ്.സ്വന്തം പി.ആര്‍ വര്‍ക്കിന് പെന്‍ഷന്‍കാരെ ഉപയോഗിച്ച രാജ്യത്തെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.

സാമ്പത്തിക പ്രതിസന്ധിയിലും പി.ആർ എക്‌സൈസിൽ ആണ് പിണറായി വിജയനു ശ്രദ്ധ. പ്രഖ്യാപനവും കയ്യടിയും മാത്രമാണ് ലക്ഷ്യം.’’– വി. മുരളീധരൻ കൂട്ടിച്ചേർത്തു.

#union #minister #muraleedharan #lambasts #kerala #governments #financial #ineptitude

Next TV

Related Stories
#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

Sep 5, 2024 12:06 PM

#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

അത് പോലെ ഒന്നിന് പുറകെ ഒന്നായി വിഷയങ്ങൾ വരുന്നുണ്ട്. ഈ വിവാദങ്ങൾക്കിടയിൽ വയനാട് ദുരന്തം മറക്കരുതെന്നും കെ.എം.ഷാജി...

Read More >>
#rahulmamkootathil | 'സ്വകാര്യ കമ്പനിയുടെ അഭിഭാഷകരാണ് പി ശശിയും മകനും','ബാക്കി പിന്നാലെ വരും' -രാഹുൽ മാങ്കൂട്ടത്തിൽ

Sep 3, 2024 03:57 PM

#rahulmamkootathil | 'സ്വകാര്യ കമ്പനിയുടെ അഭിഭാഷകരാണ് പി ശശിയും മകനും','ബാക്കി പിന്നാലെ വരും' -രാഹുൽ മാങ്കൂട്ടത്തിൽ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് രാഹുൽ മാങ്കൂട്ടത്തിൽ അഴിമതിയാരോപണവുമായി...

Read More >>
#vtbalram | 'ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേ'! 'ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ തോക്കുമായി നടക്കണം -വി ടി ബൽറാം

Sep 2, 2024 01:37 PM

#vtbalram | 'ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേ'! 'ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ തോക്കുമായി നടക്കണം -വി ടി ബൽറാം

ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിലെന്ന് ബൽറാം...

Read More >>
Top Stories