#KisanMorcha |കർഷക സമരം: സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും

 #KisanMorcha |കർഷക സമരം: സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും
Feb 23, 2024 06:33 AM | By Susmitha Surendran

പഞ്ചാബ്: (truevisionnews.com)   ഹരിയാന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും.

കർഷകരുടെ വിഷയാധിഷ്ഠിത പോരാട്ടത്തിന് ശ്രമിക്കുമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. പോലീസ് നടപടിക്കിടെ കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ്കരൺ സിംഗിന്റെ മൃതദേഹം ഇത് വരെയും കുടുംബം ഏറ്റുവാങ്ങിയിട്ടില്ല.

പട്യാല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ശുഭ്കരൺ സിംഗിൻ്റെ മൃതദേഹം ഇത് വരെ ഏറ്റുവാങ്ങാനോ പോസ്റ്റ്മോർട്ടം നടത്താനോ കുടുംബവും കർഷക സംഘടനകളും അനുമതി നൽകിയിട്ടില്ല.

സമരത്തിന് എത്തുന്ന കർഷകരെ പഞ്ചാബ് പോലീസ് തടയുന്നു എന്നാരോപിച്ച് പഞ്ചാബ് സർക്കാരിന് എതിരെയും കർഷകർ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

കർഷകർക്ക് ഒപ്പം പഞ്ചാബ് സർക്കാർ നിൽക്കുമോ എന്ന് വ്യക്തമാക്കാൻ കർഷക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബിൽ അതിക്രമിച്ച് കയറി ഹരിയാന പോലീസ് നടത്തിയ അക്രമത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മാത്രമേ പഞ്ചാബ് സർക്കാരിനെ വിശ്വസിക്കൂ എന്നാണ് കർഷക സംഘടനാ നേതാക്കളുടെ നിലപാട്.

വിഷയാധിഷ്ഠിതമായി മുഴുവൻ കർഷകരെയും ഒരുമിപ്പിക്കാൻ ആറംഗ സമിതിക്ക് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന യോഗത്തിനു ശേഷം സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം ഡൽഹി ചലോ മാർച്ചിൻ്റെ തുടർ നീക്കങ്ങൾ തീരുമാനിക്കും.

#Samyukta #Kisan #Morcha #observe #nationwide #Black #Day #today #protest #Haryana #police #brutality.

Next TV

Related Stories
#murder | പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

Jan 2, 2025 08:28 PM

#murder | പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

ബൈക്കിലെത്തിയ രണ്ടുപേർ ദുലാലിന് നേരെ...

Read More >>
#Goldsmuggling | വിമാനത്തിലെ ശുചിമുറിയിൽ ലൈറ്റ് പാനലിനടിയിൽ ഒളിപ്പിച്ച നിലയിൽ; കണ്ടെത്തിയത് 2.1 കോടി രൂപയുടെ സ്വർണം, യുവാവ് പിടിയിൽ

Jan 2, 2025 07:39 PM

#Goldsmuggling | വിമാനത്തിലെ ശുചിമുറിയിൽ ലൈറ്റ് പാനലിനടിയിൽ ഒളിപ്പിച്ച നിലയിൽ; കണ്ടെത്തിയത് 2.1 കോടി രൂപയുടെ സ്വർണം, യുവാവ് പിടിയിൽ

സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ഏതെങ്കിലും എയർപോർട്ട് ജീവനക്കാർ ഏറ്റിരുന്നോ എന്നും...

Read More >>
#PoliceCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് അഞ്ച് മണിക്കൂറിൽ മൂന്നു തവണ; പ്രതിക്ക് അവസാന ശ്വാസം വരെ തടവ് ശിക്ഷ

Jan 2, 2025 05:25 PM

#PoliceCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് അഞ്ച് മണിക്കൂറിൽ മൂന്നു തവണ; പ്രതിക്ക് അവസാന ശ്വാസം വരെ തടവ് ശിക്ഷ

പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതും മുഹമ്മദ് സാദിക്ക് ആയിരുന്നു. തുടര്‍ന്ന് തളര്‍ന്നുവീണ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍...

Read More >>
#SJayachandranNair | മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

Jan 2, 2025 05:04 PM

#SJayachandranNair | മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികൾക്ക് 2012-ൽ സാഹിത്യ അക്കാദമി പുരസ്‌കാരം...

Read More >>
#accident | ദിണ്ടിഗൽ വാഹനാപകടം; മരിച്ചത് കോഴിക്കോട് സ്വദേശിനികളായ ബന്ധുക്കൾ, ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് നിഗമനം

Jan 2, 2025 04:39 PM

#accident | ദിണ്ടിഗൽ വാഹനാപകടം; മരിച്ചത് കോഴിക്കോട് സ്വദേശിനികളായ ബന്ധുക്കൾ, ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് നിഗമനം

ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു...

Read More >>
Top Stories