#shotdead | മുൻ എംഎൽഎയെ അജ്ഞാതസംഘം വെടിവച്ചു കൊന്ന സംഭവം; അന്വേഷണം സിബിഐയ്‌ക്ക്

#shotdead | മുൻ എംഎൽഎയെ അജ്ഞാതസംഘം വെടിവച്ചു കൊന്ന സംഭവം; അന്വേഷണം സിബിഐയ്‌ക്ക്
Feb 26, 2024 08:14 PM | By VIPIN P V

ചണ്ഡിഗഡ്: (truevisionnews.com) ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐഎൻഎല്‍ഡി) ഹരിയാന യൂണിറ്റ് അധ്യക്ഷനും മുൻ എംഎൽഎയുമായ നഫേ സിങ് റാഠിയെ അജ്ഞാതർ വെടിവച്ചു കൊന്ന സംഭവത്തിൽ അന്വേഷണം സിബിഐയ്ക്ക്.

തിങ്കളാഴ്ചയാണ് കേസ് അന്വേഷണം സിബിഐയ്‌ക്ക് കൈമാറിയത്. ഞായറാഴ്ച വൈകിട്ടാണ് ഝജ്ജർ ജില്ലയിലെ ബഹാദുർഗഡ് ടൗണിൽ നഫേ സിങ് റാഠി വെടിയേറ്റു മരിച്ചത്.

കാറിലെത്തിയ അക്രമികൾ മറ്റൊരു വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന റാഠിക്കും സംഘത്തിനും നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ മറ്റുപേർ കൂടി കൊല്ലപ്പെടുകയും മറ്റുരണ്ടുപേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. കൊലപാതകത്തിനു തൊട്ടുമുൻപ് പ്രതികൾ കാറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. നാലുപേരാണു വാഹനത്തിലുള്ളത്.

സമീപപ്രദേശത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മുൻ ബിജെപി എംഎൽഎ നരേഷ് കൗശിക്, രമേശ് റാഠി, സതീഷ് റാഠി, രാഹുൽ എന്നിവർക്കെതിര എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു.

‘‘കൊലപാതകവുമായി ബന്ധപ്പെട്ട് ചിലർ നിരീക്ഷണത്തിലായിരുന്നു. അഞ്ചംഗ സംഘത്തിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്. വിവിധ തരത്തിലുള്ള തോക്കുകളാണു കൊലയ്‌ക്കായി ഉപയോഗിച്ചത് ’’–ഝജ്ജർ ഡപ്യൂട്ടി കമ്മഷണർ ശക്തി സിങ് പറഞ്ഞു.

ഇതുമായി ബന്ധപ്പട്ട് തിഹാർ ജയിലിലെ ഗുണ്ടാനേതാവിനെയും പൊലീസ് ചോദ്യം ചെയ്തു. അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയും അടുത്ത അനുയായി കാലാ ജഠേഡിയുമാണ് ആക്രമണത്തിനു പിന്നിലെന്നാണു പൊലീസ് നിഗമനം.

വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. ഹരിയാന നിയമസഭയിലേക്കു റാഠി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഹരിയാന ഫോര്‍മര്‍ ലെജിസ്ലേറ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു‌. രണ്ടു തവണ ബഹാദുർഗഡ് മുനിസിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷനുമായി.

#Local #leader #shotdead #unidentified #group; #Investigation#CBI

Next TV

Related Stories
#rape |അഞ്ച് വയസുകാരിയെ ബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തി

Apr 13, 2024 08:46 PM

#rape |അഞ്ച് വയസുകാരിയെ ബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തി

സ്കൂളിൽ ഉച്ചയൂണിന്റെ സമയത്തായിരുന്നു അതിക്രമം....

Read More >>
#crime |സുഹൃത്തിനെ കൊന്ന് നരബലി നടത്തി യുവതി; സ്വപ്നത്തിൽ ദേവി ആവശ്യപ്പെട്ടെന്ന് മൊഴി

Apr 13, 2024 01:31 PM

#crime |സുഹൃത്തിനെ കൊന്ന് നരബലി നടത്തി യുവതി; സ്വപ്നത്തിൽ ദേവി ആവശ്യപ്പെട്ടെന്ന് മൊഴി

44 കാരനായ മഹേഷ് ഗുപ്തയുടെ മൃതദേഹമാണ് പ്രിയ എന്ന യുവതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്....

Read More >>
#Murdercase | മുൻ കാമുകിയുടെ മക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പൊള്ളലേറ്റ പ്രതി ഗുരുതരാവസ്ഥയിൽ

Apr 13, 2024 12:53 PM

#Murdercase | മുൻ കാമുകിയുടെ മക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പൊള്ളലേറ്റ പ്രതി ഗുരുതരാവസ്ഥയിൽ

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വെങ്കിടേശനാണ് കൊലപാതകിയെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുക്കുകയും റിമാൻഡ് ചെയ്യുകയും...

Read More >>
#crime |റീൽസ് എടുക്കുന്നതിനെ ചൊല്ലി തർക്കം; മാനവീയം വീഥിയിൽ യുവാവിന് വെട്ടേറ്റു

Apr 13, 2024 11:05 AM

#crime |റീൽസ് എടുക്കുന്നതിനെ ചൊല്ലി തർക്കം; മാനവീയം വീഥിയിൽ യുവാവിന് വെട്ടേറ്റു

റീൽ‌സ് എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർ‌ക്കത്തിനിടെയാണ് ആക്രമണമുണ്ടായത്....

Read More >>
Top Stories