#fashion | റാറ്റ് കേജ് ബൂട്ട്‌സ്; ഫാഷന്‍ രംഗത്തെ പുതിയ ഷൂവും അതിന്‍റെ കാരണവും കേട്ട് അന്തം വിട്ട് കാഴ്ചക്കാര്‍ !

#fashion | റാറ്റ് കേജ് ബൂട്ട്‌സ്; ഫാഷന്‍ രംഗത്തെ പുതിയ ഷൂവും അതിന്‍റെ കാരണവും കേട്ട് അന്തം വിട്ട് കാഴ്ചക്കാര്‍ !
Feb 14, 2024 05:14 PM | By Athira V

www.truevisionnews.com ഫാഷന്‍ ലോകം എന്നും ഏറ്റവും പുതിയ ട്രെന്‍റുകളെ പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ. സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ യുവതി ധരിച്ച ഷൂ കണ്ട് കാഴ്ചക്കാരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അന്തം വിട്ടു. ന്യൂയോർക്ക് ഫാഷൻ വീക്കിൽ തരംഗം സൃഷ്‌ടിച്ച റാറ്റ് കേജ് ബൂട്ട്‌സ് ആയിരുന്നു അത്.

ഷൂവിന്‍റെ ഹീല്‍ കൂട്ടാനായി വച്ച കൂട്ടില്‍ പക്ഷേ യഥാര്‍ത്ഥ എലികളല്ല. കൃത്രിമ എലികളാണ് അവ. മോഡലും സ്റ്റൈലിസ്റ്റുമായ ജെന്നി അസഫ് ദി ബ്ളോണ്ട്സിന്‍റെ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പുതിയ റാറ്റ് കേജ് ബൂട്ട്‌സ് അവതരിപ്പിച്ചപ്പോള്‍ തന്നെ ഫാഷന്‍ രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.

https://www.instagram.com/reel/C3JhhR4RA_r/?utm_source=ig_web_copy_link

ഏറ്റവും പുതിയതെന്തും പരീക്ഷിക്കാന്‍ മടിയില്ലാത്ത പേരുകേട്ട ലണ്ടനിലെ ക്രിയേറ്റീവ് ഏജൻസിയായ അൺകോമൺ ക്രിയേറ്റീവ് സ്റ്റുഡിയോയുടെ ന്യൂയോർക്ക് ശാഖയുടെ ആശയമാണ് റാറ്റ് കേജ് ബൂട്ട്‌സ്. സ്റ്റുഡിയോയുടെ വരവ് പ്രഖ്യാപിക്കുന്നതിനുള്ള ഏറ്റവും പുതിയ ഉല്പന്നമായിട്ടാണ് റാറ്റ് കേജ് ബൂട്ട്‌സ് കമ്പനി പുറത്ത് ഇറക്കിയത്.

അൺകോമണിന്‍റെ ചീഫ് ക്രിയേറ്റീവ് ഓഫീസറായ സാം ഷെപ്പേർഡ് തങ്ങളുടെ പുതിയ ആശയത്തെ കുറിച്ച് 'എന്‍റെ ജീവിതത്തിൽ ഇതുവരെ ഉണ്ടാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം സ്കെച്ച് എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഉല്പന്നത്തോടൊപ്പം 'ന്യൂയോർക്കിന്‍റ ചാരുതയുടെയും വൃത്തികെട്ട യാഥാർത്ഥ്യത്തിന്‍റെ സമന്വയത്തെ സംഗ്രഹിക്കുന്ന എന്തെങ്കിലും സൃഷ്ടിക്കുക' എന്നായിരുന്നു എഴുതിയിരുന്നത്.

"ഞങ്ങൾ ഏറ്റവും അനുയോജ്യമായ 'ന്യൂയോർക്ക്' ബൂട്ട് സങ്കൽപ്പിക്കാൻ ആഗ്രഹിച്ചു," ഷെപ്പേർഡ് പറയുന്നു. "ന്യൂയോർക്ക് ഫാഷൻ വീക്കിന്‍റെ ചാരുതയും നഗരത്തിന്‍റെ വൃത്തികെട്ട യാഥാർത്ഥ്യവും സമന്വയിപ്പിക്കുന്ന ഒന്ന്." അതിനാൽ, ഒരിക്കലും ഉറങ്ങാത്ത നഗരത്തിന്‍റെ ധാര്‍മ്മികതയെ പ്രഖ്യാപിക്കുന്ന അനിഷേധ്യതയെ ഫാഷനുമായി ബന്ധപ്പെടുത്തി. അങ്ങനെ റാറ്റ് കേജ് ബൂട്ടുകൾ എന്ന ആശയം ഉടലെടുത്തു. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ അവതരിച്ച ബൂട്ടില്‍ വിമര്‍ശനവും അഭിനന്ദനവും ഒരു പോലെ ഏറ്റുവാങ്ങി.

#rat #cage #boots #spectators #amazed #fashion #creativity

Next TV

Related Stories
#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

Apr 12, 2024 08:17 PM

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു...

Read More >>
#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

Apr 7, 2024 03:43 PM

#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

ലിസ്ക്രിയേഷൻ ബൊട്ടിക്കാണ് വസ്ത്രം തയാറാ്കിയിരിക്കുന്നത്. കമൻറിൽ മുഴുവനും അപ്പു എന്നുള്ള വിളിയാണ് ഉയർന്ന് കേൾക്കുന്നത്. പണ്ടയോട ഗലാട്ട, തൊപ്പി...

Read More >>
#fashion |  മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

Apr 4, 2024 11:22 AM

#fashion | മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

അനുമോള്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ്...

Read More >>
#fashion | 'കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞവൾ' : സാരിയിൽ സുന്ദരിയായി സാധിക

Mar 29, 2024 09:13 AM

#fashion | 'കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞവൾ' : സാരിയിൽ സുന്ദരിയായി സാധിക

2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്...

Read More >>
#fashion | പൊള്ളലേറ്റ പാടുകള്‍ മേക്കപ്പ് ചെയ്ത് മറച്ചില്ല; ലാക്‌മെ ഫാഷന്‍ വീക്കില്‍ കൈയടി നേടി സാറ അലി ഖാന്‍

Mar 27, 2024 03:32 PM

#fashion | പൊള്ളലേറ്റ പാടുകള്‍ മേക്കപ്പ് ചെയ്ത് മറച്ചില്ല; ലാക്‌മെ ഫാഷന്‍ വീക്കില്‍ കൈയടി നേടി സാറ അലി ഖാന്‍

എന്നാല്‍ ആളുകള്‍ ശ്രദ്ധിച്ചത് സാറയുടെ ശരീരത്തിലെ പൊള്ളിയ പാടുകളാണ്....

Read More >>
#fashion |  വസ്ത്രത്തിൽ കറങ്ങും സൗരയൂഥം; വീണ്ടും തരംഗമായി ഉർഫി

Mar 24, 2024 07:37 PM

#fashion | വസ്ത്രത്തിൽ കറങ്ങും സൗരയൂഥം; വീണ്ടും തരംഗമായി ഉർഫി

സ്വന്തം വസ്ത്രത്തിൽ ഒരു സൗരയൂഥം തന്നെ ഒരുക്കിയിരിക്കുകയാണ്...

Read More >>
Top Stories


Entertainment News