#DhruvJurel | റാഞ്ചി ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യ 219-7, ആ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല; തുറന്നു പറഞ്ഞ് ധ്രുവ് ജുറെല്‍

#DhruvJurel | റാഞ്ചി ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യ 219-7, ആ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല; തുറന്നു പറഞ്ഞ് ധ്രുവ് ജുറെല്‍
Feb 28, 2024 04:01 PM | By VIPIN P V

റാഞ്ചി: (truevisionnews.com) നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 353 റണ്‍സിന് മറുപടിയായി ഇന്ത്യ 219-7 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസ് വിട്ടശേഷം രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍.

മൂന്നാം ദിനം ക്രീസിലെത്തി എങ്ങനെ ഇന്ത്യയെ കരകയറ്റാമെന്ന ചിന്ത മാത്രമായിരുന്നു തനിക്കുണ്ടായിരുന്നതെന്നും ജുറെല്‍ ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രണ്ടാം ദിനത്തിലെ കളിക്കുശേഷം എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.

മൂന്നാം ദിനം എങ്ങനെ ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിക്കാമെന്നതായിരുന്നു എന്‍റെ ചിന്ത. ഞാന്‍ കൂടുതല്‍ റണ്‍സടിച്ചാല്‍ അത് ടീമിന് ഗുണകരമാകുമെന്ന് എനിക്കറിയാമായിരുന്നു.

ഞാനെത്ര റണ്‍സടിക്കുന്നോ അത്രയും കുറച്ച് റണ്‍സ് നാലാം ഇന്നിംഗ്സില്‍ നമ്മള്‍ ചേസ് ചെയ്താല്‍ മതി. മൂന്നാം ദിനം ക്രീസിലിറങ്ങിയപ്പോഴും അത് മാത്രമായിരുന്നു എന്‍റെ ചിന്ത.

എന്‍റെ കൂടെയുള്ള വാലറ്റക്കാരെ വിശ്വസിക്കുകയും അവരില്‍ ആത്മവിശ്വാസമുണ്ടാക്കുക എന്നതായിരുന്നു പ്രധാനം. ഇത് നമുക്ക് നേടാനാവുമെന്ന വിശ്വാസം അവരിലുണ്ടാക്കാനാണ് താന്‍ ശ്രമിച്ചതെന്നും ധ്രുവ് ജുറെല്‍ പറഞ്ഞു.

മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ പ്ലേയിംഗ് ഇലവനിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞാനെന്‍റെ മാതാപിതാക്കളെ വിളിച്ചു. അവരുടെ സന്തോഷമാണ് ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ ങ്കുവെച്ചത്. എന്‍റെ അമ്മക്ക് ക്രിക്കറ്റിനെക്കുറിച്ച് അധികം ഒന്നും അറില്ല.

ഞാന്‍ ഔട്ടാവുന്നത് കാണാന്‍ കഴിയാത്തതിനാല്‍ അവര്‍ കളി കാണാറുമില്ല. അമ്മക്ക് ആകെ അറിയാവുന്നത് ഞാനെത്ര റണ്‍സടിച്ചു, എത്ര ക്യാച്ചെടുത്തു എന്ന് മാത്രമാണ്-ജുറെല്‍ പറഞ്ഞു. 176-7 എന്ന നിലയില്‍ രണ്ടാ ദിനം തകര്‍ന്ന ഇന്ത്യയെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്ത ജുറെല്‍-കുല്‍ദീപ് സഖ്യമാണ് മൂന്നാം ദിനം ഇന്ത്യയുടെ തിരിച്ചുവരവിന് നേതൃത്വം നല്‍കിയത്.

കുല്‍ദീപ് പുറത്തായശേഷം ആകാശ് ദീപിനൊപ്പം 40 റണ്‍സിന്‍റെ കൂട്ടുകെട്ടിലും ജുറെല്‍ പങ്കാളിയായി. അവസാന വിക്കറ്റില്‍ സിറാജിനൊപ്പം 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തശേഷമാണ് 90 റണ്‍സെടുത്ത ജുറെല്‍ ടോം ഹാര്‍ട്‌ലിയുടെ പന്തില്‍ പുറത്തായത്.

അപ്പോഴേക്കും ഇന്ത്യന്‍ സ്കോര്‍ 307ല്‍ എത്തിയിരുന്നു. അവസാന മൂന്ന് വിക്കറ്റില്‍ ഇന്ത്യ 130 റണ്‍സടിച്ചത് മത്സരത്തില്‍ നിര്‍ണായകമായി. 46 റണ്‍സ് ലീഡ് വഴങ്ങിയെങ്കിലും ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 145 റണ്‍സിന് പുറത്താക്കി ഇന്ത്യ വിജയലക്ഷ്യം 192 റണ്‍സിലൊതുക്കി.

നാലാം ദിനം 120 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായെങ്കിലും ജുറെലും ഗില്ലും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

#India #Day #RanchiTest, #sleep #night; #DhruvJurel #said #openly

Next TV

Related Stories
 '19 -കാരിയുടെ മാസ്റ്റർ ബ്രെയിൻ', ലോക ചെസ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രമെഴുതിയത് ഹംപിയെ വീഴ്ത്തി

Jul 28, 2025 04:34 PM

'19 -കാരിയുടെ മാസ്റ്റർ ബ്രെയിൻ', ലോക ചെസ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രമെഴുതിയത് ഹംപിയെ വീഴ്ത്തി

ഇന്ത്യൻ ചെസിലെ രണ്ട് തലമുറക്കാർ ഏറ്റുമുട്ടിയ വനിതാ ചെസ് ലോകകപ്പിൽ ഇന്റർനാഷണൽ മാസ്‌റ്റർ ദിവ്യ ദേശ്‌മുഖിന്...

Read More >>
കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

Jul 27, 2025 12:53 PM

കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ചായി എ ടി രാജാമണി പ്രഭുവിനെ...

Read More >>
കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

Jul 26, 2025 04:23 PM

കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

പുത്തൻ താരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ്...

Read More >>
കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

Jul 25, 2025 04:07 PM

കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

കൗമാരക്കാരുടെ ക്രിക്കറ്റ് ലീഗ് കൂടിയാവുകയാണ് കെസിഎല്ലിൻ്റെ രണ്ടാം സീസൺ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്...

Read More >>
ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

Jul 24, 2025 10:36 PM

ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

അമേരിക്കൻ റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു....

Read More >>
കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

Jul 24, 2025 03:07 PM

കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള...

Read More >>
Top Stories










Entertainment News





//Truevisionall