#Signgoogle |അടിമുടി മാറ്റം: പുതിയ മുഖവുമായി 'സൈന്‍ ഇന്‍ വിത്ത് ഗൂഗിള്‍'

#Signgoogle |അടിമുടി മാറ്റം: പുതിയ മുഖവുമായി 'സൈന്‍ ഇന്‍ വിത്ത് ഗൂഗിള്‍'
Feb 14, 2024 03:12 PM | By Susmitha Surendran

(truevisionnews.com)  'സൈന്‍ ഇന്‍ വിത്ത് ഗൂഗിളി'ല്‍ അടിമുടി പരിഷ്‌കാരം നടത്തുകയാണ് ഗൂഗിളെന്ന് റിപ്പോര്‍ട്ടുകള്‍. തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ വേഗത്തില്‍ ലോഗിന്‍ ചെയ്യാനും സൈന്‍ അപ്പ് ചെയ്യാനുമായി ഗൂഗിള്‍ ഒരുക്കുന്ന സേവനമാണ് ഇത്.

ഇതിനെയാണ് ഗൂഗിള്‍ അടിമുടി പരിഷ്‌കരിക്കുന്നത്. 'സൈന്‍ ഇന്‍ വിത്ത് ഗൂഗിളി'ന് പരിഷ്‌കരിച്ച മെനുവും ആധുനിക രൂപവും നല്‍കുമെന്നാണ് കമ്പനി പറയുന്നത്.

'സൈന്‍ ഇന്‍ വിത്ത് ഗൂഗിള്‍' ഫീച്ചര്‍ ഉപയോഗിച്ച് ഒരു വെബ്സൈറ്റിലോ ആപ്പിലോ പുതിയ അക്കൗണ്ട് നിര്‍മിക്കുന്നതിനായി വേണ്ടി വരുന്ന സമയം ലാഭിക്കാനാകുമെന്ന ഗുണമുണ്ട്.

കൂടാതെ സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ഗൂഗിള്‍ ഉപയോഗിച്ച് എവിടെയും സൈന്‍ അപ്പ് ചെയ്യാനാകും. ഇതിനായി ഗൂഗിളില്‍ നല്‍കിയിരിക്കുന്ന പേരും ഇമെയില്‍ അഡ്രസും മറ്റ് വിവരങ്ങളും ഉപയോഗിക്കാനാകും.

നിലവില്‍ സിമ്പിള്‍ ലേ ഔട്ടാണ് സേവനത്തിന്റെ ബാനറിന് നല്‍കിയിരിക്കുന്നത്. ഇത് തുടര്‍ന്നിട്ട് വര്‍ഷങ്ങളായി. പൂര്‍ണമായും കാഴ്ചയില്‍ പുതുമ നല്‍കുന്ന തരത്തിലാണ് ബാനറിന്റെ രൂപകല്‍പന.

ഗൂഗിളിന്റെ മെറ്റീരിയല്‍ യു ഡിസൈന്‍ ലാഗ്വേജ് ബേസ് ചെയ്താണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. കൂടാതെ പാസ് കീ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനുള്ള സൗകര്യവും ഗൂഗിള്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

ഒടിപിയും ആപ്പ് അധിഷ്ഠിത ഒതന്റിക്കേഷനും ഉപയോഗിക്കേണ്ടി വരില്ലെന്ന മെച്ചവുമുണ്ട്. ഗൂഗിള്‍ മാത്രമല്ല, ആപ്പിളും സൈന്‍ ഇന്‍ വിത്ത് ആപ്പിള്‍ സേവനം ഒരുക്കുകയാണ്.

ഇതില്‍ ആപ്പിള്‍ ഐഡി ഉപയോഗിച്ച് സൈന്‍ അപ്പ് ചെയ്യുകയോ ലോഗിന്‍ ചെയ്യുകയോ ചെയ്യാം. പാസ് വേഡ്, ടച്ച് ഐഡി, ഫേസ് ഐഡി എന്നിവ നല്‍കി ഓരോ തവണയും വെരിഫൈ ചെയ്യാന്‍ മറക്കരുതെന്ന് മാത്രം.

#Reports #Google #making #drastic #changes #Sign #google'.

Next TV

Related Stories
#upi | ഗൂഗിൾ പേയും ഫോൺപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റങ്ങളുമായി യുപിഐ

Nov 4, 2024 12:41 PM

#upi | ഗൂഗിൾ പേയും ഫോൺപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റങ്ങളുമായി യുപിഐ

നവംബർ ഒന്നുമുതൽ യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി...

Read More >>
#WhatsApp | വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി

Oct 28, 2024 01:23 PM

#WhatsApp | വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി

ചാനല്‍ ഫോളോ ചെയ്യാന്‍ ഉയോക്താക്കള്‍ക്ക് ഇനി ലിങ്ക് അയയ്ക്കേണ്ടതില്ല. പകരം, അവര്‍ക്ക് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ഒരു ക്യുആര്‍ കോഡ് പങ്കിടാന്‍...

Read More >>
#Facebook | ഫേസ്ബുക്ക് ആപ്പിന് പണികിട്ടിയോ? സ്വന്തം പേജുകളിലേക്കും മറ്റുള്ള പേജുകളിലേക്കും പ്രവേശിക്കാനാകുന്നില്ല

Oct 28, 2024 12:55 PM

#Facebook | ഫേസ്ബുക്ക് ആപ്പിന് പണികിട്ടിയോ? സ്വന്തം പേജുകളിലേക്കും മറ്റുള്ള പേജുകളിലേക്കും പ്രവേശിക്കാനാകുന്നില്ല

പ്രൊഫൈലുകൾ ഉപയോഗിക്കാനാകുന്നുണ്ടെങ്കിലും പേജുകളിൽ പ്രവേശിക്കാനാകുന്നില്ല....

Read More >>
#iPhone16 | ഐഫോൺ 16 നിരോധനം പ്രഖ്യാപിച്ച് ഇന്തോനേഷ്യ; ഉപയോഗം നിയമവിരുദ്ധമെന്ന് ഉത്തരവ്

Oct 25, 2024 07:41 PM

#iPhone16 | ഐഫോൺ 16 നിരോധനം പ്രഖ്യാപിച്ച് ഇന്തോനേഷ്യ; ഉപയോഗം നിയമവിരുദ്ധമെന്ന് ഉത്തരവ്

രാജ്യത്ത് ഐഫോണിന്റെ മോഡൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും കമ്പനി...

Read More >>
Top Stories