#fashion | മഞ്ഞയില്‍ മനോഹരിയായി മാളവിക മോഹനൻ

#fashion | മഞ്ഞയില്‍ മനോഹരിയായി മാളവിക മോഹനൻ
Feb 1, 2024 12:57 PM | By Athira V

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് മാളവിക മോഹനൻ. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രം തങ്കലാനാണ് ഇനി മാളവിക മോഹനൻ വേഷമിടുന്നത്. വൻ മേയ്‍ക്കോവറിലാണ് മാളവിക മോഹനൻ സിനമയില്‍ എത്തുക. തങ്കലാനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ മാളവികയുടെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

മഞ്ഞ വസ്‍ത്രം ധരിച്ച് എടുത്ത ഫോട്ടോകളില്‍ മാളവിക മോഹനൻ അതീവ സുന്ദരിയാണ് എന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. വിക്രം നായകനാകുന്ന തങ്കലാനറെ സംഗീത സംവിധാനം ജി വി പ്രകാശ് കുമാറാണ്. വിക്രമിന്റെ 'തങ്കലാനിലേത് വേറിട്ട ഒരു സംഗീതമാണ് എന്ന് ജി വി പ്രകാശ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. തങ്കലാൻ ഏപ്രിലിലാണ് റിലീസ് ചെയ്യുക.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ മുൻപ് വ്യക്തമാക്കിയത്.

സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

https://x.com/MalavikaM_/status/1752272709760045121?s=20

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

മാളവിക മോഹനനൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിക്രം നായകനാകുന്ന 'തങ്കലാൻ' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം 'തങ്കലാന്' എസ് എസ് മൂർത്തിയാണ് കലാ സംവിധാനം നിര്‍വഹിക്കുന്നത്.

#malavikamohanans #new #photo #yellow #dress

Next TV

Related Stories
#fashion |  വിശ്വസുന്ദരിയുടെ സ്റ്റൈലിഷ് പീച്ച് ബാക്ക് ലെസ് ​ഗൗൺ; ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ ഹർനാസ് സന്ധു

Feb 28, 2024 06:13 AM

#fashion | വിശ്വസുന്ദരിയുടെ സ്റ്റൈലിഷ് പീച്ച് ബാക്ക് ലെസ് ​ഗൗൺ; ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ ഹർനാസ് സന്ധു

ഇത്തവണയും സ്റ്റൈലിഷാണ് ഹർനാസ് സന്ധു. ബാക്ക് ലെസ് ബോഡികോൺ ​ഡ്രസ്സിൽ സന്ധു അതീവ...

Read More >>
#fashion | കാഷ്വല്‍ ഔട്ട്ഫിറ്റിലും സെക്‌സി; ബോള്‍ഡ് ഫോട്ടോഷൂട്ടുമായി ശോഭിത

Feb 21, 2024 08:37 AM

#fashion | കാഷ്വല്‍ ഔട്ട്ഫിറ്റിലും സെക്‌സി; ബോള്‍ഡ് ഫോട്ടോഷൂട്ടുമായി ശോഭിത

ഇപ്പോഴിതാ കാഷ്വല്‍ വസ്ത്രത്തിലുള്ള ശോഭിതയുടെ ഒരു ഫോട്ടോഷൂട്ടാണ് ഇന്‍സ്റ്റഗ്രാമില്‍...

Read More >>
#fashion |  ഡ്രസ്സിങിലുമാകാം ഉത്തരവാദിത്തം, വാർഡ്റോബ് ട്രാക്കിങിലൂടെ; ഫാഷൻ ലോകത്തെ വിപ്ലവം ഇനി ഇതാണ്

Feb 12, 2024 10:54 PM

#fashion | ഡ്രസ്സിങിലുമാകാം ഉത്തരവാദിത്തം, വാർഡ്റോബ് ട്രാക്കിങിലൂടെ; ഫാഷൻ ലോകത്തെ വിപ്ലവം ഇനി ഇതാണ്

നമ്മൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ പാന്റ്, ഷർട്ട്, ‍‍‌ടോപ് എന്നിങ്ങനെ ഓരോ വിഭാഗങ്ങളായി റെക്കോർഡ്...

Read More >>
#fashion | യവന സുന്ദരിയെപ്പോലെ റിമ കല്ലിങ്കല്‍; വൈറലായി ഫോട്ടോഷൂട്ട്

Feb 10, 2024 10:15 PM

#fashion | യവന സുന്ദരിയെപ്പോലെ റിമ കല്ലിങ്കല്‍; വൈറലായി ഫോട്ടോഷൂട്ട്

പ്ലെയിന്‍ പച്ച മെറ്റീരിയലും മഞ്ഞയും പച്ചയും ചേര്‍ന്ന ചെക്ക് ഡിസൈന്‍ വരുന്ന മെറ്റീരിയലുമാണ് ഈ ഔട്ട്ഫിറ്റിനായി...

Read More >>
#fashion | കാഞ്ചീപുരമോ ഫാൻസിയോ; ഏതുമാകട്ടെ സാരിയിൽ തൃഷ താൻ ബെസ്റ്റ്

Feb 6, 2024 03:50 PM

#fashion | കാഞ്ചീപുരമോ ഫാൻസിയോ; ഏതുമാകട്ടെ സാരിയിൽ തൃഷ താൻ ബെസ്റ്റ്

ഒരു പരസ്യ ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിലാണ് തൃഷ ഈ സാരിയിൽ എത്തിയത്. മരതക നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച ചോക്കറും കമ്മലും സാരിക്കൊപ്പം...

Read More >>
Top Stories