#aarathideath | കൊന്നതിന് രണ്ട് കാരണങ്ങളെന്ന് ശ്യാം, 70 ശതമാനം പൊള്ളൽ; മജിസ്ട്രേറ്റിന് മൊഴി കൊടുത്ത് ആരതിയുടെ ഭർത്താവ്

#aarathideath | കൊന്നതിന് രണ്ട് കാരണങ്ങളെന്ന് ശ്യാം, 70 ശതമാനം പൊള്ളൽ; മജിസ്ട്രേറ്റിന് മൊഴി കൊടുത്ത് ആരതിയുടെ ഭർത്താവ്
Feb 20, 2024 10:22 AM | By Athira V

ചേർത്തല: www.truevisionnews.com ആലപ്പുഴ ചേർത്തലയിൽ ഭാര്യ ആരതിയെ പെട്രോളൊഴിച്ച് കൊന്ന ഭർത്താവ് ശ്യാം ജി ചന്ദ്രന്‍റെ മൊഴിയെടുത്തു. ആശുപത്രിയിലെത്തി മജിസ്ട്രേറ്റാണ് മൊഴിയെടുത്തത്.

കൊല്ലാന്‍ തീരുമാനിച്ചത് രണ്ട് കാരണങ്ങൾ മൂലമാണെന്ന് ശ്യാം ജി ചന്ദ്രൻ്റെ മൊഴിയിൽ പറയുന്നു. മക്കളെ കാണാന്‍ ആരതി അനുവദിച്ചില്ലെന്നും വീട്ടില്‍ അതിക്രമിച്ച് കയറിയന്ന് പറഞ്ഞ് കള്ളക്കേസ് കൊടുത്തുവെന്നുമാണ് മൊഴിയിലുള്ളത്.

അതേസമയം, പൊള്ളലേറ്റ ശ്യാമിന്‍റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുകയാണ്. എഴുപത് ശതമാനം പൊള്ളലേറ്റ ശ്യാം ചികിത്സയിലാണ്. കൊല്ലപ്പെട്ട ആരതിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. 

ഇന്നലെ രാവിലെയാണ് ഭർത്താവ് ഭാര്യയെ വഴിയിൽ തടഞ്ഞ് നിർത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. രാവിലെ ഒൻപത് മണിയോടെ നടന്ന സംഭവത്തില്‍ പൊള്ളലേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

വെട്ടയ്ക്കൽ വലിയവീട്ടിൽ പ്രദീപ് - ബാലാമണി ദമ്പതികളുടെ മകൾ ആരതി (30) ആണ് മരിച്ചത്. ചേർത്തല താലൂക്കാശുപത്രിയ്ക്ക് സമീപമായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

ആരതിയുടെ പേരിലുള്ള സ്ഥലം വിറ്റ് കിട്ടണമെന്നാവശ്യപ്പെട്ട് ഇയാൾ ആരതിയെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ കേസും നിലവിലുണ്ട്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. രണ്ട് കുട്ടികളായ ശേഷം ഇരുവരും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്.

ആരതി ജോലിയ്ക്ക് പോകുമ്പോൾ പുറകെ പോകുകയും പലപ്പോഴും വഴക്കിടുകയും ചെയ്യുന്ന പതിവും സാംജി ചന്ദ്രനുണ്ടായിരുന്നു. രണ്ട് മാസമായി ആരതി ജോലിചെയ്യുന്ന ചേർത്തലയിലെ ധനകാര്യ സ്ഥാപനത്തിലെത്തി ശല്യം ചെയ്തിരുന്നതായി സഹപ്രവർത്തകർ പറഞ്ഞതായും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടു കൂടി ഇരുചക്ര വാഹനത്തിൽ ജോലിസ്ഥലത്തേയ്ക്ക് വന്ന ആരതിയെ ബൈക്കിലെത്തിയ സാംജി ചന്ദ്രൻ തടഞ്ഞു നിർത്തി, കൈയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരും, ചേർത്തല പൊലീസും ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ആരതി പ്രദീപ് മരിച്ചു. മക്കൾ - ഇഷാനി, സിയ. സഹോദരൻ - ബിബിൻ.

#aarathi #husband #gave #statement #magistrate #wife #murder

Next TV

Related Stories
#murder | അവിഹിത ബന്ധമെന്ന് സംശയം; മകളെയും അമ്മാവനേയും കഴുത്തറുത്ത് കൊന്ന് പിതാവും മകനും

Apr 17, 2024 08:25 PM

#murder | അവിഹിത ബന്ധമെന്ന് സംശയം; മകളെയും അമ്മാവനേയും കഴുത്തറുത്ത് കൊന്ന് പിതാവും മകനും

താനും പിതാവും ചേർന്ന് സഹോദരിയെയും അമ്മാവനെയും കൊലപ്പെടുത്തിയെന്നും കീഴടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും വിളിച്ചയാൾ...

Read More >>
#murder |ഭാര്യയെയും സഹോദരനെയും കൊന്ന് ഐ.ടി ജീവനക്കാരന്‍ പൊലീസിൽ കീഴടങ്ങി

Apr 17, 2024 07:22 PM

#murder |ഭാര്യയെയും സഹോദരനെയും കൊന്ന് ഐ.ടി ജീവനക്കാരന്‍ പൊലീസിൽ കീഴടങ്ങി

സംഭവം നടന്ന് മൂന്ന് മണിക്കൂറുകൾക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി....

Read More >>
#Murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു; പ്രതി അറസ്റ്റിൽ

Apr 16, 2024 07:02 PM

#Murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു; പ്രതി അറസ്റ്റിൽ

ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതിനാൽ അവർ കൊഴിഞ്ഞാമ്പാറ പൊലീസിൽ അറിയിച്ചു. ചോദ്യം ചെയ്യലിലാണ് മഹേന്ദ്രൻ കുറ്റം...

Read More >>
#crime|മദ്യപാനത്തെ തുടർന്ന് ഉള്ള തർക്കം , ആറു പേർക്ക് വെട്ടേറ്റു

Apr 16, 2024 07:02 AM

#crime|മദ്യപാനത്തെ തുടർന്ന് ഉള്ള തർക്കം , ആറു പേർക്ക് വെട്ടേറ്റു

മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഏഴാച്ചേരിയില്‍ 6 പേര്‍ക്ക്...

Read More >>
#murder | 34കാരിയെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിൽ; അന്വേഷണം നീണ്ടത് അയൽവാസിയിലേക്ക്, 15 വയസുകാരി അറസ്റ്റിൽ

Apr 15, 2024 06:14 AM

#murder | 34കാരിയെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിൽ; അന്വേഷണം നീണ്ടത് അയൽവാസിയിലേക്ക്, 15 വയസുകാരി അറസ്റ്റിൽ

പെൺകുട്ടിയുടെ കുത്തേറ്റ് വയറിലും കൈകൾക്കും പരിക്കേറ്റ 34 വയസുകാരിയാണ്...

Read More >>
Top Stories