#murder | ആ കാരണം അയാൾക്കേ അറിയൂ! കാരിയായ ഭാര്യയെ കത്തി കൊണ്ട് കഴുത്തിന് കുത്തി കൊന്ന പ്രതി കുറ്റം സമ്മതിച്ചു

#murder | ആ കാരണം അയാൾക്കേ അറിയൂ! കാരിയായ ഭാര്യയെ  കത്തി കൊണ്ട് കഴുത്തിന് കുത്തി കൊന്ന പ്രതി കുറ്റം സമ്മതിച്ചു
Feb 11, 2024 12:43 PM | By Athira V

ലണ്ടന്‍: www.truevisionnews.com പത്തൊമ്പതുകാരിയായ ഭാര്യയെ കത്തി കൊണ്ട് കഴുത്തിന് കുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കോടതിയില്‍ കുറ്റം സമ്മതിച്ചു. യുകെ ക്രോയ്‌ഡോണിലെ വീട്ടില്‍ വെച്ചാണ് ഇന്ത്യക്കാരിയായ 19കാരി മെഹക് ശര്‍മ്മയെ ഭര്‍ത്താവായ പ്രതി സാഹില്‍ ശര്‍മ്മ (24) കൊലപ്പെടുത്തിയത്.

കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതി കുറ്റ സമ്മതം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് വൈകുന്നേരം 4.15ന് ശേഷം സാഹില്‍ ശര്‍മ്മ എമര്‍ജന്‍സി നമ്പറില്‍ പൊലീസിനെ വിളിച്ച് ആഷ് ട്രീ വേയിലെ വീട്ടില്‍ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് കണ്ടത് ചലനമറ്റ നിലയില്‍ കിടക്കുന്ന മെഹക് ശര്‍മ്മയെയാണ്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു. ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും 20 മിനിറ്റിന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഒക്‌ടോബര്‍ 31ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റതാണ് മരണ കാരണമെന്ന് കണ്ടെത്തി. ഏപ്രില്‍ 26ന് സാഹില്‍ ശര്‍മ്മക്കുള്ള ശിക്ഷ വിധിക്കും. എന്നാല്‍ പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ച കാരണം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല.

സാഹില്‍ ശര്‍മയുടെ കൃത്യം ഒരു കുടുംബത്തെ തന്നെയാണ് തകര്‍ത്തതെന്ന് മെട്രോപോളിറ്റന്‍ പോലീസിലെ സ്‌പെഷ്യലിസ്റ്റ് ക്രൈം കമാന്‍ഡ് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ലോറ സെമ്പിള്‍ പറഞ്ഞു.

സ്‌നേഹമുള്ള ഒരു മകളെയാണ് അവളുടെ കുടുംബത്തില്‍ നിന്ന് തട്ടിയെടുത്തത്. ഭാര്യയെ കൊലപ്പെടുത്താനുണ്ടായ കാരണം അയാള്‍ക്ക് മാത്രമേ അറിയൂ. മെഹക് ശര്‍മയെ തിരികെ കൊണ്ടുവരാന്‍ ഒന്നിനും സാധിക്കില്ലെങ്കിലും നീതി ഉറപ്പാക്കി അവളുടെ പ്രിയപ്പെട്ടവര്‍ കടന്നു പോകുന്ന സാഹചര്യത്തില്‍ ആശ്വാസം പകരാന്‍ സാധിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

#husband #admitted #killing #19 #year #old #wife #stabbing #neck

Next TV

Related Stories
#murdercase | കാണാതായ വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; സുഹൃത്തുക്കൾ അറസ്റ്റിൽ

Feb 29, 2024 01:11 PM

#murdercase | കാണാതായ വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; സുഹൃത്തുക്കൾ അറസ്റ്റിൽ

മറ്റൊരു പ്രതിയായ ശുഭത്തിനായി ​തിരച്ചിൽ തുടരുകയാണെന്നും പൊലീസ്...

Read More >>
#crime | 37 വയസുകാരിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്; ബന്ധുവായ യുവാവ് കൊന്ന് കത്തിച്ചു, കിട്ടിയ പണത്തിന് ഗോവയിൽ പാർട്ടി

Feb 29, 2024 01:05 PM

#crime | 37 വയസുകാരിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്; ബന്ധുവായ യുവാവ് കൊന്ന് കത്തിച്ചു, കിട്ടിയ പണത്തിന് ഗോവയിൽ പാർട്ടി

ബന്ധുവായ 20 വയസുകാരൻ വിജയവാഡയിൽ നിന്ന് ബംഗളുരുവിലെത്തി യുവതിയെ കൊന്ന് കത്തിച്ചതാണെന്ന് തെളിഞ്ഞു....

Read More >>
#rape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് ബലാത്സം​ഗം ചെയ്തു

Feb 28, 2024 08:09 PM

#rape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് ബലാത്സം​ഗം ചെയ്തു

അബോധാവസ്ഥയിലായ പെൺകുട്ടിയെ ദബ്രി മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്നും കണ്ടെത്തിയതായാണ്...

Read More >>
#murder |  ലാസറിന്റെ വയറു കീറി കല്ലു നിറയ്ക്കാൻ നിർദേശിച്ചത് ബിജുവിന്റെ ഭാര്യ; 10 വർഷത്തോളം നീളുന്ന ‘ഗുണ്ടാപ്പക’യുടെ കഥ

Feb 28, 2024 07:54 PM

#murder | ലാസറിന്റെ വയറു കീറി കല്ലു നിറയ്ക്കാൻ നിർദേശിച്ചത് ബിജുവിന്റെ ഭാര്യ; 10 വർഷത്തോളം നീളുന്ന ‘ഗുണ്ടാപ്പക’യുടെ കഥ

ഫാജിസ്, ചോറ് അച്ചു എന്നീ രണ്ടു പ്രതികളെ പൊലീസ് ഇന്നലെ രാത്രിയിലും ഇന്നു രാവിലെയുമായി അറസ്റ്റ് ചെയ്തിരുന്നു. ലാൽജുവിനൊപ്പം കുത്തേറ്റ ജോജി...

Read More >>
#Murder | സുഹൃത്തുമായി രഹസ്യ ബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് ഭര്‍ത്താവ്‌

Feb 28, 2024 03:48 PM

#Murder | സുഹൃത്തുമായി രഹസ്യ ബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് ഭര്‍ത്താവ്‌

ഈ വീഡിയോകളാണ് പിന്നീട് അപ്പാര്‍ട്ട്‌മെന്റിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത്. ഇതിനുശേഷം 5.30-ഓടെ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പോലീസിനെ...

Read More >>
#murdercase | തലശ്ശേരിയിൽ ജീപ്പിന് നേരേ ബോംബേറ്, മരിച്ചത് രണ്ടുപേര്‍; കേസില്‍ സിപിഎം പ്രവര്‍ത്തകന് ജീവപര്യന്തം

Feb 28, 2024 12:21 PM

#murdercase | തലശ്ശേരിയിൽ ജീപ്പിന് നേരേ ബോംബേറ്, മരിച്ചത് രണ്ടുപേര്‍; കേസില്‍ സിപിഎം പ്രവര്‍ത്തകന് ജീവപര്യന്തം

കോടതിയില്‍ ഹാജരായതിനെ തുടര്‍ന്ന് വാദം കേട്ട കോടതി പ്രതി കുറ്റക്കാരനാണെന്ന്...

Read More >>
Top Stories